- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
കൊല്ലം: മകനെ പെട്ടെന്നുള്ള പ്രകോപനത്തിൽ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ ജയമോളുടെ മൊഴി. തർക്കത്തിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നായിരുന്നു കൊലപ്പെടുത്തിയതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. പിതാവ് കാട്ടൂർ മേലേഭാഗം സെബീദിയിൽ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിൽ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങൾ ജിത്തു സംസാരിച്ചു. ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാൾ എടുത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. ജോബിന്റെ സഹോദരിയുമായി ജയമോൾ കടുത്ത പിണക്കത്തിലായിരുന്നു. ഇതാണ് പ്രകോപനം കൂട്ടിയതെന്നാണ് ജയമോൾ പറയുന്നു. എന്നാൽ മൃതദേഹം ഒറ്റയ്ക്ക് കത്തിക്കാൻ ജമോൾക്ക് കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യം ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്നും സഹായം വേണ്ടതുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം
കൊല്ലം: മകനെ പെട്ടെന്നുള്ള പ്രകോപനത്തിൽ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ ജയമോളുടെ മൊഴി. തർക്കത്തിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നായിരുന്നു കൊലപ്പെടുത്തിയതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
പിതാവ് കാട്ടൂർ മേലേഭാഗം സെബീദിയിൽ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിൽ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങൾ ജിത്തു സംസാരിച്ചു. ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാൾ എടുത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. ജോബിന്റെ സഹോദരിയുമായി ജയമോൾ കടുത്ത പിണക്കത്തിലായിരുന്നു. ഇതാണ് പ്രകോപനം കൂട്ടിയതെന്നാണ് ജയമോൾ പറയുന്നു. എന്നാൽ മൃതദേഹം ഒറ്റയ്ക്ക് കത്തിക്കാൻ ജമോൾക്ക് കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യം ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്നും സഹായം വേണ്ടതുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലിൽ ജയമോൾ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. ജയയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണ് സുഹൃത്ത് നൽകുന്നത്. മൃതദേഹം കത്തിക്കാൻ പെട്രോൾ ഉപയോഗിച്ചുവെന്നാണ് നിഗമനം. ഈ പെട്രോൾ എങ്ങനെ കിട്ടിയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റൊരാളുടെ സഹായം ജയമോൾക്ക് കിട്ടിയിട്ടുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ.
ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. ജിത്തുവിന്റെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം. ഒരുകാൽ വെട്ടിമാറ്റിയ നിലയിലും മറ്റേക്കാൽ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്.
വീടിനു പിന്നിലെ നടവഴിയിൽനിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ വഴിയിൽ വീണതാകാം ഇതെന്നാണു കരുതുന്നത്. തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയിൽ വാങ്ങാൻ 50 രൂപയുമായി കടയിൽ പോയ ജിത്തു രാത്രി െവെകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി കുടുംബം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കൾ പത്രപ്പരസ്യവും നൽകി.
അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ: അജയ്നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയയുടെ മൊഴിയിൽ െവെരുധ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ചും സുഹൃത്തിന്റെ സഹായം സംബന്ധിച്ചും പൊലീസിനു സൂചന ലഭിച്ചു. മാതാവിന്റെ ശരീരത്തിൽ ഏറ്റ പൊള്ളലാണ് മാതാവിനെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.
ജിത്തു ജോബിന്റെ മൃതദേഹമം കുടുംബവീടിനോടു ചേർന്നുള്ള പുരയിടത്തിലാണ് കണ്ടെത്തിയത്. ഒരു കാൽ വെട്ടിമാറ്റിയ നിലയിലും മറ്റേകാൽ വെട്ടേറ്റുതൂങ്ങിയ നിലയിലുമാണ് മൃതദേഹം. വീടിനു പിന്നിലെ നടവഴിയിൽനിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പൊലീസിനു കിട്ടി. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ വഴിയിൽ വീണതാകാം ഇതെന്നാണു കരുതുന്നത്. തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയിൽ വാങ്ങാൻ 50 രൂപയുമായി കടയിൽ പോയ ജിത്തു രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി കുടുംബം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കൾ പത്രപ്പരസ്യവും നൽകി.
അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ: അജയ്നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയയുടെ മൊഴിയിൽ െവെരുധ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ചും സുഹൃത്തിന്റെ സഹായം സംബന്ധിച്ചും പൊലീസിനു സൂചന ലഭിച്ചു. തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തറവാട് വീടിനോടു ചേർന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.