- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തലേന്ന് തലമുടി വെട്ടാൻ വീട്ടിൽ നിന്നിറങ്ങിയ ജിത്തു എങ്ങോട്ട് പോയി? ദുബായിലെ എഞ്ചിനിയറായ പുത്തൻകുരിശ്ശിലെ യുവാവിനെ തേടി പൊലീസ്
കോലഞ്ചേരി :വിവാഹത്തലേന്നു കാണാതായ തമ്മാനിമറ്റം ചിറമ്പാട്ട് വാഴക്കാലായിൽ മത്തായിയുടെ (ജോണി) മകൻ ജിത്തുവിനെ (26) കണ്ടെത്താനുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. ഞായറാഴ്ചയാണ് ജോണിയെ കാണാതായത്. ഇന്നലെ രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിൽ ജിത്തുവിന്റെ വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നതാണ്. വീട്ടിൽനിന്നു ഞായറാഴ്ച രാവിലെ ഒൻപതരയോടെ തലമുടി വെട്ടാൻ കോലഞ്ചേരിയിലേക്കു ബൈക്കിൽ പോയ ജിത്തു പിന്നീട് മടങ്ങിയെത്തിയില്ല. ഉച്ചയോടെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ക്രിസ്തീയ കൂട്ടായ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാറുള്ള ജിത്തു, കടയിരുപ്പിനു സമീപം യോഗത്തിൽ ഉണ്ടാകുമെന്നാണു കരുതിയത്. വൈകുന്നേരമായിട്ടും കാണാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഞായറാഴ്ച മൂന്നരയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ യോഗത്തിന് എത്തിയില്ലെന്ന് അറിഞ്ഞു. കോലഞ്ചേരിയിലെ പെട്രോൾ പമ്പിലും എടിഎം കൗണ്ടറിലും രാവിലെ പതിനൊന്നോടെ എത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിൽ എൻജിനീയറായ ജിത്തു ഒരാഴ്
കോലഞ്ചേരി :വിവാഹത്തലേന്നു കാണാതായ തമ്മാനിമറ്റം ചിറമ്പാട്ട് വാഴക്കാലായിൽ മത്തായിയുടെ (ജോണി) മകൻ ജിത്തുവിനെ (26) കണ്ടെത്താനുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. ഞായറാഴ്ചയാണ് ജോണിയെ കാണാതായത്. ഇന്നലെ രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിൽ ജിത്തുവിന്റെ വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നതാണ്.
വീട്ടിൽനിന്നു ഞായറാഴ്ച രാവിലെ ഒൻപതരയോടെ തലമുടി വെട്ടാൻ കോലഞ്ചേരിയിലേക്കു ബൈക്കിൽ പോയ ജിത്തു പിന്നീട് മടങ്ങിയെത്തിയില്ല. ഉച്ചയോടെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ക്രിസ്തീയ കൂട്ടായ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാറുള്ള ജിത്തു, കടയിരുപ്പിനു സമീപം യോഗത്തിൽ ഉണ്ടാകുമെന്നാണു കരുതിയത്. വൈകുന്നേരമായിട്ടും കാണാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഞായറാഴ്ച മൂന്നരയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ യോഗത്തിന് എത്തിയില്ലെന്ന് അറിഞ്ഞു. കോലഞ്ചേരിയിലെ പെട്രോൾ പമ്പിലും എടിഎം കൗണ്ടറിലും രാവിലെ പതിനൊന്നോടെ എത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിൽ എൻജിനീയറായ ജിത്തു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. കെഎൽ 40/2076 നമ്പർ ബൈക്കിലാണു പോയത്. ഞായറാഴ്ച രാവിലെ 9.17നു പാലയ്ക്കാമറ്റം ടവറിന്റെ പരിധിയിലാണു ജിത്തുവിന്റെ മൊബൈൽ ഫോൺ അവസാനം പ്രവർത്തിച്ചത്. അതിനപ്പുറത്തേക്ക് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല.
ഫോൺ സെല്ലുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടില്ലെന്ന് മറുനാടൻ മലയാളിയോട് പുത്തൻകുരിശ് സിഐ റെജി കുന്നിപ്പറമ്പൻ പറഞ്ഞു. വിവാഹം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടിയെ ഒന്നോ രണ്ടോ തവണ വിളിച്ചിട്ടുണ്ട്. മറ്റാരെയും വിളിച്ചതായി സൂചനയില്ല. മറ്റെന്തെങ്കിലും ബന്ധം ജിത്തുവിന് ഉള്ളതായി സൂചനയൊന്നുമില്ല. അതിനുള്ള സാധ്യത കാണുന്നില്ല. ജിത്തുവിന്റെ സമ്മതത്തോടz തന്നെയാണ് വിവാഹം ഉറപ്പിച്ചചെന്ന് സിഐ പറഞ്ഞു.
എം വൈ യോഹന്നാന്റെ സുവിശേഷ പ്രസ്ഥാനവുമായി ജിത്തുവിന് ബന്ധം ഉണ്ടായിരുന്നു. വീടും ആരാധനകളും ജോലി സ്ഥാപനവും മാത്രമായി കഴയുന്ന പ്രകൃതമാണ് ജീത്തുവിന്റേത്. ഗൾഫിൽ ജോലി ചെയ്തിട്ടുണ്ടെന്നും പ്രധാന ശുശ്രൂഷകളിൽ പങ്കെടുക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ ജിത്തുവന്റെ തിരോധാനം എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്.