- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനതാദൾ കേരള ഘടകം ശരദ് യാദവിനോടൊപ്പം; സ്വതന്ത്രമായി നിൽക്കാനുള്ള തീരുമാനത്തിനെ സംസ്ഥാനനേതാക്കൾ എതിർത്തു; വീരേന്ദ്രകുമാറിന്റെ രാജ്യസഭാ സീറ്റ് സംരക്ഷിക്കാനുള്ള നീക്കമെന്നും സൂചന
തിരുവനന്തപുരം: ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം വീണ്ടും നിലപാടു മാറ്റി. കേരള ഘടകം ശരദ് യാദവിനോടൊപ്പം നില്ക്കാനാണ് പുതിയ തീരുമാനം. ജെഡിയു തീരുമാനം ശരദ് യാദവിനെ അറിയിച്ചതായാണ് വിവരം. നിതീഷ് കുമാറിന്റ എൻഡിഎ പ്രവേശനത്ത തുടർന്ന് കലഹിച്ചു പുറത്തു പോയ കേരള ഘടകം സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പാർട്ടി ഇടതുമുന്നണിയോട് അടുക്കുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിൽ ജെഡിയു കേരളഘടകത്തിൽ ഭിന്നതയും പ്രകടമായിരുന്നു. ജെഡിയു കേരളാ ഘടകം നേതാക്കളായ വർഗീസ് ജോർജും കെ.പി മോഹനനും ശരത് യാദവിനു ഒപ്പമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ പാർട്ടി പിളരുമെന്നും സൂചനയുണ്ടായിരുന്നു. നേരത്തെ ശരത് യാദവ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ പരിപാടിയിൽ നിന്നും വീരേന്ദ്രകുമാർ വിട്ടു നിന്നതും ഇതിന്റെ സൂചനയായാണ് കണ്ടത്. ഈ നേതാക്കളുടെ സമ്മർദ്ദമാണ് ശരദ് യാദവുമായി അടുപ്പിക്കുന്നതന്നാണ് സൂചന. ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗൺസിലിലും വീരേന്ദ്രകുമാർ പങ്കെടുക്കുന്നുണ്ട്. അടുത്തമാസം എട്ടിനാണ് യോഗം. ബീഹാറി
തിരുവനന്തപുരം: ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം വീണ്ടും നിലപാടു മാറ്റി. കേരള ഘടകം ശരദ് യാദവിനോടൊപ്പം നില്ക്കാനാണ് പുതിയ തീരുമാനം. ജെഡിയു തീരുമാനം ശരദ് യാദവിനെ അറിയിച്ചതായാണ് വിവരം.
നിതീഷ് കുമാറിന്റ എൻഡിഎ പ്രവേശനത്ത തുടർന്ന് കലഹിച്ചു പുറത്തു പോയ കേരള ഘടകം സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പാർട്ടി ഇടതുമുന്നണിയോട് അടുക്കുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിൽ ജെഡിയു കേരളഘടകത്തിൽ ഭിന്നതയും പ്രകടമായിരുന്നു. ജെഡിയു കേരളാ ഘടകം നേതാക്കളായ വർഗീസ് ജോർജും കെ.പി മോഹനനും ശരത് യാദവിനു ഒപ്പമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ പാർട്ടി പിളരുമെന്നും സൂചനയുണ്ടായിരുന്നു. നേരത്തെ ശരത് യാദവ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ പരിപാടിയിൽ നിന്നും വീരേന്ദ്രകുമാർ വിട്ടു നിന്നതും ഇതിന്റെ സൂചനയായാണ് കണ്ടത്. ഈ നേതാക്കളുടെ സമ്മർദ്ദമാണ് ശരദ് യാദവുമായി അടുപ്പിക്കുന്നതന്നാണ് സൂചന.
ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗൺസിലിലും വീരേന്ദ്രകുമാർ പങ്കെടുക്കുന്നുണ്ട്. അടുത്തമാസം എട്ടിനാണ് യോഗം. ബീഹാറിൽ നിതീഷ്‌കുമാർ ബിജെപിയുടെ പിന്തുണ തേടി മുഖ്യമന്ത്രി ആയതിന്റെ പ്രതിഷേധം എന്ന നിലയിലാണ് ജനതാദൾ(യു) സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാർ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു നിലപാട് സ്വീകരിക്കാൻ രാജ്യസഭാ സീറ്റ് തടസ്സമെങ്കിൽ അത് ഉപേക്ഷിക്കുമെന്നായിരുന്നു വീരേന്ദ്രകുമാർ പറഞ്ഞിരുന്നത്.
ശരദ് യാദവിനോടൊപ്പം ചേർന്ന് രാജ്യസഭാ സീറ്റ് സംരക്ഷിക്കാനുള്ള നീക്കമാണിത് എന്നും നിരീക്ഷകർ വിലയിരുത്തുന്നു.നിതീഷ് കുമാറുമായുള്ള ധാരണപ്രകാരം ശരദ് യാദവിന്റെ സ്ഥാനങ്ങളിൽ ജെ ഡി യു എതിർപ്പ് ഉന്നയിക്കില്ലെന്നാണ് അറിയുന്നത്. ഈ ആനുകൂല്യം ലഭിക്കാൻ കൂടിയാണ് ശരദ് യാദവിനൊടൊപ്പം വീരേന്ദ്രകുമാർ ചേരുന്നതെന്നാണ് വിലയിരുത്തുന്നത്. കൂടാതെ സംസ്ഥാനഘടകത്തിലെ കടുത്ത എതിർപ്പും കാരണമായി.