- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ ആരു ഭരിക്കുമെന്ന് ഇന്നറിയാം; ഇടത് കൂട്ടായ്മയും എഐഎസ്എഫും വിജയ പ്രതീക്ഷയിൽ; പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ എബിവിപിയും
ന്യൂഡൽഹി: പോരാട്ടച്ചൂടിൽ തിളച്ചുമറിയുന്ന ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ ആരു ഭരിക്കുമെന്ന രാഷ്ട്രീയചിത്രം ശനിയാഴ്ച വ്യക്തമാവും. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് അന്തിമ ഫലം പുറത്തുവരും. എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പെൺകുട്ടികളെ അണിനിരത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിധി ത്രിപാഠി (എ.ബി.വി.പി.), അപരാജിത രാജ (എ.ഐ.എസ്.എഫ്.), വൃഷ്ണിക സിങ് (എൻ.എസ്.യു.ഐ.), ഷബാന അലി (ബാപ്സ), ഗീതാകുമാരി (ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. കൂട്ടായ്മ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. എന്നീ ഇടതുസംഘടനകൾ യുണൈറ്റഡ് ലെഫ്റ്റ് എന്ന സഖ്യത്തിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനം നൽകിയില്ല എന്നതിന്റെ പേരിൽ എ.ഐ.എസ്.എഫ്. ഈ സഖ്യത്തിൽനിന്നു വിട്ടുനിന്നു. കഴിഞ്ഞവർഷവും അവർ സഖ്യത്തിൽനിന്നു വിട്ടുനിന്നെങ്കിലും മത്സരിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. മലയാളിയായ അപരാജിത രാജയാണ് എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥ
ന്യൂഡൽഹി: പോരാട്ടച്ചൂടിൽ തിളച്ചുമറിയുന്ന ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ ആരു ഭരിക്കുമെന്ന രാഷ്ട്രീയചിത്രം ശനിയാഴ്ച വ്യക്തമാവും. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് അന്തിമ ഫലം പുറത്തുവരും.
എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പെൺകുട്ടികളെ അണിനിരത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിധി ത്രിപാഠി (എ.ബി.വി.പി.), അപരാജിത രാജ (എ.ഐ.എസ്.എഫ്.), വൃഷ്ണിക സിങ് (എൻ.എസ്.യു.ഐ.), ഷബാന അലി (ബാപ്സ), ഗീതാകുമാരി (ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. കൂട്ടായ്മ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.
ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. എന്നീ ഇടതുസംഘടനകൾ യുണൈറ്റഡ് ലെഫ്റ്റ് എന്ന സഖ്യത്തിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനം നൽകിയില്ല എന്നതിന്റെ പേരിൽ എ.ഐ.എസ്.എഫ്. ഈ സഖ്യത്തിൽനിന്നു വിട്ടുനിന്നു. കഴിഞ്ഞവർഷവും അവർ സഖ്യത്തിൽനിന്നു വിട്ടുനിന്നെങ്കിലും മത്സരിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. മലയാളിയായ അപരാജിത രാജയാണ് എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.
ഇടതുപക്ഷത്തെ വോട്ടുകൾ ഭിന്നിച്ചാൽ അത് എ.ബി.വി.പിക്ക് നേട്ടമായേക്കും. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ബാപ്സ ഇടതുപക്ഷത്തിനും എ.ബി.വി.പി.ക്കും വെല്ലുവിളിയായി.