അടുത്ത വർഷം മുതൽ ജവഹർ ലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാക്കുന്നു. അതേസമയം പുതിയ നിയമം സർവ്വകലാശാലയുടെ വർഷങ്ങളായുള്ള കീഴ് വഴക്കത്തിന് എതിരാണെന്ന് വിദ്യാർത്ഥികളും ഒരു സംഘം സ്റ്റാഫുകളും അഭിപ്രായപ്പെട്ടു.

ഡിസംബർ 22നാണ് അറ്റൻഡൻസ് നിർബന്ധമാക്കി പുതിയ സർക്കുലർ ഇറങ്ങിയത്. അടുത്ത വർഷം വിന്റർ സെമസ്റ്റർ മുതലാണ് അറ്റൻഡൻസ് നിർബന്ധമാക്കിയിരിക്കുന്നത്. മിനിമം അറ്റൻഡൻസ് എത്രയെന്നും പറയുന്നുണ്ട്.