- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.എൻ.യു ഭരണം തീവ്ര ഇടതു സംഘടനയായ ഐസ നിലനിറുത്തി; നില മെച്ചപ്പെടുത്തി എസ്എഫ്ഐ
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ഭരണം തീവ്ര ഇടതു പിന്തുണയുള്ള ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (എ.ഐ.എസ്.എ) നിലനിറുത്തി. പ്രസിഡന്റ് സ്ഥാനമടക്കം കേന്ദ്ര പാനലിലേക്കുള്ള നാലു സീറ്റുകളും ഐസ തൂത്തുവാരി. എസ്.എഫ്.ഐ ആറ് കൗൺസിലർ സീറ്റിലും നാല് കൺവീനർ സീറ്റുകളിലും വിജയിച്ചു. അശുതോഷ് കുമാറാണ് പുതിയ പ്രസിന്റ്, അനന്ത് കുമാർനാരായൺ വൈസ
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ഭരണം തീവ്ര ഇടതു പിന്തുണയുള്ള ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (എ.ഐ.എസ്.എ) നിലനിറുത്തി. പ്രസിഡന്റ് സ്ഥാനമടക്കം കേന്ദ്ര പാനലിലേക്കുള്ള നാലു സീറ്റുകളും ഐസ തൂത്തുവാരി. എസ്.എഫ്.ഐ ആറ് കൗൺസിലർ സീറ്റിലും നാല് കൺവീനർ സീറ്റുകളിലും വിജയിച്ചു. അശുതോഷ് കുമാറാണ് പുതിയ പ്രസിന്റ്, അനന്ത് കുമാർനാരായൺ വൈസ് പ്രസിഡന്റായും ചിന്തുകുമാരി ജനറൽ സെക്രട്ടറിയായും ഷഫ്ഖത് ഹുസൈൻ ബട്ട് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ എ.ബി.വി.പി വോട്ടുനില മെച്ചപ്പെടുത്തി രണ്ട് സ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി. ഭാരവാഹി സ്ഥാനങ്ങളിൽ എസ്.എഫ്.ഐയാണ് മൂന്നാമതാണ്.
ഭരണം നിലനിർത്തിയെങ്കിലും ഐസയ്ക്ക് കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കുറഞ്ഞു. 1,366 വോട്ടുകൾ നേടിയാണ് ഐസ ഇത്തവണ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞവർഷം 1900 വോട്ടുകൾക്കായിരുന്നു ഐസയുടെ ജയം. അതേസമയം എസ്.എഫ്.ഐയ്ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
കൗൺസിലർ സ്ഥാനങ്ങളിലേക്കുള്ള വോട്ടുകളാണ് ആദ്യം എണ്ണിയത്. കൗൺസിലർ സ്ഥാനങ്ങളിൽ കഴിഞ്ഞവർഷം ഒരു സ്ഥാനവും ലഭിക്കാതിരുന്ന എസ്.എഫ്.ഐ യ്ക്ക് ഇത്തവണ 6 സീറ്റുകൾ നേടി. 13 സീറ്റുകൾ സ്വന്തമാക്കിയ ഐസയ്ക്ക് 7 സീറ്റുകളാണ് ഇത്തവണ നേടാനായത്.
എസ്.എഫ്.ഐ കൗൺസിലർമാർ: ജീമത് പ്രതിം ദാസ്(ആസാം), നിസാം ആസഫ് (കേരളം), ബാലു.എസ് (കേരളം), ദീപ്ഷിത ധർ (ബംഗാൾ), ഷിബിൻ സേവ്യർ (കേരളം) സുധീപ് കുമാർ (ബിഹാർ).
ഐസ കൗൺസിലർമാർ: വിജയ് കുമാർ, ഹർമിദ് റാ, വാക്വസ് മഹമ്മൂദ്, അബ ആര്യ, രാന നാഗ, സുക്രിത ലഹരി, മീലം വാഗ്‌നോലിം.
എൽ.പി.എഫ് കൗൺസിലർമാർ: റിയ റായ്, ശാരിക ചൗധരി, ഫയാസ് അഹമ്മദ്, പ്രതിം ഘോഷാൽ.
നോട്ട ഉൾപ്പെടുന്ന ജെ.എൻ.യുവിലെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രസിഡന്റ് സ്ഥാനത്തേക്ക് 7 സ്ഥാനാർഥികളും വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകളിലേക്ക് 5 വീതം പേരുമാണ് മത്സരിച്ചത്. എസ്.എഫ്.ഐ, എൻ.എസ്.യു, എ.ഐ.എസ്.എ, എൽ.പി.എഫ്, എ.ബി.വി.പി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളാണ് തിരഞ്ഞെടുപ്പിൽ വിധി തേടുന്നത്.