- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബീഫ് കഴിക്കുന്നതും മഹിഷാസുരനെ ആരാധിക്കുന്നതാണോ രാജ്യദ്രോഹം? ജനാധ്യപത്യത്തിന്റെ അതിജീവനം അനിവാര്യം
'അവർ ഞങ്ങളെ ചങ്ങലയ്ക്കിട്ടാൽ ഞങ്ങൾ ശബ്ദം കൂടുതൽ ഉയർത്തും, കാരണം ജനാധിപത്യം ഓരോദിവസവും നടപ്പാക്കേണ്ടതാണ്. അവർ ഞങ്ങളെ അടിച്ചു വീഴ്‌ത്തിയാൽ, ഞങ്ങളോടു തോന്ന്യാസം കാട്ടിയാൽ, ഞങ്ങൾ സ്വന്തം നിലപാടിൽ കൂടുതലുറച്ചുനിൽക്കയെ ഉള്ളൂ'…..(ജെഎൻയുവിലെ ജർമൻവിദ്യാർത്ഥിനി സിൽവി പാടിയത്) Collective conscience of socitey will only be satisfied if capital punishment is awarded to the offender. അഫ്‌സൽ ഗുരുവിനെ തൂക്കില
'അവർ ഞങ്ങളെ ചങ്ങലയ്ക്കിട്ടാൽ ഞങ്ങൾ ശബ്ദം കൂടുതൽ ഉയർത്തും,
കാരണം ജനാധിപത്യം ഓരോദിവസവും നടപ്പാക്കേണ്ടതാണ്.
അവർ ഞങ്ങളെ അടിച്ചു വീഴ്‌ത്തിയാൽ,
ഞങ്ങളോടു തോന്ന്യാസം കാട്ടിയാൽ,
ഞങ്ങൾ സ്വന്തം നിലപാടിൽ കൂടുതലുറച്ചുനിൽക്കയെ ഉള്ളൂ'…..(ജെഎൻയുവിലെ ജർമൻവിദ്യാർത്ഥിനി സിൽവി പാടിയത്)
Collective conscience of socitey will only be satisfied if capital punishment is awarded to the offender. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയ സുപ്രീം കോടതി വിധിന്യായത്തിലെ വാക്കുകളാണിവ.
തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപരമായി ശിക്ഷ വിധിക്കേണ്ട കോടതിക്ക് സമൂഹത്തിന്റെ പൊതു ബോധത്തെ തൃപ്തി പെടുത്തേണ്ട എന്തു ബാധ്യതയാണ് ഉള്ളതെന്ന ചോദ്യം ഉയർന്നേക്കാം. ഉയരാതിക്കാം പല കോണുകളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും പ്രതിഷേധ ശബ്ദങ്ങളും ഉയരുകയും ചെയ്തു. വധശിക്ഷ നടപ്പാക്കിയ രീതിയെക്കുറിച്ചും വധശിക്ഷയെന്ന ശിക്ഷാവിധിയെക്കുറിച്ചു തന്നെയും പലതരത്തിലുള്ള ചർച്ചകളും നടത്തപ്പെടുകയുണ്ടായി രാജ്യത്തിന്റെ പല ഭാഗത്തും ജെ.എൻ.യു സർവകലാശാലയിലും.
ജനാധ്യപത്യത്തിന്റെ സൗന്ദര്യവും വികാസവും എന്തിനേറെ അതിന്റെ നില നിൽപ്പു തന്നെ ഇത്തരത്തിലുള്ള പൗരന്റെ മൗലികമായ അഭിപ്രായങ്ങളുടെ വൈ ജാത്യവും വൈവിധ്യവും തന്നെയാണ്. മനുഷ്യന് വേണ്ട വ്യവസ്ഥ നിര്മിക്കേണ്ടത് അവന് തന്നെയാണ് എന്ന വീക്ഷണകോണില് നിന്നാണ് ഇത്തരത്തിലുള്ള ജനാധിപത്യ വ്യവസ്ഥ രൂപംകൊണ്ടത് തന്നെ. അപ്പോഴും ഭൂരിപക്ഷം വരുന്ന ആളുകളോ വിത്യസ്ത അഭിപ്രായം പറയുന്ന ന്യൂനപക്ഷം വരുന്ന ആളുകളോ പറയുന്ന അഭിപ്രായം ശരിയായി കൊള്ളണമെന്നില്ലാ.
പക്ഷെ ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപെടുന്ന രാഷ്ട്രീയ കക്ഷികളുടെ ഉത്തരാവാദിത്തം തന്നെ അഭിപ്രായങ്ങളെ തെറ്റാണെന്നോ ശരിയാണെന്നോ മുൻവിധിയോടെ കാണാതെ എല്ലാതരം ജനവിഭാഗങ്ങളുടെയും അവരുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജീവിത നിലനിൽനിൽപ്പ് സംരക്ഷിച്ചു കൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നില നിർത്തുക എന്നതു തന്നെയാണ്. അതിപ്പോൾ സ്റ്റേറ്റിനെ വിമർശിക്കുന്നതിന്റെ പേരിലായാലും, ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിലായാലും.
ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലും സംവാദങ്ങളിലും ജെ.എൻ.യു വിലെ വിദ്യാർധികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും ജനാധിപധ്യമര്യാധകളെ വെല്ലു വിളിക്കുന്ന ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണ കൂടത്തിന്റെ പ്രതിലോമകരമായ ഇട പെടലുകൾ കാണാൻ കഴിയും.
കലാലയ ജനാധിപത്യത്തിന് ധൈഷണികമായ സംഭാവനകൾ നല്കി വിമർശനാത്മക ചിന്താശേഷി വളർത്തുന്ന രാജ്യത്തെ മറ്റു ക്യാമ്പസ്സുകൾക്ക് മാതൃകയാണ് ജെ.എൻ.യു, മറ്റു പല പ്രസക്തമായ കാമ്പസുകളെ പോലെ സമൂഹത്തിൽ പുതുതായ് വരുന്ന സാങ്കേതിക വിദ്യകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടെക്ക്‌നോക്രാറ്റുകളെ ഉല്പാദിപ്പിക്കുന്ന വെറും സാംബ്രദായിക വിദ്യാഭ്യാസസ്ഥാപനം മാത്രമായിരുന്നില്ല ജെ.എൻ.യു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് സമൂഹത്തിലും ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത് കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ജെ.എൻ.യു.വിദ്യാർത്ഥികൾ തെരുവിൽ ആയിരുന്നു. രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കണമെന്ന് മദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്, ഫെലോഷിപ്പുകൾ വെട്ടിക്കുറക്കുന്ന ഗവൺമെന്റ് നയത്തിനെതിരെ, FTII സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലക്ക് എന്ന വയോധികനെ കൊന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട്, ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ WTOക്കു തീറെഴുതി കൊടുക്കുന്ന കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്.
ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് ഫെബ്രുവരി 9ാം തീയതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ മൂന്നാം വർഷത്തോടനുബന്ധിച്ച് 10 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'The Coutnry Without a Post Office' എന്ന പേരിൽ ഒരു സാംസ്‌കാരിക സന്ധ്യ ജെ.എൻ.യു ക്യാമ്പസ്സിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അധികാരികൾ പരിപാടിക്ക് നൽകിയ അനുവാദം പിന്നീടു പിൻവലിക്കുകയും സൗണ്ട് സിസ്റ്റത്തിനു നൽകിയിരുന്ന വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
കാശ്മീർ വിഷയത്തെക്കുറിച്ച് ഈ പരിപാടി മുന്നോട്ട് വച്ച ആശയങ്ങളുമായി വിയോജിപ്പുണ്ടായിട്ടു കൂടി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടങ്ങൾ കൂടുതൽ കൂടുതൽ ചുരുക്കപ്പെടുമെന്നുള്ള വ്യക്തമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സാംസ്‌കാരികസന്ധ്യക്ക് സംരക്ഷണം നൽകാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. ജനാധിപത്യ വേദികൾക്കുമേലുള്ള കടന്നുകയറ്റമായി കണ്ട് പ്രതിരോധിക്കാനായി ശ്രമിച്ചത്.
ഏതെങ്കിലും ഒരു രാജ്യം മാനുഷികാദർശങ്ങളെക്കാൾ വലുതാണെന്നു പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തെ പ്രതിരോധിക്കുമ്പോൾ മാത്രമാണ് എന്റെ നാട്ടുകാർക്ക് അവരുടെ ഇന്ത്യ നേടിയെടുക്കാൻ കഴിയുക എന്ന് ഒരിക്കൽ രവീന്ദ്രനാഥ ടഗോർ ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിൽ (1917) പറയുകയുണ്ടായി. സർവകലാശാലയെക്കുറിച്ചു ജവാഹർ ലാൽ നെഹ്‌റു പറഞ്ഞത് അതു സഹിഷ്ണുത, യുക്തി, മനുഷ്യത്വം, ആശയങ്ങളുടെ സാഹസികത, സത്യാന്വേഷണം തുടങ്ങിയ ഉന്നതാദർശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്നാണ്. അത് കൂടി ഈ ഘട്ടത്തിൽ ഈ ഓർക്കുന്നത് നന്നായിരിക്കും.
കന്നയ്യ കുമാറെന്ന വിദ്യാർത്ഥി നേതാവിനെ അറസ്റ്റു ചെയ്യാൻ പൊലീസ് സമർപ്പിച്ച സീ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ ദ്രിശ്യങ്ങളിലെ ശബ്ധം കൃത്രിമമാണെന്ന് തെളിഞ്ഞു, അവരൊരിക്കലും രാജ്യ ദ്രോഹപരമായ പ്രസ്താവന നടത്തിയിട്ടില്ല എന്നതും തെളിഞ്ഞതാണ് മാത്രവുമല്ല ഭരണ ഘടന നല്കുന്ന അവകാശങ്ങളെ ഉയർത്തിപിടിക്കാൻ തന്നെയാണ് ശ്രമിച്ചതും.
പിന്നെ എന്തിന്റെ പേരിലാണ് കന്നയ്യ കുമാറെന്ന വിദ്യാർത്ഥി നേതാവിനെ ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 124 A രാജ്യദ്രോഹക്കുറ്റം ആരോപിച്ചു കൊണ്ട് അറസ്റ്റ് ചെയ്യതതും അഭിഭാഷകരുടെ നേതൃത്ത്വ ത്തിൽ കോടതി വളപ്പിൽ വച്ച് ശാരീരികമായി ആക്രമിച്ചതും ചോദ്യങ്ങൾ ബാക്കിയാവുന്നു.
പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്ന പോലെ ബീഫ് കഴിക്കുന്നതാണോ, മഹിഷാസുരനെ ആരാധിക്കുന്നതാണോ രാജ്യദ്രോഹം. രാജ്യസ്‌നേഹവും രാജ്യ ദ്രോഹവും ഭരിക്കുന്നവരുടെ കാഴ്ച പാടിലൂടെയാണോ നിർവചിക്കപെടെണ്ടത്. ഇത്തരത്തിലുള്ള ചെയ്തികളെ വെല്ലുവിളിക്കാതെ ഇനിയുള്ള കാലം ജനാധിപത്യ പ്രവര്ത്തനം സാധ്യമാകില്ല, സർഗ്ഗ ഹർഷമായ പുതിയ പുലരികളും !!!
ജെ ൻ യു വിലെ വിദ്യാർത്ഥി സുഹൃത്തുക്കളോട്,
'ചോര തന്നു ചേർന്നു നിൽക്കാൻ ആഗ്രഹം
ഇപ്പോൾ വാക്കു കൊണ്ട് ഐക്യ പെടാം'