- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലോക്‌സഭയെയും രാജ്യസഭയെയും ഇറക്കിമളിച്ചു ജെഎൻയുവും രോഹിത് വെമുലയും; മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്നു പ്രതിപക്ഷം; പറ്റില്ലെന്നു മന്ത്രി
ന്യൂഡൽഹി: ലോക്‌സഭയെയും രാജ്യസഭയെയും ഇറക്കിമളിച്ചു ജെഎൻയു- രോഹിത് വെമുല സംഭവങ്ങൾ. കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലേക്കു തള്ളിവിട്ട സംഭവങ്ങളിൽ രൂക്ഷമായ ചർച്ചയാണു പാർലമെന്റിന്റെ ഇരുസഭകളിലും നടന്നത്. മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നു മന്ത്രി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. കോൺഗ
ന്യൂഡൽഹി: ലോക്‌സഭയെയും രാജ്യസഭയെയും ഇറക്കിമളിച്ചു ജെഎൻയു- രോഹിത് വെമുല സംഭവങ്ങൾ. കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലേക്കു തള്ളിവിട്ട സംഭവങ്ങളിൽ രൂക്ഷമായ ചർച്ചയാണു പാർലമെന്റിന്റെ ഇരുസഭകളിലും നടന്നത്.
മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നു മന്ത്രി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് സ്മൃതി ഇറാനി മറുപടി പ്രസംഗത്തിൽ ചെയ്തത്.
രോഹിത് വെമുലയുടെ ആത്മഹത്യയിലും ജെഎൻയുവിലെ വിദ്യാർത്ഥി വേട്ടയിലും ഇരുസഭകളിലും കടുത്ത പ്രതിഷേധമാണു പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് വഴങ്ങി ഉച്ചയ്ക്ക് ശേഷമാണ് ഇരുസഭകളും വിഷയം വിശദ ചർച്ചയ്‌ക്കെടുത്തത്. രാവിലെ ബഹളം കാരണം മൂന്നുതവണ നിർത്തിവച്ച രാജ്യസഭ ഉച്ചകഴിഞ്ഞ് വീണ്ടും ചേർന്നെങ്കിലും ചർച്ച കൂടാതെ പിരിഞ്ഞു.
കോൺഗ്രസ് അംഗം ജ്യോതിരാദിത്യ സിന്ധ്യയാണ് ലോക്‌സഭയിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. ദളിതർക്കെതിരെ സർവകലാശാലകളിലും രാജ്യമെങ്ങും നടക്കുന്ന അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസംഗം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടയിൽ ഇടയ്ക്കിടെ ഭരണകക്ഷി അംഗങ്ങൾ ബഹളം വച്ച് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. രാജ്യം മുഴുവൻ അസഹിഷ്ണുത തളം കെട്ടിനിൽക്കുകയാണെന്നും എതിർ ശബ്ദങ്ങളെ മുഴുവൻ അടിച്ചമർത്തുകയാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. തന്റെ വഴി എന്നത് മാത്രമാണ് ഈ സർക്കാരിന്റെ തത്വശാസ്ത്രം. അതിനായി ഔദ്യോഗിക സംവിധാനങ്ങളെ പോലും സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കേന്ദ്രമന്ത്രിമാരടക്കം ഉത്തരവാദികളാണ്. അവർക്കെതിരെ നടപടി സ്വീകരിക്കണം. ജെഎൻയുവിലെ വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ നടത്തിയ പരാമർശത്തെയും സിന്ധ്യ വിമർശിച്ചു. വ്യാജ ട്വിറ്റിനെ ഉദ്ധരിച്ച് നിരുത്തരവാദ പ്രസ്താവനയമാണ് ആഭ്യന്തര മന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌സൽ ഗുരു ഭീകരവാദിയല്ലെന്ന അഭിപ്രായം കോൺഗ്രസിന് ഉണ്ടോയെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചുകൊണ്ടാണ് ഭരണപക്ഷം ജെഎൻയുവിലെ വിമർശനങ്ങളെ നേരിട്ടത്. രാഹുൽ ഗാന്ധി സഭയിലില്ലാത്തപ്പോഴായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ ഈ ചോദ്യം. എന്നാൽ, പ്രതിപക്ഷം ഒറ്റക്കെട്ടായി അണിചേർന്നതോടെ പ്രധാന വിഷയത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെയും ഭരണപക്ഷ ബെഞ്ചിന്റെയും ശ്രമങ്ങൾക്ക് തിരിച്ചടിയായി.
എകെജി, ഇഎംഎസ്, ഹർകിഷൻസിങ് സുർജിത് എന്നിവരടക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് ഓർമ്മപ്പെടുത്തിയായിരുന്നു സിപിഐഎം അംഗം എംബി രാജേഷിന്റെ പ്രസംഗം. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന ബിജെപി സർക്കാർ ഇത്തരം ചരിത്രം ഓർക്കേണ്ടതുണ്ടെന്ന് രാജേഷ് പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ഓഗസ്റ്റ് 15ന് പോലും ഈ നേതാക്കളെല്ലാം ജയിലിലായിരുന്നു എന്നകൂടി രാജേഷ് ഓർമ്മിപ്പിച്ചു. രാജ്യദ്രോഹികളെന്ന് തങ്ങളെ കുറ്റപ്പെടുത്തന്നവർ സ്വാതന്ത്ര്യസമര കാലത്ത് ചെയ്ത പ്രവൃത്തികളെന്തായിരുന്നുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി. കടുത്ത പ്രതിഷേധമാണ് ഈ ഘട്ടത്തിൽ ബിജെപി എംപിമാർ ഉയർത്തിയത്.
ബിഎസ്‌പി നേതാവ് മായാവതിയാണ് രാജ്യസഭയിൽ രോഹിത് വെമുലയുടെ ആത്മഹത്യയിൽ ഉത്തരവാദികളായ കേന്ദ്രമന്ത്രിമാർക്കെതിരെ നടപടിയാവശ്യപെട്ട് വിഷയം ഉന്നയിച്ചത്. മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും മന്ത്രി ദത്താത്രേയ ബന്ദാരുവിന്റെയു പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്നും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു മായാവതിയുടെ ആവശ്യം. മുദ്രാവാക്യം വിളിച്ച ബിഎസ്‌പി അംഗങ്ങൾ സഭയുടെ നടത്തുള്ളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ നടത്തിക്കൊണ്ടുപോകാൻ സാധ്യമാകാതെ വന്നു. കുറ്റക്കാരായ രണ്ട് മന്ത്രിമാരും രാജിവെക്കണമെന്നാണ് ബിഎസ്‌പിയുടെ ആവശ്യം.