- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർഗാദേവിക്ക് പകരം മഹിഷാസുരനെ ആരാധിച്ചു; ഹോസ്റ്റൽ നടത്തിപ്പുകാരോട് ബീഫ് ഉണ്ടോ എന്ന് ചോദിച്ചു; കാശ്മീരിനെക്കുറിച്ച് ചർച്ച നടത്തി; ജെ.എൻ.യു വിദ്യാർത്ഥികളുടെ ദേശദ്രോഹ കുറ്റത്തിന് അടിവരയിടാൻ പൊലീസ് റിപ്പോർട്ടിൽ പറയുന്നത് ഇതൊക്കെ
ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ ദേശദ്രോഹികളാണെന്ന് മുദ്രകുത്താൻ കഷ്ടപ്പെടുകയാണ് ഡൽഹി പൊലീസ് ഇപ്പോൾ. അതിന് കാരണമായി പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അത്രയ്ക്കും വിചിത്രമാണ്. ഹോസ്റ്റലിൽ ബീഫ് ആവശ്യപ്പെട്ടതും ദുർഗാദേവിക്ക് പകരം മഹിഷാസുരനെ ആവശ്യപ്പെട്ടതുമൊക്കെയാണ് വിദ്യാർത്ഥികൾ ചെയ്ത ദേശദ്രോഹ പ്രവർത്തികൾ! ഫെബ്രുവര
ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ ദേശദ്രോഹികളാണെന്ന് മുദ്രകുത്താൻ കഷ്ടപ്പെടുകയാണ് ഡൽഹി പൊലീസ് ഇപ്പോൾ. അതിന് കാരണമായി പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അത്രയ്ക്കും വിചിത്രമാണ്. ഹോസ്റ്റലിൽ ബീഫ് ആവശ്യപ്പെട്ടതും ദുർഗാദേവിക്ക് പകരം മഹിഷാസുരനെ ആവശ്യപ്പെട്ടതുമൊക്കെയാണ് വിദ്യാർത്ഥികൾ ചെയ്ത ദേശദ്രോഹ പ്രവർത്തികൾ!
ഫെബ്രുവരി ഒമ്പതിന് അഫ്‌സൽ ഗുരുവിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതോടെയാണ് ജെ.എൻ.യു കാമ്പസ്സ് വിവാദഭൂമിയായത്. കാമ്പസ്സിൽ ദേശദ്രോഹ പ്രവർത്തികൾ നടക്കുന്നുവെന്ന് കാണിച്ച് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.
തീവ്ര ഇടതുപക്ഷ ആശയക്കാരായ ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനാണ് ജെ.എൻ.യുവിലെ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജെ.എൻ.യുവിൽ ഇവർ മുമ്പും ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്‌സൽ ഗുരുവിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതുപോലെ 2010-ൽ ഛത്തീസ്‌ഗഢിൽ മാവോവാദികൾ സിആർപിഎഫ് അംഗങ്ങളെ കൊലപ്പെടുത്തിയപ്പോൾ അത് ജെ.എൻ.യുവിൽ ആഘോഷിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹിഷാസുരനെ പൂജിക്കുന്നതും കാശ്മീരി വിഘടനവാദി ഗീലാനിയെ സെമിനാറിന് വിളിച്ചതും ഇത്തരം പ്രവർത്തികളുടെ ഭാഗമാണെന്നും റിപ്പർട്ടിൽ പറയുന്നു.
ഡി.എസ്.യു പ്രവർത്തകരാണ് അഫ്‌സൽ ഗുരുവിനെ അനുസ്മരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ 12-ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജെ.എൻ.യു കാമ്പസ്സിലെ സംഭവങ്ങൾക്ക് ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചതും വിവാദങ്ങൾ ആളിക്കത്തിച്ചു.
കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് തിരക്കിട്ട തീരുമാനമായി പോയെന്ന് ഡൽഹി പൊലീസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഉമർ ഖാലിദിന്റെ നേതൃത്വത്തിൽ പ്രവര്ത്തിക്കുന്ന ഡി.എസ്.യു പ്രവർത്തകരാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതും അഫ്‌സൽ ഗുരുവിനെ പ്രകീർത്തിച്ചതും. കാശ്മീരിനെക്കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ജെ.എൻ.യു അഡ്‌മിനിസ്‌ട്രേഷൻ അനുമതി നിഷേധിച്ചതോടെയാണ് സംഭവങ്ങൾ നടന്നതെന്നും സൂചനയുണ്ട്.