- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയും ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജൊ ബൈഡൻ
വാഷിങ്ടൻ ഡിസി ന്മ ചൈനയുമായി വിവിധ തലങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫെബ്രുവരി 8 ന് നടത്തിയ ചർച്ചയിലാണ് ബൈഡൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്ത കാലത്ത് ചൈനയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചത് ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ 9 മാസമായി നിലനിൽക്കുന്ന ഇന്ത്യാ ചൈന സംഘർഷാവസ്ഥക്ക് ഒരു ശമനം ഉണ്ടാകണമെന്ന് ബൈഡൻ പറഞ്ഞു. ട്രംപിന്റെ ഭരണത്തിൽ വഷളായ അമേരിക്കൻ ചൈന ബന്ധം വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.
ബൈഡനും മോദിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ രണ്ടു രാജ്യങ്ങളും ആഗോള വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും പ്രത്യേകിച്ചു പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
2008 ൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവിൽ ന്യുക്ലിയർ ഉടമ്പടിയിൽ അന്ന് സെനറ്ററായിരുന്ന ജൊ ബൈഡനായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യ പസഫിക്ക് മേഖലയിൽ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാ ബദ്ധമാണെന്നും ജൊ ബൈഡൻ പറഞ്ഞു.