- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ ഒരു ജോലി കിട്ടുന്നത് ഇത്ര വലിയ സംഭവം ആണോ? മലയാളി യുവതി ജോബ് ഓഫർ കിട്ടിയത് മനസ്സമ്മത ആൽബമാക്കി അമേരിക്കൻ മാദ്ധ്യമങ്ങളുടെ ഹീറോ ആയത് ഇങ്ങനെ
ഇന്നത്തെ കാലത്ത് അമേരിക്കയിൽ തരക്കേടില്ലാത്ത ഒരു ജോലി കിട്ടുകയെന്നത് ഇത്ര വലിയ സംഭവമാണോ? ആണെന്നാണ് മലയാളി യുവതിയായ കാലിഫോർണിയയിലെ ബെനിറ്റ എബ്രഹാം തെളിയിച്ചിരിക്കുന്നത്. തനിക്ക് നല്ലൊരു കമ്പനിയിൽ നിന്നും ലഭിച്ച ജോബ് ഓഫർ ലെറ്ററിനെ ഫ്രെയിം ചെയ്ത് അതിനെ തന്റെ പങ്കാളിയായി സങ്കൽപ്പിച്ച് മനസ്സമ്മത ആൽബമാക്കി മാറ്റിയാണ് ഈ യുവതി ഇപ്പോൾ അമേരിക്കൻ മാദ്ധ്യമങ്ങളിലെ താരമായിരിക്കുന്നത്. തനിക്ക് അനുയോജ്യനായ ഒരു ജീവിത പങ്കാളിയെ ലഭിച്ചതിന് സമാനമായാണ് ഈ ജോബ് ഓഫറിനെ ബെനിറ്റ കാണുന്നത്. ജോബ് ഓഫറുമൊത്തുള്ള ഒരു ഫോട്ടോ ഷൂട്ട് തന്നെ നടത്തിയാണ് യുവതി ആൽബം തയ്യാറാക്കിയിരിക്കുന്നത്. ജോബ് ഓഫറിനെ ഒരു പങ്കാളിയെന്ന വണ്ണം സങ്കൽപിച്ച് ബീച്ചിലും മറ്റും കറങ്ങുന്ന ഫോട്ടോകളും ജോബ് ഓഫർ തന്റെ കിടക്കയിൽ വച്ച് കിടക്കുന്നതിന്റെയും ഒപ്പം കാപ്പി കുടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും ഇവർ ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്. സാധാരണ മനസ്സമ്മത വേളയിലോ എൻഗേജ്മെന്റ് വേളയിലോ ആളുകൾ തങ്ങളുടെ പങ്കാളികളാകാൻ പോകുന്ന വ്യക്തിക്കൊപ്പമുള്ള ഫോട്ടോകളാണ് ആൽബമാ
ഇന്നത്തെ കാലത്ത് അമേരിക്കയിൽ തരക്കേടില്ലാത്ത ഒരു ജോലി കിട്ടുകയെന്നത് ഇത്ര വലിയ സംഭവമാണോ? ആണെന്നാണ് മലയാളി യുവതിയായ കാലിഫോർണിയയിലെ ബെനിറ്റ എബ്രഹാം തെളിയിച്ചിരിക്കുന്നത്. തനിക്ക് നല്ലൊരു കമ്പനിയിൽ നിന്നും ലഭിച്ച ജോബ് ഓഫർ ലെറ്ററിനെ ഫ്രെയിം ചെയ്ത് അതിനെ തന്റെ പങ്കാളിയായി സങ്കൽപ്പിച്ച് മനസ്സമ്മത ആൽബമാക്കി മാറ്റിയാണ് ഈ യുവതി ഇപ്പോൾ അമേരിക്കൻ മാദ്ധ്യമങ്ങളിലെ താരമായിരിക്കുന്നത്. തനിക്ക് അനുയോജ്യനായ ഒരു ജീവിത പങ്കാളിയെ ലഭിച്ചതിന് സമാനമായാണ് ഈ ജോബ് ഓഫറിനെ ബെനിറ്റ കാണുന്നത്. ജോബ് ഓഫറുമൊത്തുള്ള ഒരു ഫോട്ടോ ഷൂട്ട് തന്നെ നടത്തിയാണ് യുവതി ആൽബം തയ്യാറാക്കിയിരിക്കുന്നത്. ജോബ് ഓഫറിനെ ഒരു പങ്കാളിയെന്ന വണ്ണം സങ്കൽപിച്ച് ബീച്ചിലും മറ്റും കറങ്ങുന്ന ഫോട്ടോകളും ജോബ് ഓഫർ തന്റെ കിടക്കയിൽ വച്ച് കിടക്കുന്നതിന്റെയും ഒപ്പം കാപ്പി കുടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും ഇവർ ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്.
സാധാരണ മനസ്സമ്മത വേളയിലോ എൻഗേജ്മെന്റ് വേളയിലോ ആളുകൾ തങ്ങളുടെ പങ്കാളികളാകാൻ പോകുന്ന വ്യക്തിക്കൊപ്പമുള്ള ഫോട്ടോകളാണ് ആൽബമാക്കി പങ്ക് വയ്ക്കാറുള്ളത്. എന്നാൽ ഇവിടെ ബെനീറ്റ തനിക്ക് ലഭിച്ച ജോബ് ഓഫർ ലെറ്റർ ഫ്രെയിം ചെയ്ത് അതിനൊപ്പമാണ് മേൽപ്പറഞ്ഞ ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നതെന്ന വ്യത്യാസമാണുള്ളത്. 37കാരിയായ ഈ സ്ത്രീ കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് താമസിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ എംപ്ലോയ്ഡ് എന്ന ടൈറ്റിലിലുള്ള ആൽബത്തിലാണ് ഈ അപൂർവ ഫോട്ടോകൾ ബെനീറ്റ പോസ്റ്റ് ചെയ്തിരിക്കുന്നത്. താനും തന്റെ പങ്കാളിയായ ജോബ് ഓഫറും വിവിധ പോസുകളിലുള്ള 17 ചിത്രങ്ങളാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്.
ഹെൽത്ത്കെയർ അഡ്‌മിനിസ്ട്രേഷനിൽ നല്ലൊരു കമ്പനിയിൽ തനിക്കിണങ്ങുന്ന ഒരു ജോലി കണ്ടെത്താന് ബെനീറ്റ് നീണ്ട ഏഴ് മാസങ്ങളായി വിശ്രമമില്ലാതെ തെരച്ചിൽ നടത്തിയതിന് ശേഷമാണ് ഇപ്പോൾ നല്ലൊരു അവസരം ലഭിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഈ നല്ല ജോലിയുടെ സന്തോഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തമാശയ കലർത്തി ക്രിയാത്മകമായ രീതിയിൽ പങ്കിടുന്നതിനാണീ വിചിത്രമായ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നതെന്നാണ് ബെനിറ്റ വിശദീകരിക്കുന്നത്. ഇതിലൂടെ തന്റെ വ്യത്യസ്തമായ വ്യക്തിത്വം വെളിപ്പെടുത്തുകയെന്നതും യുവതി ലക്ഷ്യമിടുന്നുണ്ട്.
തന്റെ ജോബ് ലൗസ്റ്റോറിയുടെ നാൾ വഴികൾ വ്യക്തമാക്കുന്ന ഒരു ഫോട്ടോയും ബെനീറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ11ന് ആദ്യ ഫോൺ ഇന്റർവ്യൂവും 22ന് രണ്ടാമത് ഫോൺ ഇന്റർവ്യൂവും ജൂലൈ 13ന് നേരിട്ടുള്ള ഇന്റർവ്യൂവും ജൂലൈ 22ന് ബോസ് ജോലി തരാമെന്ന് സമ്മതിച്ച കാര്യവും ഓഗസ്റ്റ് എട്ടിന് ജോലിയിലെ ആദ്യ ദിനമായും ബെനീറ്റ ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു പ്രണയത്തിന്റെ നാൾവഴികളെന്ന വിധത്തിലാണിത് ചിത്രീകരിച്ചിരിക്കുന്നത്. 'ഇന്നയിടത്ത് ഇന്നയാളെ ജീവിത പങ്കാളിയാക്കാൻ സമ്മതമാണോ..?' എന്ന് മനസ്സമ്മത വേളയിൽ ചോദിക്കുന്നത് പോലെ എനിക്ക് വേണ്ടി വർക്ക് ചെയ്യാൻ സമ്മതമാണോ എന്ന ചോദ്യവും അതിന് ബെനീറ്റ യെസ് എന്ന് മറുപടിയേകുന്നതും പ്രതീകാത്മകമായി ചിത്രീകരിച്ച ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. വിവിധ മാദ്ധ്യമങ്ങളിൽ ബെനീറ്റയെക്കുറിച്ചുള്ള ഈ അത്ഭുത വാർത്ത വൻ പ്രാധാന്യത്തോടൊണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.