ഡാളസ്: ഡാളസിലെ ലൗവ് ഫീൽഡ് ഹിൽട്ടൺ ഡബിൾട്രീ ഹോട്ടലിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിനു (തിങ്കൾ) രാവിലെ 11 മുതലാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ജോബ് ഫെയറിൽ മുന്നൂറ്റി അമ്പതോളം ഒഴിവുള്ള തസ്തികകളിലേക്കു നിയമനം നടക്കും.

പാർട്ട്‌ടൈം, ഫുൾ ടൈം, വെയർഹൗസ് ജോലികൾക്കാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതകൾ പരിഗണിച്ചു തിരഞ്ഞെടുക്കുന്നവർക്ക് നിയമന ഉത്തരവു ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ഡാളസിലും പരിസരങ്ങളിലുമുള്ള നിരവധി തൊഴിൽ സ്ഥാപനങ്ങളിലെ മാനേജർമാർ ഇന്റർവ്യൂ നടത്തുന്നതിനായി ജോബ് ഫെയറിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡാളസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ്, യൂണിവേഴ്‌സൽ മ്യൂസിക്ക് ഗ്രൂപ്പ് എന്നിവരാണു ജോബ് ഫെയർ സ്‌പോൺസർ ചെയ്തിരിക്കുന്നത്.

സ്ഥലം: Doublet ree, love field,3300 W, Mocking bird Lane, Dallas TX.

വിവരങ്ങൾക്ക്: Coast to Coast careerfairs.com