കുവൈറ്റ്: ടെക്‌നീഷ്യന്മാരുൾപ്പെടെ 24 പ്രൊഫഷനുകൾക്ക് നിർബന്ധിത ടെസ്റ്റീലൂടെ മാത്രം ജോലി നല്കാൻ കുവൈറ്റ് തീരുമാനിച്ച. ജോലി ചെയ്യുന്നവർക്ക് നിർബന്ധിത ടെസ്റ്റ് നടപ്പിലാക്കാനാണ് പ്രൊഫണൽ ക്വാളിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം. സോഷ്യൽ അഫയേഴ്‌സ് ആൻഡ് ലേബർ മന്ത്രി ഹിന്ദ് അൽ സുബെയ്ഹിന്റെ അനുമതിയോടെയാണ് ടെസ്റ്റ് നടത്തുന്നത്.

ടെസ്റ്റ് പാസാകാത്തവർക്ക് കുവൈറ്റ് ലേബർ മാർക്കറ്റിൽ പ്രത്യേക പ്രൊഫണലിൽ ജോലി നൽകില്ലെന്നാണ് തീരുമാനം. ജനറൽ ട്യൂണേഴ്‌സ്,വെഹിക്കിൾ മെക്കാനിക്‌സ്,പ്രൊഫഷണൽ ഷെഫ്,ബിൽഡിങ്ങ് പെയിന്റേഴ്‌സ്,വെൽഡേഴ്‌സ്,ഇലക്ട്രിസിറ്റി ടെക്‌നീഷ്യൻസ്,മെഡിക്കൽ ലാബ്‌ടെക്‌നീഷ്യൻസ്,ഫർണീച്ചർ കാർപെന്റേഴ്‌സ്,പൈപ്പ് ഫിറ്റേഴ്‌സ് എന്നീ പ്രൊഫഷണലുകളിലാണ് പുതിയ ടെസ്റ്റ് രീതി.