- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈറ്റിൽ തട്ടിപ്പിനിരയായവർ ചേർന്ന് മലയാളി യുവാവിനെ പിടികൂടി; 400 ലധികം പേരെ കബളിപ്പിച്ച കൊല്ലം സ്വദേശി വെട്ടിലായത് നാട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോൾ
കുവൈത്ത്: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നഴ്‌സിങ്, ഡ്രൈവർ, സ്‌റ്റോർ കീപ്പർ,ക്ലീനേഴ്‌സ്, ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിലെ പ്രതിയ തട്ടിപ്പിനിരയായവർ ചേർന്ന് പിടികൂടി. കൊല്ലം സ്വദേശി ഓമനക്കുട്ടനെയാണ്തട്ടിപ്പിനിരയായവർ പിടികൂടി എംബസിക്ക് കൈമാറിയത്. വിദ്യാഭ്യാസ മന്ത്
കുവൈത്ത്: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നഴ്‌സിങ്, ഡ്രൈവർ, സ്‌റ്റോർ കീപ്പർ,ക്ലീനേഴ്‌സ്, ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിലെ പ്രതിയ തട്ടിപ്പിനിരയായവർ ചേർന്ന് പിടികൂടി. കൊല്ലം സ്വദേശി ഓമനക്കുട്ടനെയാണ്തട്ടിപ്പിനിരയായവർ പിടികൂടി എംബസിക്ക് കൈമാറിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 400ൽ അധികം മലയാളികളെയാണ് ഇയാൾ കബളിപ്പിച്ചത്. മെഹ്ബൂലയിൽ ഹോട്ടൽ നടത്തിപ്പുകാരനായ ഓമനക്കുട്ടൻഎം.ഒ.ഇ യിൽ ഉള്ള സുഹൃത്ത് സന്തോഷ് മുഖേന ജോലി വാങ്ങിതരാമെന്നാണ് ഉദ്യാഗാർത്ഥികളോട് പറഞ്ഞിരുന്നത്. ഇതിനായി നഴ്‌സുമാരുടെ കൈയിൽ നിന്ന് 550മുതൽ 600 ദിനാറും, മറ്റ് ജോലികൾക്ക് 250മുതൽ 300 വരെയാണ് ഇയാൾ കൈപ്പറ്റിയിരുന്നത്.
പണം വാങ്ങി ഒരു വർഷത്തിലേറെയായിട്ടും ജോലി തരപ്പെടാത്തതിനാൽ സ്ത്രീകൾ അടക്കമുള്ള 70ഓളം പേർ രാവിലെ ഓമനക്കുട്ടൻ താമസിക്കുന്ന മെഹ്ബൂലയിലെ ഫൽറ്റിൽ എത്തി പിടികൂടുകയായിരുന്നു. അച്ഛൻ മരിച്ചു എന്ന് പറഞ്ഞ് ഇന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടൽ. തുടർന്ന് ഇയാളെ ഇന്ത്യൻ എംബസിയിൽ എത്തിച്ചു. ഡി.സി.എമ്മുമായി ചർച്ച നടത്തിയ ശേഷം എംബസിയിൽ പാസ്‌പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. നഴ്‌സിങ് ജോലിക്ക് 105പേരിൽ നിന്നും ഡ്രൈവർ തസ്തികയിലേക്ക് 59 പേരിൽ നിന്നും കാശുവാങ്ങിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
മുറിയിൽ കെട്ടുകണക്കിന് ബയോഡാറ്റകൾ കണ്ടത്തെിയതായി ഉദ്യോഗാർഥികൾ പറഞ്ഞു. എന്നാൽ ഇയാളെ എംബസിയിൽ ഹാജരാക്കിയെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പണം നൽകിയതിന് ആരുടെ കൈവശവും തെളിവില്ലാത്തതിനാൽ എംബസിക്ക് നടപടി എടുക്കാൻ കഴിയില്‌ളെന്നും ഇരകളോട് പൊലീസിൽ പരാതി നൽകാൻ ഉപദേശിച്ചതായും എംബസി അധികൃതർ വ്യക്തമാക്കുന്നു. പണം വാങ്ങിയ കാര്യം സമ്മതിച്ച ഓമനക്കുട്ടൻ തന്നെ സന്തോഷ് എന്ന മറ്റൊരു ഏജന്റ് ചതിക്കുകയായിരുന്നു വെന്നാണ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞത്. തന്റെ ഹോട്ടൽ വിറ്റിട്ടായാലും എല്ലാവരുടെയും പണം ഒരു മാസത്തിനകം നൽകുമെന്നും ഇയാൾ പറഞ്ഞു. എന്നാൽ, സന്തോഷ് മലേഷ്യയിലേക്ക് കടന്നിരിക്കുകയാണെന്നും ഓമനക്കുട്ടനും മുങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
എംബസി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതുപ്രകാരം ഇവരിൽ ചിലർ ഇയാളിൽനിന്ന് കാമ്പിയാല ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ഇതുവച്ച് നിയമ നടപടിയിലേക്ക് നീങ്ങാനാണ് ഇവരുടെ ശ്രമം.