- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണി മെമോറിയൽ അവാർഡ് പ്രചോദനാത്മക എഴുത്തുകാരനായ ജോബിൻ എസ്. കൊട്ടാരത്തിന്
ചങ്ങനാശേരി: കലാഭവൻ മണി സേവനസമിതി ഏർപ്പെടുത്തിയ കലാഭവൻ മണി മെമോറിയൽ അവാർഡ് ജസ്റ്റിസ് കമാൽ പാഷയും, പ്രശസ്തിപത്രം കലാഭവൻ കെ.എസ്.പ്രസാദും ചേർന്ന് എറണാകുളം വൈ.എം.സി.എ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രചോദനാത്മക എഴുത്തുകാരനായ ജോബിൻ എസ്. കൊട്ടാരത്തിന് സമ്മാനിച്ചു. ഇരുപത്തഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങൾ എഴുതി മലയാള സാഹിത്യത്തിലെ പ്രചോദനാത്മക ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
മലയാള ഭാഷാസാഹിത്യ പുരസ്‌കാരം, മുട്ടത്തുവർക്കി സാഹിത്യ പുരസ്‌കാരം, അക്ഷരം വാർഡ്, ജെ.സിഐ. മാനവസേവാ അവാർഡ്, സക്‌സസ് കേരളാ പുരസ്‌കാരം, മലയാള പുരസ്‌കാരം 1195, ചാംപ്യൻ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് ജോബിൻ എസ്. കൊട്ടാരം അർഹനായിട്ടുണ്ട്. കലാരംഗത്ത് 30 വർഷം പൂർത്തിയാക്കിയ കോട്ടയം നസീറിനെ ചടങ്ങിൽ ആദരിച്ചു. അഖിൽ മണിമുത്ത്, ഇസ്മായിൽ കൊട്ടാരപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.