- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിക്രമിച്ച് കടക്കുന്നത് പൊറുക്കില്ല! ഒരുജലദോഷം പോലും അവരെ തുടച്ചുനീക്കിയേക്കാം; ഇവിടെ ജനിച്ചുമരിക്കുന്ന അവരുടെ ജീവിതത്തിലേക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ല; നോർത്ത് സെന്റിനൽ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റുമരിച്ച യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചേക്കില്ല; ദ്വീപ് നിവാസികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്താനുമാവില്ലെന്ന് നിയമം
പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാറിലെ വ'ക്കൻ സെന്റിനൽ ദ്വീപിൽ ആദിവാസികളുടെ അമ്പേറ്റു മരിച്ച അമേരിക്കൻ പൗരൻ വിന്റെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ആശങ്ക ഉയരുന്നു. ദ്വീപിലേക്കു പോയ 27 കാരനായ അലൻ കഴിഞ്ഞ 17 നാണു സെന്റിനലി ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ചത്. ദ്വീപ് നിവാസികൾക്കെതിരെ കൊലപാതകകുറ്റം ഒരിക്കലും ചുമത്താൻ കഴിയില്ലെന്ന് ആദിവാസി അവകാശ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. നവീനശിലായുഗത്തിനും മുമ്പുള്ള ഗോത്രവിഭാഗത്തെ സംരക്ഷിക്കാൻ ചൗവിന്റെ ശരീരം വീണ്ടെടുക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം. നൂറ്റാണ്ടുകളായി പുറംനാട്ടുകാരെ ശത്രുതയോടെ കാണുന്ന ദ്വീപ്‌നിവാസികളെ ചോദ്യം ചെയ്യാൻ പൊലീസിനെ അയയ്ക്കാൻ കൂടി അധികൃതർക്ക് കഴിയില്ല. സെന്റിനലി ദ്വീപിലേക്ക് രണ്ടുവട്ടം പൊലീസ് ബോട്ട് അയച്ചെങ്കിലും ചൗവിന്റെ ശരീരം കണ്ടെത്താനായില്ല. എന്നാൽ, ദ്വീപ് നിവാസികളുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുന്ന ഒന്നും ഉണ്ടാകാനും പാടില്ല. 21 ാം നൂറ്റാണ്ടിലെ ചെറിയ രോഗങ്ങൾ പോലും, ഒരുപക്ഷേ ജലദോഷം പോലും ഗോത്രവിഭാഗത്തെ ബാധിച്ചേക്കാം. ഇ
പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാറിലെ വ'ക്കൻ സെന്റിനൽ ദ്വീപിൽ ആദിവാസികളുടെ അമ്പേറ്റു മരിച്ച അമേരിക്കൻ പൗരൻ വിന്റെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ആശങ്ക ഉയരുന്നു. ദ്വീപിലേക്കു പോയ 27 കാരനായ അലൻ കഴിഞ്ഞ 17 നാണു സെന്റിനലി ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ചത്. ദ്വീപ് നിവാസികൾക്കെതിരെ കൊലപാതകകുറ്റം ഒരിക്കലും ചുമത്താൻ കഴിയില്ലെന്ന് ആദിവാസി അവകാശ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. നവീനശിലായുഗത്തിനും മുമ്പുള്ള ഗോത്രവിഭാഗത്തെ സംരക്ഷിക്കാൻ ചൗവിന്റെ ശരീരം വീണ്ടെടുക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
നൂറ്റാണ്ടുകളായി പുറംനാട്ടുകാരെ ശത്രുതയോടെ കാണുന്ന ദ്വീപ്‌നിവാസികളെ ചോദ്യം ചെയ്യാൻ പൊലീസിനെ അയയ്ക്കാൻ കൂടി അധികൃതർക്ക് കഴിയില്ല. സെന്റിനലി ദ്വീപിലേക്ക് രണ്ടുവട്ടം പൊലീസ് ബോട്ട് അയച്ചെങ്കിലും ചൗവിന്റെ ശരീരം കണ്ടെത്താനായില്ല. എന്നാൽ, ദ്വീപ് നിവാസികളുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുന്ന ഒന്നും ഉണ്ടാകാനും പാടില്ല. 21 ാം നൂറ്റാണ്ടിലെ ചെറിയ രോഗങ്ങൾ പോലും, ഒരുപക്ഷേ ജലദോഷം പോലും ഗോത്രവിഭാഗത്തെ ബാധിച്ചേക്കാം. ഇക്കാരണത്താൽ ഒരുതരത്തിലുള്ള അധിനിവേശവും അരുതെന്ന് നിലപാടിലാണ് അധികൃതർ.
ഗോത്രവർഗ്ഗക്കാർ മൃതദേഹം എന്തു ചെയ്‌തെന്നു വ്യക്തമല്ല. തീരത്തുതന്നെ അവർ മറവു ചെയ്തുവെന്നാണു നിഗമനം. ഈ സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തീരത്തുനിന്ന് 400 മീറ്റർ അകലെ ബോട്ടിൽ നിരീക്ഷണം നടത്തിയ പൊലീസ് സംഘം 67 ഗോത്രവർഗക്കാർ അമ്പും വില്ലുമായി നിൽക്കുന്നതാണ് കണ്ടത്. മൃതദേഹം അടക്കം ചെയ്തിടത്ത് കാവൽ നിൽക്കുകയാണെന്നാണു സംശയം.
സംരക്ഷിത ഗോത്രമായ സെന്റിനലി വിഭാഗം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവരാണ്. പുറത്തുനിന്നാരെങ്കിലും ദ്വീപിൽ കാലുകുത്തിയാൽ അവർ അമ്പെയ്ത് വീഴ്‌ത്തും. വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തെ അലോസരപ്പെടുത്താതെ മൃതദേഹം വീണ്ടെടുക്കാനാണ് അധികൃതരുടെ ശ്രമം. ഇവരുടെ പ്രതികരണരീതികളും മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാടും മനസിലാക്കാൻ പൊലീസ് നരവംശശാസ്ത്രജ്ഞരുടെ സഹായം തേടിയിട്ടുണ്ട്.
2006 ൽ അബദ്ധത്തിൽ ദ്വീപിൽ ചെന്ന 2 മൽസ്യത്തൊഴിലാളികളെ ഇവർ അമ്പെയ്തു കൊന്നശേഷം മറവു ചെയ്തിരുന്നു. അന്ന് ഹെലികോപ്റ്ററിൽ പോയി മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു മൃതദേഹങ്ങളും പുറത്തെടുത്ത് മുളയിൽ തൂക്കി തീരത്തു പ്രദർശിപ്പിച്ചു.അതിക്രമിച്ചുകടക്കുന്നത് പൊറുക്കില്ലെന്ന ശക്തമായ നിലപാടിലാണ് ദ്വീപ് നിവാസികളെന്ന് കരുതുന്നു.
കഴിഞ്ഞ 14നാണു ആദ്യമായി ജോൺ മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിനു സമീപമെത്തിയത്. എന്നാൽ പവിഴപ്പുറ്റുകൾ ഉള്ളതിനാൽ തീരത്തേയ്ക്ക് ബോട്ട് അടുപ്പിക്കാനായില്ല. പിറ്റേന്നു ചെറുവള്ളത്തിൽ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. അന്നു മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.അടുപ്പം ഉണ്ടാക്കാനാണ് ഫുട്ബോളും സമ്മാനങ്ങളുമായി ദ്വീപിൽ കാലുകുത്തിയത്. 10 വയസുള്ള കുട്ടി തൊടുത്ത അമ്പ് ബൈബിളിൽ കൊണ്ടതോടെ അന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
അലൻ വാഗമണ്ണിലും ആലപ്പുഴയിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാനും എത്തിയിരുന്നു. ജോൺ അലൻ ചൗവിന്റെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളാണ് ഇത് സംബന്ധിച്ച് നിർണായകമായ വിവരങ്ങൾ നൽകുന്നത്. വാഗമണ്ണിന്റെ സൗന്ദര്യത്തെ കുറിച്ച് ജീവിതം ഈ മേഘങ്ങളെ പോലെയാണെന്നും അവ ആപേക്ഷികമാണെന്നും ജോൺ എഴുതി.
ഇപ്പോൾ കാണുന്നവയല്ല പിന്നീട് നിങ്ങൾക്ക് മുൻപിൽ എത്തുന്നതും. ഈ നിമിഷം മരിക്കാൻ നിങ്ങൾ തയ്യാറാല്ലെങ്കിൽ നാളെ എങ്ങനെ നിങ്ങൾക്ക് മരണത്തെ പുൽകാനാകും ഇൻസ്റ്റഗ്രാമിൽ ജോൺ എഴുതി. നാളെയുണ്ടോയെന്ന കാര്യം പോലും നമുക്ക് അറിവില്ലാത്തതല്ലേയെന്നും ജോൺ കുറിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്റിനൽ. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന ഗോത്രമനുഷ്യരാണ് സെന്റിനൽസ് എന്നറിയപ്പെടുന്നത്. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെൽ ദ്വീപ് നിവാസികളുടെ ജീവിതം. പുറത്തുനിന്നുള്ള സന്ദർശകരെ ഇവർ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവർ ദ്വീപിൽ പ്രവേശിക്കരുതെന്ന് ഇന്ത്യൻ നിയമവും വിലക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സെന്റിനെൽ ഉൾപ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാൻ ശ്രമിക്കുമ്പോൾ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.