- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസികളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ച് ഒടുവിൽ അമ്പിൽ ജീവൻ പൊലിഞ്ഞ അമേരിക്കൻ മിഷണറി കേരളത്തെ തേടിയും എത്തിയിരുന്നതായി തെളിവുകൾ; വാഗമണ്ണിന്റെ മനോഹാരിതയും കുമരകം കായൽ ഭംഗിയും ആസ്വദിച്ച അലൻ ചൗ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരവും കണ്ടാണ് മടങ്ങിയത്; മടങ്ങിയത് കേരളത്തിന്റെ പ്രകൃതിഭംഗിയെ പുകഴ്ത്തിപ്പാടി
തിരുവനന്തപുരം: ആർക്കും പ്രാപ്യമല്ലാത്ത ആൻഡമാനിലെ ചെറുദ്വീപായ നോർത്ത് സെന്റിനലിൽ എത്തി ആദിവാസികളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ച് അവസാനം ഒരു അമ്പിൽ ജീവൻ പൊലിഞ്ഞ അമേരിക്കൻ മിഷണറി ജാൺ അലൻ ചൗ കേരളത്തെ തേടിയും എത്തിയിരുന്നതായി തെളിവുകൾ. കേരളാ സന്ദർശനത്തെ കുറിച്ച് അലൻ ചൗവിന്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇതിനു തെളിവായി ലഭിച്ചിരിക്കുന്നത്. വാഗമണ്ണിന്റെ മനോഹാരിതയും കുമരകം കായൽ ഭംഗിയും ആസ്വദിച്ച അലൻ ചൗ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരവും കണ്ടിട്ടാണ് മടങ്ങിയത്. വരവിന്റെ ഉദ്ദേശമൊന്നും പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരാഴ്‌ച്ചയിൽ അധികം കേരളത്തിൽ തങ്ങിയതായി ഇൻസ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നു. വാഗമണ്ണിൽ ഒരാഴ്ച ചെലവഴിച്ച ചൗവിന് ഇവിടുത്തെ പ്രകൃതിഭംഗി വർണിച്ചിട്ടും വർണിച്ചിട്ടും മതിയാകുന്നില്ല. ജീവിതം ഈ മേഘങ്ങളെ പോലെയാണ്. ഒരു നിമിഷത്തേക്ക് ഇവിടെ കാണുന്നവയെ പിന്നീട് കാണണമെന്നില്ല. ഈ നിമിഷം മരിക്കാൻ തയാറല്ലെങ്കിൽ നാളെ മരണത്തെ സ്വീകരിക്കാൻ നിങ്ങൾ എങ്ങനെ തയാറാവനാണ്. നാളെയെന്നത് ഒരുറപ്പുമില
തിരുവനന്തപുരം: ആർക്കും പ്രാപ്യമല്ലാത്ത ആൻഡമാനിലെ ചെറുദ്വീപായ നോർത്ത് സെന്റിനലിൽ എത്തി ആദിവാസികളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ച് അവസാനം ഒരു അമ്പിൽ ജീവൻ പൊലിഞ്ഞ അമേരിക്കൻ മിഷണറി ജാൺ അലൻ ചൗ കേരളത്തെ തേടിയും എത്തിയിരുന്നതായി തെളിവുകൾ. കേരളാ സന്ദർശനത്തെ കുറിച്ച് അലൻ ചൗവിന്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇതിനു തെളിവായി ലഭിച്ചിരിക്കുന്നത്. വാഗമണ്ണിന്റെ മനോഹാരിതയും കുമരകം കായൽ ഭംഗിയും ആസ്വദിച്ച അലൻ ചൗ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരവും കണ്ടിട്ടാണ് മടങ്ങിയത്. വരവിന്റെ ഉദ്ദേശമൊന്നും പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരാഴ്‌ച്ചയിൽ അധികം കേരളത്തിൽ തങ്ങിയതായി ഇൻസ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നു.
വാഗമണ്ണിൽ ഒരാഴ്ച ചെലവഴിച്ച ചൗവിന് ഇവിടുത്തെ പ്രകൃതിഭംഗി വർണിച്ചിട്ടും വർണിച്ചിട്ടും മതിയാകുന്നില്ല. ജീവിതം ഈ മേഘങ്ങളെ പോലെയാണ്. ഒരു നിമിഷത്തേക്ക് ഇവിടെ കാണുന്നവയെ പിന്നീട് കാണണമെന്നില്ല. ഈ നിമിഷം മരിക്കാൻ തയാറല്ലെങ്കിൽ നാളെ മരണത്തെ സ്വീകരിക്കാൻ നിങ്ങൾ എങ്ങനെ തയാറാവനാണ്. നാളെയെന്നത് ഒരുറപ്പുമില്ലാത്ത ദിവസമാണ്.. അങ്ങനെയൊരു ദിവസം നിങ്ങൾക്കുണ്ടാകുമെന്ന് ആർക്കറിയാം... അലൻ ചൗ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടു.
പിന്നീട് കേരളത്തിന്റെ കായൽ ഭംഗി നുകർന്ന കാര്യമാണ് പോസ്റ്റിലിട്ടത്. ഹൗസ് ബോട്ടിലിരുന്ന് ചായകുടിച്ചു കൊണ്ട് കായൽ ചുറ്റിക്കറങ്ങി കാണുന്ന കാര്യം ഫോട്ടോ സഹിതം ഇട്ടിട്ടുണ്ട്. അതേസമയം ഐഎസ്എല്ലിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനും അലൻ കൊച്ചിയിലെത്തിയിരുന്നു. ഫുട്ബോൾ കോച്ച് കൂടിയായിരുന്നു അലൻ. മത്സരത്തിന്റെ നിലവാരമില്ലായ്മ തുറന്നു പറഞ്ഞുകൊണ്ട് കാണികൾ നൽകുന്ന പിന്തുണയും ചൂണ്ടിക്കാണിച്ചിരുന്നു.
അൻഡമാൻ ദ്വീപിലെ ആദിമ നിവാസികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് നടുക്ക് 20 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ സ്വതന്ത്രരാജ്യമായി ഈ ദ്വീപുകാർ കഴിയാൻ തുടങ്ങിയിട്ട് 30,000 കൊല്ലമായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിഷം പുരട്ടിയ അമ്പുകളും മൂർച്ചയേറിയ കോടാലികളുമാണ് ഇവരുടെ ആയുധങ്ങൾ. സുനാമി ദുരന്തം അന്വേഷിക്കാൻ ചെന്ന പട്ടാളത്തെ പോലും വെറുതെ ഇവർ വിട്ടില്ലെന്നാണ് റിപ്പോർട്ട്. പുറംലോകവുമായി ഒരിക്കലും ബന്ധപ്പെടാതെ കഴിയുന്ന ആൻഡമാനിലെ ഈ ചെറിയ ദ്വീപിൽ ചെന്ന് പെട്ട അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഇത്തരത്തിലാണ്.
കഴിഞ്ഞ വീക്കെൻഡിൽ ഒരു സാഹസികനെ പോലെ ഈ ദ്വീപിൽ കടന്ന് കയറിയ അമേരിക്കൻ മിഷനറി ചൗ ഇവരുടെ വിഷ അമ്പേറ്റാണ് മരിച്ചിരിക്കുന്നത്. തുടർന്ന് ഇവർ അദ്ദേഹത്തെ വെളുത്ത മണലിലൂടെ വലിച്ച് കൊണ്ടു പോവുകയും മരണം ഉറപ്പാക്കുകയും ചെയ്തിരുന്നു. നോർത്ത് സെന്റിനൽ ദ്വീപ് സന്ദർശിക്കുകയെന്നത് താൻ നിർബന്ധമായും ചെയ്യുന്ന സാഹസികതയാണെന്ന് ചൗ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവിടുത്തുകാരെ കൃസ്തുമതം പഠിപ്പിക്കുകയെന്നത് തന്റെ ജന്മദൗത്യമായും ഈ മിഷനറി സങ്കൽപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ വിഷം പുരട്ടിയ അമ്പെയ്യുമ്പോഴും ചൗ ധീരമായി ദ്വീപിലൂടെ നടന്നിരുന്നുവെന്നാണ് സൂചന. ദൈവത്തിൽ നിന്നുമുള്ള സന്ദേശം തന്നിലൂടെ ഇവിടേക്കെത്തിക്കുകയാണ് താൻ ചെയ്യുന്നതെന്ന അഭിമാനത്തോടെയാണ് ചൗ കൊല്ലപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ നിയമം അനുസരിച്ച് ഈ ദ്വീപിന്റെ അഞ്ച് നോട്ടിക്കൽ മൈൽ ചുറ്റളവിൽ പ്രവേശിക്കാൻ ആർക്കും അനുമതിയില്ല. ഇതിലൂടെ വളരെ സ്വതസിദ്ധമായി ജീവിക്കുന്ന ഈ ദ്വീപുകാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലോകത്തിൽ ഇപ്പോഴും അതിജീവിക്കുന്ന പ്രീ നിയോലിത്തിക്ക് വർഗത്തെ സംരക്ഷിക്കാനാണ് ഇന്ത്യ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇവർക്ക് സാധാരണ ജനങ്ങൾക്ക് പിടിപെടുന്ന ജലദോഷം, അഞ്ചാം പനി, പനി തുടങ്ങിയവയെ പോലും പ്രതിരോധിക്കാനുള്ള കഴിവില്ലെന്നും സൂചനയുണ്ട്. ഏഷ്യയിൽ ആദ്യമുണ്ടായ മനുഷ്യരുടെ ശേഷിക്കുന്ന ഏക പിൻഗാമികളാണ് ഇവരെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. 75,000 വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ മുൻ തലമുറക്കാർ ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ ബർമയിലൂടെ ഇന്ത്യയിലെത്തിച്ചേർന്നത്.
ദ്വീപിൽ പ്രവേശിച്ച ചൗ ആദിമനിവാസികളെ പലവിധ സമമാനങ്ങൾ നൽകി വശത്താക്കാൻ ശ്രമിച്ചുവെന്നാണ് മിഷനറി ജേർണൽ വെളിപ്പെടുത്തുന്നത്. ചൗവിനെ അമ്പെയ്തുകൊല്ലുന്നതിന് തലേ ദിവസം തന്നെ ദ്വീപ് നിവാസികൾ ചൗവിന് നേരെ ആക്രമണം തുടങ്ങിയിരുന്നുവെന്നും എന്നിട്ടും അദ്ദേഹം പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ദ്വീപിലെത്താൻ തന്നെ സഹായിക്കാൻ ഇതിനടുത്തുള്ള പ്രാദേശിക മീൻപിടിത്തക്കാരോട് കഴിഞ്ഞ വ്യാഴാഴ്ച ചൗ അഭ്യർത്ഥിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ചൗവിന്റെ കൈയിൽ കരുതിയിരുന്ന ബൈബിളിന് മേൽ ആദ്യദിനം ദ്വീപ് നിവാസികളുടെ അമ്പേറ്റിരുന്നുവെന്നും എന്നാൽ അന്ന് അദ്ദേഹത്തിന് ബോട്ടിലേക്ക് സുരക്ഷിതമായി മടങ്ങാനാവുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് അദ്ദേഹം അമ്പേറ്റ് മരിച്ചത്. നവംബർ 15 ന് തന്റെ കയാക്കിൽ ഈ ദ്വീപിൽ എത്തിയെന്ന് ജേർണലിനെ ചൗ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.