- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ ബി ജങ്ഷൻ കമ്മ്യൂണിസ്റ്റ് ചിന്തകൾ ചർച്ച ചെയ്യാനുള്ള സീരിയസ് പരിപാടിയല്ലെന്ന് ജോൺ ബ്രിട്ടാസ്; ബലാൽസംഗം ജീവിതാന്ത്യമല്ലെന്ന സന്ദേശം നൽകാനാണു ശ്രമിച്ചതെന്നു സാം മാത്യു; ജെ ബി ജങ്ഷൻ വിവാദത്തെക്കുറിച്ചു ബ്രിട്ടാസും സാമും മറുനാടനോടു പറഞ്ഞത്
തിരുവനന്തപുരം: കൈരളി ചാനലിലെ ജനപ്രിയ സെലിബ്രിറ്റി അഭിമുഖ പരിപാടിയായ ജെ ബി ജംഗ്ഷനിലെ കഴിഞ്ഞ ദിവസത്തെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച സഖാവ് കവിതയിലെ അണിയറക്കാരെ ഉൾപ്പെടുത്തി നടത്തിയ അഭിമുഖത്തിൽ ബലാത്സംഗിയെ പ്രണയിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള കവിത പാടി രചയിതാവ് സാം മാത്യു രംഗത്തുവന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സാം മാത്യുവിനും ബ്രിട്ടാസിനും സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുകയാണ്. സാം മാത്യുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപെടുന്നുണ്ട്. ജെബി ജംഗ്ഷൻ എന്നത് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ മാത്രം ചർച്ച ചെയ്യാനുള്ള സീരിയസ് പരിപാടിയല്ലെന്നാണ് ബ്രിട്ടാസിന്റെ പക്ഷം. തമാശയും നർമ്മവും ചിരിയും ഒക്കെ ചേർത്ത ാെരു വിനോദ പരിപാടി മാത്രമാണ് ജെ ബി ജംഗ്ഷൻ. അതിലെ അതിഥികൾ പറയുന്ന കാര്യങ്ങൾ അവരുടെ കാഴ്ചപ്പാടുകളാണ്. സീരിയസായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു പരിപാടിയായി ജെ ബി ജംഗ്ഷനെ കാണരുതെന്നാണ് ജോൺ ബ്രിട്ടാസിന് പറയാനുള്ളത്.അതേ സമയം ഈ
തിരുവനന്തപുരം: കൈരളി ചാനലിലെ ജനപ്രിയ സെലിബ്രിറ്റി അഭിമുഖ പരിപാടിയായ ജെ ബി ജംഗ്ഷനിലെ കഴിഞ്ഞ ദിവസത്തെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച സഖാവ് കവിതയിലെ അണിയറക്കാരെ ഉൾപ്പെടുത്തി നടത്തിയ അഭിമുഖത്തിൽ ബലാത്സംഗിയെ പ്രണയിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള കവിത പാടി രചയിതാവ് സാം മാത്യു രംഗത്തുവന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
സാം മാത്യുവിനും ബ്രിട്ടാസിനും സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുകയാണ്. സാം മാത്യുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപെടുന്നുണ്ട്. ജെബി ജംഗ്ഷൻ എന്നത് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ മാത്രം ചർച്ച ചെയ്യാനുള്ള സീരിയസ് പരിപാടിയല്ലെന്നാണ് ബ്രിട്ടാസിന്റെ പക്ഷം. തമാശയും നർമ്മവും ചിരിയും ഒക്കെ ചേർത്ത ാെരു വിനോദ പരിപാടി മാത്രമാണ് ജെ ബി ജംഗ്ഷൻ. അതിലെ അതിഥികൾ പറയുന്ന കാര്യങ്ങൾ അവരുടെ കാഴ്ചപ്പാടുകളാണ്. സീരിയസായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു പരിപാടിയായി ജെ ബി ജംഗ്ഷനെ കാണരുതെന്നാണ് ജോൺ ബ്രിട്ടാസിന് പറയാനുള്ളത്.അതേ സമയം ഈ കവിത ആദ്യമായി ചൊല്ലിയത് ഇപ്പോഴല്ലെന്നും 2015 ആഗസ്റ്റിലാണെന്നും സാം മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.
തന്റെ കവിത ഇപ്പോൾ ചർച്ചയായതിനെകുറിച്ച് സാം മാത്യുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. കവിത ചർച്ചയായതിൽ ഒരുപാട് സന്തോഷമുണ്ട്അതേസമയം താൻ കവിതയിലൂടെ നൽകാനുദ്ദേശിച്ച സന്ദശമല്ല കവിതയിലൂടെ മറ്റുള്ളവർ ഉൾക്കൊണ്ടത് എന്നും ഇതിൽ തീർത്തും നിരാശനാണെന്നും സാം പറയുന്നു. കവിതയുടെ പേരിൽ മറ്റുള്ളവർ തന്നെ വിമർശിക്കുന്നതിൽ വിഷമമില്ല പക്ഷേ വിമർശനങ്ങൾ വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നത് വിഷമമുണ്ടാക്കുന്നതായും സാം പറയുന്നു.
ബലാൽസംഗത്തിനിരയായ പെൺകുട്ടിയെകുറിച്ച് കവിത എഴുതിയത് സ്ത്രീ സമൂഹത്തെ അപമാനിക്കാനാണെന്ന രീതിയിൽ നിരവധി അഭിപ്രായങ്ങൽ കണ്ടിരുന്നു. പക്ഷേ ഏതോ ഒരുവന്റെ കരങ്ങളാൽ കളങ്കിതയായി എന്നതുകൊണ്ട് മാത്രം അതും സ്വന്തം താൽപ്പര്യത്തിലൂടെ അല്ലാതെ അങ്ങനെയൊരു അവസ്ഥയിലേക്ക് തള്ളപ്പെട്ട പെൺകുട്ടിയെ ദുരന്തനായികയായി കണക്കാക്കുന്നതിനോടുള്ള വിയോജിപ്പാണ് തന്റെ കവിതയുടെ ആധാരമെന്നും സാം മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു പെൺകുട്ടി ബലാൽസംഗത്തിനിരയായാൽ പിന്നെ നാട്ടിലുള്ല സകല ആണുങ്ങളും അവളുടെ സഹോദരന്മാരായും പിതാവായുമൊക്കെ ദുരന്തനായിക എന്ന പദത്തിന് ആക്കം കൂട്ടാനായി രംഗപ്രവേശം നടത്താറുണ്ട്. പക്ഷേ അത്തരം ചെയ്തികളിലൂടെ ഒരു തരത്തിൽ പറഞ്ഞാൽ അവളുടെ സ്വപ്നങ്ങൾക്കും തുടർന്നുള്ള ജീവിതത്തിനും ദുരന്തമുഖം നൽകുക മാത്രമല്ലെ ചെയ്യു്നനതെന്നും സാം മാത്യു ചോദിക്കുന്നു.
ബലാൽസംഗം ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ല. ഒരു ബലാൽസംഗം എന്നത്കൊണ്ട് ജീവിതം അവസാനിക്കുന്നില്ല. തുടർന്നും ഇവിടെ ജീവിക്കാനും സ്വപ്നംകാണാനും ജീവിതത്തിലെ സങ്കൽപ്പത്തെകുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കാണാനും അവകാശമുണ്ട്. അവൾ പ്രണയിച്ചോട്ടെ, അമ്മയാകട്ടെ, നല്ലൊരു ജീവിതമുണ്ടാകട്ടെ അത് മാത്രമാണ് താൻ കവിതയിൽ ഉദ്ദേശിച്ച ആശയം. എന്നാൽ കവിത ചൊല്ലിയ സമയം തീർത്തും അനവസരത്തിലായപ്പോയി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സൗമ്യ, ജിഷ എന്നിവരുടെ കൊലപാതകങ്ങളും തുടർന്ന് സൗമ്യ കൊലക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശികഷ റദ്ദാക്കികൊണ്ടുള്ള വിധിയും വന്ന പശ്ചാത്തലത്തിലാ് പലരും തന്റെ കവിതയുടെ അർഥം ശരിക്കും മനസ്സിലാക്കാതെ പ്രതികരിച്ചത് എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും സാം മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.