- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കറിക്കച്ചവടത്തിലെ സഹയായിയെ കൂട്ടി തുടക്കം; ചുറ്റിക്കറക്കത്തിനിടിയിൽ താൽപ്പര്യമുള്ള സ്ത്രീകളെ കണ്ടെത്തും; വാടക വീട്ടിൽ കസ്റ്റമേഴിസിനെ എത്തിച്ച് പണമുണ്ടാക്കി; സ്വന്തം നാട്ടിൽ ഇടപാട്കേന്ദ്രമെന്ന ആഗ്രഹവുമായി പുന്നപ്രയിലുമെത്തി; ആലപ്പുഴയിൽ പിടിയിലായ ജോണിയെന്ന വാണിഭക്കാരന്റെ കഥ
ആലപ്പുഴ : തെരുവോരങ്ങളിൽ പച്ചക്കറി വ്യാപാരം നടത്തുന്നതിനിടയിൽ സഹായത്തിനായി സ്ത്രീകളെ ഒപ്പം നിർത്തും. പിന്നീട് കടയും പൂട്ടി ഒപ്പമുള്ള സ്ത്രീയുമായി സ്ഥലം വിടും. കുറച്ചുനാൾ കഴിഞ്ഞെത്തി നാട്ടിൻ പുറങ്ങളിലെവിടെയെങ്കിലും സ്ത്രീയെ കാട്ടി വീട് വാടകയ്ക്ക് എടുക്കും. ഇങ്ങനെ ചുറ്റിയടിക്കുന്നതിനിടയിൽ കണ്ടെത്തിയ സ്ത്രീകളെ വാണിഭത്തിനായി പ്രേരിപ്പിച്ച് ഫോൺ നമ്പരുകൾ വാങ്ങും. ആവശ്യക്കാരെ കണ്ടെത്തി റേറ്റ് നിശ്ചയിച്ചശേഷം രാത്രി സമയത്തു കസ്റ്റമർമാരെ വിളിച്ചുവരുത്തും.... ഇന്നലെ പൊലീസ് വലയിലായ ജോണിന്റെ കഥയിങ്ങനെ. ദേശീയ പാതയോരത്ത് പറവൂർ ജംഗ്ഷന് സമീപം പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു ജോണി. രണ്ടു വർഷം മുമ്പ് ഇവിടെ സഹായിയായി നിന്ന യുവതിയുമായി മുങ്ങി. ഇവരെ ഉപയോഗിച്ച് സംസ്ഥാനത്തുടനീളം പെൺവാണിഭം നടത്തി വന്നിരുന്ന ജോണി പിന്നീട് ശൃംഖല വികസിപ്പിക്കുകയായിരുന്നു. എട്ടോളംപേരെ സംഘത്തിൽ ഉൾപ്പെടുത്തി വ്യാപക പെൺവാണിഭം നടത്തുന്നതിനിടയിലാണ് ആലപ്പുഴയിലും എത്തിയത്. സ്വന്തം നാടായ ആലപ്പുഴയിൽ ഒരു പെൺവാണിഭകേന്ദ്രം തുറക്കണമെന്ന ആഗ്
ആലപ്പുഴ : തെരുവോരങ്ങളിൽ പച്ചക്കറി വ്യാപാരം നടത്തുന്നതിനിടയിൽ സഹായത്തിനായി സ്ത്രീകളെ ഒപ്പം നിർത്തും. പിന്നീട് കടയും പൂട്ടി ഒപ്പമുള്ള സ്ത്രീയുമായി സ്ഥലം വിടും. കുറച്ചുനാൾ കഴിഞ്ഞെത്തി നാട്ടിൻ പുറങ്ങളിലെവിടെയെങ്കിലും സ്ത്രീയെ കാട്ടി വീട് വാടകയ്ക്ക് എടുക്കും. ഇങ്ങനെ ചുറ്റിയടിക്കുന്നതിനിടയിൽ കണ്ടെത്തിയ സ്ത്രീകളെ വാണിഭത്തിനായി പ്രേരിപ്പിച്ച് ഫോൺ നമ്പരുകൾ വാങ്ങും. ആവശ്യക്കാരെ കണ്ടെത്തി റേറ്റ് നിശ്ചയിച്ചശേഷം രാത്രി സമയത്തു കസ്റ്റമർമാരെ വിളിച്ചുവരുത്തും.... ഇന്നലെ പൊലീസ് വലയിലായ ജോണിന്റെ കഥയിങ്ങനെ.
ദേശീയ പാതയോരത്ത് പറവൂർ ജംഗ്ഷന് സമീപം പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു ജോണി. രണ്ടു വർഷം മുമ്പ് ഇവിടെ സഹായിയായി നിന്ന യുവതിയുമായി മുങ്ങി. ഇവരെ ഉപയോഗിച്ച് സംസ്ഥാനത്തുടനീളം പെൺവാണിഭം നടത്തി വന്നിരുന്ന ജോണി പിന്നീട് ശൃംഖല വികസിപ്പിക്കുകയായിരുന്നു. എട്ടോളംപേരെ സംഘത്തിൽ ഉൾപ്പെടുത്തി വ്യാപക പെൺവാണിഭം നടത്തുന്നതിനിടയിലാണ് ആലപ്പുഴയിലും എത്തിയത്. സ്വന്തം നാടായ ആലപ്പുഴയിൽ ഒരു പെൺവാണിഭകേന്ദ്രം തുറക്കണമെന്ന ആഗ്രഹമാണ് ജോണിനെ പുന്നപ്രയിലേക്ക് എത്തിച്ചത്. പിന്നിട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്നും കിട്ടിയ ബിസിനസ് ബന്ധങ്ങൾ കളർകോട് വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്യുമ്പോൾ രണ്ടു സ്ത്രീകൾ വേറെയും ഉണ്ടായിരുന്നു. ഇന്നലെ നാലുപേരെയാണ് വാടക വീട്ടിൽനിന്നും അറസ്റ്റു ചെയ്തത്. പുന്നപ്ര സ്നേഹതീരം വീട്ടിൽ ജോണി (48) , തിരുവനന്തപുരം കൊച്ചാലുംമുട് അബി മൻസിലിൽ ഹിദായത്തുല്ല (23), പാതിരാപ്പള്ളി പഞ്ചികതയ്യിൽ റോസി(37) , റീന (41) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സി.ഐ രാജേഷിന്റെ നിർദേശപ്രകാരം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 12 ഓടെയാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. 6 മാസം മുമ്പാണ് കളർകോട് ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീരാഗം വീട് സംഘത്തിലെ പ്രധാന കണ്ണി ജോണിയും ഇയാളുടെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയ യുവതിയും ചേർന്ന് വാടകക്കെടുത്തത്. പിന്നീട് രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ വന്നുപോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ പകൽ സമയങ്ങളിലും വാഹനങ്ങളും ആളുകളും എത്തി തുടങ്ങിയതോടെ നാട്ടുകാരിലുള്ള സംശയം ബലപ്പെട്ടു.തുടർന്ന് സി.ഐക്ക് വിവരം കൈമാറുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ നഴ്സായി ജോലി ചെയ്യുകയാണെന്ന് ഉടമയെ തെറ്റിധരിപ്പിച്ചാണ് വീട് വാടകക്കെടുത്തത്. എന്നാൽ പച്ചക്കറി കടയിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവതിയാണോ വീട് വാടകക്കെടുക്കുന്ന സമയം ജോണിക്കൊപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാളിൽ നിന്ന് മൂന്ന് മുബൈൽ ഫോണും 10,000 രൂപയും പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ മണ്ണഞ്ചേരി, മാരാരിക്കുളം സ്റ്റേഷനുകളിലുൾപ്പെടെ നാല് പെൺവാണിഭ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു .പ്രതികളെ കോടതിയിൽ ഹാജരാക്കി.