- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനൊപ്പമാണ് ആയാൾ ആദ്യം എത്തിയത്; കണ്ടപാടെ 'നിരപരാധിത്വം തെളിയിച്ചിട്ട് വേണം ആത്മഹത്യ ചെയ്യാൻ, സാർ സഹായിക്കണം' എന്ന് പറഞ്ഞു; അതിന് നിമിത്തമാവാൻ കഴിഞ്ഞതിൽ സന്തോഷം; പോക്സോയിൽ നിന്ന് ജോൺസണെ രക്ഷിച്ച കഥ അഡ്വ സീമാ രവീന്ദ്രൻ പറയുമ്പോൾ
ഇടുക്കി; മകനൊപ്പമാണ് ആയാൾ ആദ്യം എത്തിയത്. കണ്ടപാടെ 'നിരപരാധിത്വം തെളിയിച്ചിട്ട് വേണം ആത്മഹത്യ ചെയ്യാൻ, സാർ സഹായിക്കണം' എന്ന് പറഞ്ഞ് , കൈ കൂപ്പി.നിറമിഴികളോടെയായിരുന്നു അയാൾ ഇത്രയും പറഞ്ഞത്.പിന്നാലെ ഒരു കൂറിപ്പ് കൈയിൽ തന്നിട്ട്,ഇതിൽ എല്ലാം എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.ഇത്തരം ഒരു അനുഭവം ആദ്യമായിരുന്നു.കോടതി ഇടപെടലിൽ അയാൾക്ക് നീതി കിട്ടി. അതിന് നിമിത്തമാവാൻ കഴിഞ്ഞതിൽ സന്തോഷം.ആഡ്വ .സീമ രവീന്ദ്രൻ പറഞ്ഞു.
കരിയിലകുളങ്ങര പൊലീസ് ചാർജ്ജ് ചെയ്ത പോക്സോ കേസിൽ പ്രതി ചേർത്തിരുന്ന ഇടുക്കി വാഗമൺ ചേറ്റുകുഴിയിൽ ജോൺസൺ(57)തന്നെ കാണാനെത്തിയ നിമിഷത്തെക്കുറിച്ചും തുടർന്ന് കേസിൽ നടന്ന നിയമപോരാട്ടത്തെക്കുറിച്ചും മറുനാടനോട് സംസാരിക്കുകയായിരുന്നു സീമ രവീന്ദ്രൻ. കഴിഞ്ഞ മാസം 28-ന് കേസിൽ ജോൺസനെ ഹരിപ്പാട് അതിവേഗ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. അഡ്വ.സീമ രവീന്ദ്രൻ സഹപ്രവർത്തകൻ അഡ്വ പി എസ് പ്രദീപ്(പ്രതീപ് കിടങ്ങറ )എന്നിവരുടെ നിയമ പോരാട്ടമാണ്് ഈ കേസിലെ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന കോടതി ഇടപെടലിന് നിമിത്തമായത്.
കേസിന്റെ നാൾവഴികളെക്കുറിച്ചും വാദഗതികളെകുറിച്ചും അഡ്വ.സീമ രവീന്ദ്രൻ മറുനാടനോട് മനസ്സുതുറന്നു. ഓരോ കക്ഷികൾ കാണാനെത്തുമ്പോവും അവരോട് വിവരങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരിക്കും.അവർ പറയുന്ന കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്ന് അപ്പോൾ തന്നെ ബോദ്ധ്യമാവും.കേസ് നടത്തിപ്പിന്റെ രീതി തീരുമാനിക്കാൻ ഇത് സഹായകവുമാവും. ജോൺസനുമായി ആദ്യം സംസാരിച്ചപ്പോൾ തന്നെ അയാളിലെ നിരപരാധിത്വം ബോദ്ധ്യമായി.അയാളോട് ഒരു കാര്യവും അങ്ങോട്ട് ചോദിക്കേണ്ടി വന്നില്ല.എല്ലാം അയാൾ തന്ന കുറുപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു.സംസാരത്തിനിടെ എന്തെങ്കിലും വിട്ടുപോയാലോ എന്ന ആശങ്കയിലാണ് അയാൾ കുറിപ്പ് തയ്യാറാക്കിയത് എന്ന് പീന്നിട് എനിക്ക് മസ്സിലായി.
ജയിലിൽ കഴിയുമ്പോൾ മുതൽ ജോൺസൺ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നെന്നും കേസും പൊലീസ് മർദ്ദനവും മൂലം അയാളുടെ മാനസീക നില ആകെ തകർന്നിരുന്നെന്നും ജാമ്യം എടുക്കത്തതിനായി സമീപിച്ചപ്പോൾ ഭാര്യ നിർമ്മല പറഞ്ഞിരുന്നു.ജാമ്യം ലഭിച്ച് മകനൊപ്പം കാണാനെത്തിയപ്പോഴുള്ള അനുഭവം കൂടിയായതോടെ നിർമ്മല പറഞ്ഞതിൽ വാസ്തവം ഉണ്ടെന്ന് ബോദ്ധ്യമായി.ജോൺസന്റെ മനസ്സിൽ നിന്നും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനായിരുന്നു ആദ്യ ശ്രമം.
കേസിനെക്കുറിച്ച് ജോൺസനെ വിശദമായി പറഞ്ഞ് മനസ്സിലാക്കി,നീതി ലഭിക്കും എന്ന് ഉറപ്പുനൽകി.ഇത് അയാൾക്ക് വലിയതോതിൽ അത്മവിശ്വാമേകിയെന്നാണ് മനസ്സിലാക്കുന്നത്.പിന്നീട് ജോൺസന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള കൂടുതൽ സംഭാഷണങ്ങൾ ഉണ്ടായില്ല.കേസിന്റെ വിസ്താരഘട്ടത്തിൽ ഓരോ ചുവടുവയ്‌പ്പും കൃത്യമായി ജോൺസനെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതും ഈ വഴിക്ക് നേട്ടമായി. പ്രൊസിക്യൂഷന്റെ വീഴ്ചകൾ കോടതിയെ കൃത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞതാണ് കേസിൽ അനുകൂല വിധിക്ക് വഴിയൊരുക്കിയത്.കേസിൽ പരാതി നൽകാൻ രണ്ട് ദിവസം താമസിച്ചതും സിസിടിവി ദൃശ്യം വിട്ടുകളഞ്ഞതും കച്ചിത്തുരുമ്പായി.തിരിച്ചറിയൽ പരേഡ് നടത്താത്തതും സ്‌കൂൾ ബസ്സിലെ ക്ലീനറെ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്താതിരുന്നതുമൊക്കെ കേസിൽ അനുകൂല ഘടകങ്ങളായി.
സ്റ്റേഷൻ എസ് എച്ച് ഒ വാദിയായിട്ടാണ് കേസ് കോടതിയിൽ എത്തിയത്.സ്‌കൂൾ ബസ്സിൽ കയറാനെത്തിയ എൽ കെ ജി വിദ്യാർത്ഥിനിയെ മുറിയിൽകൊണ്ടുപോയി ജോൺസൺ പീഡിപ്പിച്ചു എന്നായിരുന്നു എഫ് ഐ ആർ.കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ സിസിടിവി ദൃശ്യം പരിശോധിച്ച് സത്യം കണ്ടെത്തണമെന്ന് നിലപാട് കോടതിയിൽ സ്വീകരിച്ചിരുന്നു.സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്ന ഭാഗവും ജോൺസന്റെ മുറിയുടെ മുൻവശവും കാണാവുന്ന തരത്തിൽ സിസിടിവി കൃാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അഡ്വ.പ്രതീപ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിന്റെ ആദ്യമൊഴിയിൽ ജോൺസന്റെ പേര് ഇല്ലായിരുന്നു.പിന്നീട് കോടതിക്ക് കുട്ടി നൽകിയ രഹസ്യമൊഴി പ്രകാരമുള്ള കേസിലാണ് ജോൺസനെ പൊലീസ് അറസറ്റുചെയ്യുന്നത്.വിസ്താര വേളയിൽ മൊഴികളിലുണ്ടായ വൈരുദ്ധ്യങ്ങളും ജോൺസന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ദൈവത്തിന്റെ കൈയൊപ്പായി.
കേസുകൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്.അനുകൂല വിധി ഉണ്ടായി എന്നതിനപ്പുറം ഒരു നിരപരാധിയെ നിയമകുരുക്കിൽ നിന്ന് രക്ഷിച്ച് ,സമാധന ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ആ കുടുംബത്തിനാകെ ആശ്വാസം പകരാൻ കഴിഞ്ഞു എന്നതാണ് ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ മാനസീക സന്തോഷം നൽകുന്ന പ്രധാനഘടകം.കേസിൽ ഇനിയും നിയമപോരാട്ടം തുടരും.ജോൺസനെ ബലിയാടാക്കാൻ കരുക്കൾ നീക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹം.ജോൺസൺ 'ഒ കെ' ആയാൽ ഇതിനായുള്ള കോടതി നടപടികളിലേയ്ക്ക് നീങ്ങും.
അഡ്വ. സീമ വാക്കുകൾ ചൂരുക്കി. ആലപ്പുഴ സ്വദേശിനിയായ സീമ ,മുൻ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രൊസിക്യൂട്ടറും പോക്സോ ആക്ട് ആലപ്പുഴ കമ്മറ്റി അംഗവുമാണ്.കിടങ്ങറ സ്വദേശിയായ പി എസ് പ്രദീപ് കേരള ലോ ജേർണൽ എഡിറ്ററായും പ്രവർത്തിച്ചുവരുന്നു.ഇരുവരും ആലപ്പുഴ ജില്ല കോടതി അഭിഭാകരാണ്.
മറുനാടന് മലയാളി ബ്യൂറോ