ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സീറോ മലബാർ സഭാംഗവും, ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥനുമായ ജോൺസൺ തൈപ്പറമ്പിൽ (52) നിര്യാതനായി. ചേന്ദമംഗലം (നോർത്ത് പറവൂർ) ദേവസി- അന്നം ദമ്പതികളുടെ ഏഴു മക്കളിൽ ഏറ്റവും ഇളയ മകനാണ്. ഫിലാഡൽഫിയ ഹെൽത്ത് സെന്റർ ഡയറക്ടർ ഷൈനി തൈപ്പറമ്പിൽ ആണ് ഭാര്യ. രാഹുൽ, രോഹിത് എന്നിവർ മക്കളാണ്.

സാലി കുളങ്ങാടൻ ( ന്യൂജേഴ്‌സി), ലില്ലി ഈരനുള്ളിൽ (ഫിലാഡൽഫിയ), ഗ്രേസി പ്ലാക്കൽ (ഫിലാഡൽഫിയ), റീത്ത തെക്കയിൽ (ചെന്നൈ), ഡെയ്‌സി വാഴപ്പറമ്പിൽ (ഫിലാഡൽഫിയ), പോൾസൺ തൈപ്പറമ്പിൽ ( ന്യൂജേഴ്‌സി) എന്നിവർ സഹോദരങ്ങളാണ്. ശവസംസ്‌കാര ശൂശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചതാണിത്.