- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐക്യ ക്രിസ്മസ്- പുതുവത്സര സംഗമം അവിസ്മരണീയമായി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഓർത്തഡോക്‌സ് ദേവാലയങ്ങൾ ഒരുകുടക്കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന്, വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. എല്ലാവർക്കും ഒന്നിച്ചുചേരാൻ, ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിൽ അതിനുള്ള വേദി അണിയിച്ചൊരുക്കി. ഡോ. സി.സി. മാത്യൂസ് അച്ചന്റെ പ്രാർത്ഥ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഓർത്തഡോക്‌സ് ദേവാലയങ്ങൾ ഒരുകുടക്കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന്, വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. എല്ലാവർക്കും ഒന്നിച്ചുചേരാൻ, ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിൽ അതിനുള്ള വേദി അണിയിച്ചൊരുക്കി.
ഡോ. സി.സി. മാത്യൂസ് അച്ചന്റെ പ്രാർത്ഥനയോടെ ആരംഭംകുറിച്ച കലാപരിപാടികളിലേയ്ക്ക്, എല്ലാവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തുകൊണ്ട് ഫാ. വിജയ് തോമസ് സംസാരിച്ചു. ഫാ. സണ്ണി ജോസഫ്, ഫാ. ഷിനോജ് തോമസ്, ഫാ. ഷിബു ഡാനിയേൽ എന്നിവർ ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും സർവ്വവിധഭാവുകങ്ങളും നേർന്ന് ആശംസകൾഅർപിച്ചു.
ജനുവരി 3നു മൂന്ന് മണി മുതൽ ന്യൂജേഴ്‌സിയിലെ വിവിധ ഓർത്തഡോക്‌സ് ദേവാലയങ്ങളായ സെന്റ് ജോർജ് ടീനെക്, സെന്റ് ഗ്രിഗോറിയോസ് ക്ലിഫ്റ്റൺ, സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ലിൻഡൻ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ചർച്ച് മിഡ്‌ലാൻഡ് പാർക്ക്, സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് ഡോവർ, സെന്റ് ബസേലിയോസ് ഓർത്തഡോക്‌സ് ചർച്ച് നോർത്ത് പ്ലെയിൻഫീൽഡ് എന്നിവർ അവതരിപ്പിച്ച ഒന്നിനൊന്നായിമികച്ചു നിന്ന ക്രിസ്മസ് കരോൾ, നവവത്സരഗാനങ്ങൾ എന്നിവ തിങ്ങിനിറഞ്ഞ സദസ് ഹൃദയത്തിൽ ഏറ്റുപാടി.

എംസിയായി നോയൽ മാത്യുവും എയ്ഞ്ചൽ തോമസും എല്ലാവരുടെയും മനംകവർന്നു. ലൈറ്റ്& സൗണ്ട് ജിബു മാത്യു, അൽബെർട്ട് കുഞ്ഞുമോൻ, സന്തോഷ് തോമസ്; ഭക്ഷണക്രമീകരണം സിജു പോൾ, ഷിബു വിളനിലം, ജോർജ് മാത്യു (ബൈജു), ഫിലിപ്പ് ജോഷ്വ, അരുൺ അലക്‌സാണ്ടർ, മാത്യു ജോർജ് (ഷാജൻ) ;നിശ്ചല ഛായാഗ്രഹണം മാത്യുചെറിയാൻ, സണ്ണിജേക്കബ്, മാത്യു ജോസഫ് (ബിനു) തുടങ്ങിയവർ അനായാസം കൈകാര്യംചെയ്തു.
ഓർത്തഡോക്‌സ് സഭയുടെ ഐക്യം വിളിച്ചോതിയ സംഗമം, ഫാ. സി. എം. ജോൺ (കോർഎപ്പിസ്‌കോപ്പ), ഫാ. സി.സി.മാത്യൂസ്, ഫാ. വിജയ് തോമസ്, ഫാ. ഷിനോജ് തോമസ്, ഫാ. ഷിബു ഡാനിയേൽ, ഫാ. സണ്ണി ജോസഫ്, ഫാ. ബാബു വർഗീസ്, ഫാ. ബാബു കെ. മാത്യു എന്നിവരുടെ സാന്നിധ്യത്താൽ ധന്യമായി. ന്യൂജേഴ്‌സിയിലെ വിവിധ സംഘടനാ ഭാരവാഹികൾ, മാദ്ധ്യമപ്രവർത്തകർ,സൺഡേ സ്‌കൂൾ കുട്ടികൾ, മതാധ്യാപകർ, ഗായക സംഘം, സി.എം.സി. ഭാരവാഹികൾ എന്നിവരും, സംഗമത്തിൽ പങ്കെടുത്ത കൊച്ചുകുട്ടികളടക്കമുള്ള വിശ്വാസിസമൂഹവും, ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ആഘോഷങ്ങൾ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമാക്കി തീർക്കാൻ സഹായിച്ച എല്ലാവർക്കും, ദേവാലയ സെക്രട്ടറിവർഗീസ് മാത്യു (എബി) കൃതജ്ഞത പ്രകാശിപ്പിച്ചു. നിറഞ്ഞമനസ്സോടെയും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെയും ആഘോഷങ്ങൾക്ക് തിരശീല വീണു. ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ അറിയിച്ചതാണിത്.



