- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിന്റ് കൗൺസിൽ നേതാവ് പുഴയിലേയ്ക്ക് ചാടി; രക്ഷിക്കാൻ ചാടിയ അതിഥി തൊഴിലാളിയുടെ ശ്രമം പാഴായി; കൈതട്ടിമാറ്റിയ പ്രകാശൻ പിന്നെയും പുഴയിലേയ്ക്ക്; ഒഴുക്കിൽ പെട്ട പ്രകാശനായുള്ള തിരച്ചിൽ തുടരുന്നു
കോട്ടയം: ജോയിന്റ് കൗൺസിൽ നേതാവും വില്ലേജ് ഓഫീസറുമായ ഓഫീസർ മണിമലയാറ്റിലേക്ക് ചാടി. ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർ കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് മണിമല ജങ്ഷനിലെ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. പ്രകാശന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആത്മഹത്യാശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
പ്രകാശൻ ചാടുന്നതു കണ്ട് അതിഥി തൊഴിലാളിയായ യാനുഷ് ലുഗൻ ആണ് ഒപ്പം ചാടിയത്. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിലെ പാലത്തിൽ എത്തിയ പ്രകാശൻ ബാഗ് അവിടെ വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട യാനുഷും പിന്നാലെ ചാടി.
പ്രകാശനെ പിടിച്ച് തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങുകയായിരുന്നു. പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ യാനുഷിന് തിരികെ കരയിലേക്ക് കയറേണ്ടി വന്നു.
മറുനാടന് മലയാളി ബ്യൂറോ