- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജു ജോർജും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് സാധ്യത മുന്നിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ പൊലീസ്; കാർ തകർത്ത ഒരാൾ കൂടി അറസ്റ്റിൽ; ടോണി ചമ്മണിയെ അകത്താക്കാനും കരുതലോടെ നീക്കങ്ങൾ; നിയമസഹായ സെൽ രൂപീകരിക്കാനുള്ള തീരുമാനവും കൊച്ചി സംഭവത്തിന്റെ തുടർച്ച
കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.
കേസിൽ ജോജു ജോർജും കോൺഗ്രസുമായി ഒത്തുതീർപ്പിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി കോൺഗ്രസുകാരെ അതിവേഗം അറസ്റ്റു ചെയ്യാനാണ് പൊലീസിന് മുകളിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ടോണി ചമ്മണി അടക്കമുള്ളവരെ ഉടൻ അറസ്റ്റു ചെയ്യാനാണ് തീരുമാനം. ഇത് കോൺഗ്രസിനും പ്രതിസന്ധിയാകും. ഈ സാഹചര്യത്തിൽ ജോജുവുമായി തുടർ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം ശ്രമിച്ചേക്കും.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ?വഴിതടയലിൽ കുടുങ്ങിയവരിൽ രോഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാ?ഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല. കേസിൽ കക്ഷി ചേരാൻ ജോജു അപേക്ഷ നൽകിയിരുന്നു.
മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ്സ്, സൗത്ത് മുൻ മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ. കേസിൽ ഒത്തുതീർപ്പു ശ്രമങ്ങൾ നടത്തുന്നതിനിടയിലാണു ജോജു കേസിൽ കക്ഷിചേരാൻ ശ്രമിച്ചത്. ഇതിന്റെ നിയമവശങ്ങൾ കോടതി പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ടു കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ജോജുവിനു പരാതിയുണ്ട്
നടൻ മാസ്‌ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു കേസെടുക്കണം എന്ന ആവശ്യവുമായി പാർട്ടി പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതിയുണ്ട്. അതിനിടെ രാഷ്ട്രീയക്കേസുകളിൽ പ്രതികളാകുന്ന പ്രവർത്തകർക്കായി ജില്ലകളിൽ നിയമസഹായ സെൽ രൂപീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ജോജു കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ജോജുവുമായി കോൺഗ്രസ് നേതാക്കൾ ഫോണിൽ നടത്തിയ ചർച്ചയിൽ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ചില നേതാക്കൾ വീണ്ടും രൂക്ഷവിമർശനം നടത്തിയതോടെ നടൻ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടർന്നെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്റെ ആവശ്യം.
ഹർജിയെ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണോ എന്നതിലടക്കം കൃത്യമായ വിവരങ്ങൾ വ്യക്തമാക്കാത്ത ഹർജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നിയമനടപടി തുടങ്ങിയെങ്കിലും ഒത്തുതീർപ്പ് സാധ്യത ജോജു തള്ളുന്നില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ