- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റു ചെയ്യാൻ നീക്കം ആരംഭിച്ചതോടെ ജോമോൻ പുത്തൻപുരയ്ക്കൽ അപ്രത്യക്ഷനായി; ഫോണിലും കിട്ടുന്നില്ല; പാപ്പുവിന്റെ പേരിൽ ലഭിച്ച പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയെന്നു പൊലീസ്
പെരുമ്പാവൂർ: ജിഷസംഭവത്തിൽ അറസ്റ്റ് ഭയന്ന് ജോമോൻ പുത്തൻപുരയ്ക്കൽ നാട്ടിൽനിന്നു മുങ്ങിയതായി പ്രചാരണം. കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്ന ജോമോൻ ഇന്നലെ മുതൽ ഒളിവിലാണെന്നാണ് പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്. പൊലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങളും ഏറെക്കുറെ ഇതിന് സമാനമാണ്. പരിചയമുള്ള മാദ്ധ്യമപ്രവർത്തകരിൽ ചിലർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജോമോൻ പുത്തൻ പുരയ്ക്കൽ.കോം എന്ന പേരിലുള്ള സൈറ്റ് നിലവിലുണ്ടെങ്കിലും ലിങ്കുകൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. ഇയാളെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഇന്റർനെറ്റിൽ പരതിയ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജോമോൻ മുൻകൂർ ജാമ്യത്തിനു നീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഇത്തരത്തിൽ നീക്കമുണ്ടെന്നു വ്യക്തമായാൽ കോടതി നിലപാടറിയിക്കും വരെ കാത്തിരിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. പിതൃത്വത്തെ അപമാനിച്ചതായി ജിഷയുടെ പിതാവ് പാപ്പു നൽകിയ പരാതിയിലാണ് പൊലീസ് വിവരവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ കേസെടുത്തിട്ട
പെരുമ്പാവൂർ: ജിഷസംഭവത്തിൽ അറസ്റ്റ് ഭയന്ന് ജോമോൻ പുത്തൻപുരയ്ക്കൽ നാട്ടിൽനിന്നു മുങ്ങിയതായി പ്രചാരണം. കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്ന ജോമോൻ ഇന്നലെ മുതൽ ഒളിവിലാണെന്നാണ് പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്. പൊലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങളും ഏറെക്കുറെ ഇതിന് സമാനമാണ്. പരിചയമുള്ള മാദ്ധ്യമപ്രവർത്തകരിൽ ചിലർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജോമോൻ പുത്തൻ പുരയ്ക്കൽ.കോം എന്ന പേരിലുള്ള സൈറ്റ് നിലവിലുണ്ടെങ്കിലും ലിങ്കുകൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. ഇയാളെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഇന്റർനെറ്റിൽ പരതിയ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജോമോൻ മുൻകൂർ ജാമ്യത്തിനു നീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഇത്തരത്തിൽ നീക്കമുണ്ടെന്നു വ്യക്തമായാൽ കോടതി നിലപാടറിയിക്കും വരെ കാത്തിരിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. പിതൃത്വത്തെ അപമാനിച്ചതായി ജിഷയുടെ പിതാവ് പാപ്പു നൽകിയ പരാതിയിലാണ് പൊലീസ് വിവരവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ കേസെടുത്തിട്ടുള്ളത്.
മുൻ ഐ ജി മഹിപാൽ യാദവിനാണ് പാപ്പു ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഐ ജിയുടെ നിർദ്ദേശാനുസരണം കുറുപ്പംപടി പൊലീസാണ് ജോമോനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള ഈ കേസ്സിൽ അറസ്റ്റിലായാൽ ജോമോൻ ഇരുമ്പഴിക്കുള്ളിലാവുമെന്ന കാര്യം ഉറപ്പാണ്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ചാർജ്ജ് ചെയ്തിട്ടുള്ള കേസിൽ ഏഴുവർഷം വരെ ശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ജിഷയുടെ പിതാവെന്നും ഇയാളുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു. ഇത്തരത്തിൽ ഒരു പരാതി നൽകാൻ എസ്.സി/എസ്.ടി. നിയമപ്രകാരം ജോമോന് അവകാശമില്ലെന്നാണ് പാപ്പുവിന്റെ വാദം. ജിഷ തന്റെ മകൾ തന്നെയാണെന്നും ഈ സ്ഥിതിയിൽ ജോമോന്റെ പരാതിയിലെ പരാമർശങ്ങൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് പാപ്പുവിന്റെ പരാതിയിലെ ആരോപണം.
പാപ്പുവിന്റെ പരാതിയിൽ പറയുന്ന വസ്തുതകൾ ശരിയാണെന്ന് പൊലീസ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ ഡിവൈ എസ് പിയായിരുന്ന അനിൽകുമാറിനായിരുന്നു ഇതു സംബന്ധിച്ചുള്ള അന്വേഷണ ചുമതല. ജിഷകേസന്വേഷണസംഘത്തെ മാറ്റിയ കൂട്ടത്തിൽ അനിൽകുമാറിനും സ്ഥാനചലനമുണ്ടായി. അറസ്റ്റിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് അനിൽകുമാർ സ്ഥലംമാറ്റപ്പെട്ടത്. ഇതേ തുടർന്ന് മന്ദഗതിയിലായ നടപടികൾ കഴിഞ്ഞ ദിവസം പുതിയ ഡിവൈ എസ് പി ചാർജ്ജെടുത്തതോടെയാണ് വീണ്ടും ഊർജ്ജിതമായത്.