മാർപ്പാപ്പയുടെ ജീവചരിത്രം ചലച്ചിത്രമാകുന്നു. പോപ്പ് ഫ്രാൻസിസിന്റ ജീവിത കഥയാണ് സിനിമയാക്കപ്പെടുന്നത്. ജോനാതൻ പ്രെയ്‌സ് ആണ് മുഖ്യവേഷത്തിൽ. മുൻഗാമിയായ പോപ് ബനഡിക്ടിന്റ വേഷം അവതരിപ്പിക്കുന്നത് ആന്റണി ഹോപ്കിൻസാണ്.

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ രാജിക്ക് ശേഷമുള്ള നാടകീയ സംഭവവികാസങ്ങളാണ് ദി പോപ്പ് എന്ന പേരിലുള്ള സിനിമയുടെ പ്രമേയം. ഇതാണ് അർജന്റിനിയൻ കർദ്ദിനാളായിരുന്ന ഷൂസെ മരിയോ ബർഗോ്‌ളിയോയെ പോപ്പ് പദവിയിലേയ്ക്ക് നയിച്ചത്. 1282 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ഒരാൾ മാർപ്പാപ്പാ പദവിയിലേയ്ക്ക് എത്തപ്പെടുന്നത്.

ലാറ്റിനമേരിക്കൻ സിനിമയിലെ പ്രമുഖകനായ ഫെർണാൻഡോ മെയ്റെല്ലെസ് ആണ് സംവിധായകൻ . അദ്ദേഹത്തിന്റെ സിറ്റി ഓഫ് ഗോഡ്, ദി കോൺസ്റ്റന്റ് ഗാർഡ്നർ , 360 തുടങ്ങിയ സിനിമകൾ ലോകപ്രശസ്തമാണ്. ഷൂസെ സരമാഗോയുടെ ബ്‌ളൈൻഡ്‌നെസ് എന്ന വിഖ്യാത നോവലിന്റ ചലച്ചിത്രാവിഷ്‌ക്കാരം നടത്തിയതും ഫെർനാൻഡോ ആയിരുന്നു.

ആന്റണി ഹോപ് കിൻസ് ഹോളിവുഡിലെ വിഖ്യാത നടനാണ് സെലൻസ് ഓഫ് ദ് ലാംബ്സ് , മാസ്‌ക്ക് ഓഫ് സോറോ, ദി ബൗണ്ടി, എലഫന്റ് മാൻ, ദി റൈറ്റ്സ് , ഡ്രാക്കുള, തോർ തുടങ്ങിയവ ഒട്ടേറെ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് പ്രശസ്തമായതാണ്. ചലച്ചിത്രമേഖലയിലെ പ്രമുഖ പുരസ്‌ക്കാരങ്ങൾ എല്ലാം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

നായകവേഷമിടുന്ന ജോനാതൻ പ്രെയ്‌സും ഹോളിവുഡിലെ സ്ഥിരം സാന്നിദ്ധ്യമാണ്. സിനിമയിലേക്കാളുപരി ലാറ്റിൻ അമേരിക്കൻ നാടകങ്ങളിലെ പ്രമുഖനാണ് ഇദ്ദേഹം. കൂടാതെ പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ, ടുമോറോ നെവർ ഡൈസ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളിൽ പ്രമുഖ വേഷം ചെയ്തിട്ടുണ്ട്. അന്തോണി മക് കാർട്ടൻ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ അർജന്റീനയിൽ തുടങ്ങും.