- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഎംസിഎയിലെ അഴിമതിയും കാപട്യവും കണ്ടുനിൽക്കാനാവില്ല; അംഗങ്ങളിൽ കുടിയന്മാരുടെ എണ്ണം ഏറുന്നു; പവിത്രമായ ചടങ്ങുകൾ പോലും മദ്യപാന സദസുകൾ ആയി മാറുന്നു; കെട്ടിടനിർമ്മാണത്തിലും കണക്കുകളിലും എല്ലാം ക്രമക്കേട്; റീജ്യണൽ ചെയർമാൻ ജോസ് ജി ഉമ്മൻ രാജിവെച്ചു
കൊച്ചി: യംഗ് മെൻ ക്രിസ്ത്യൻ അസോസിയേഷൻ (വൈ.എം.സി.എ) റീജ്യണൽ ചെയർമാൻ ജോസ് ജി ഉമ്മൻ രാജിവെച്ചു. അസോസിയേഷൻ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി കോശിക്ക് അയച്ച കത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം സംഘടനാ ചുമതലകളിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.
വൈ.എം.സി.എ എന്ന സംഘടനയിൽ വർദ്ധിച്ചുവരുന്ന അഴിമതികളാണ് തന്നെ ഈ തീരുമാനത്തിലേക്കെത്തിച്ച പ്രധാന കാരണമെന്ന് രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. ക്രിസ്തു ദർശനങ്ങളിൽ ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയിൽ വെച്ചുപൊറുപ്പിക്കാനാകാത്തവിധം അംഗങ്ങളുടെ മദ്യപാനം വർദ്ധിച്ചുവരുന്നു. വെഎംസിഎ പോലൊരു സംഘടനക്ക് ഒട്ടും ആശാസ്യമായ ഒരു സംസ്‌കാരമാണിതെന്ന് തോന്നുന്നില്ല. അത്രയും പവിത്രമായ ചടങ്ങുകൾ പോലും ഇപ്പോൾ മദ്യപാന സദസ്സുകൾ മാത്രമായി മാറുന്നു - ജോസ് ജി ഉമ്മൻ പറയുന്നു.
തന്റെ രാജിക്ക് കാരണമായ സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം രാജി കത്ത് അവസാനിപ്പിക്കുന്നത്. അവ ഇങ്ങനെയാണ്.
1. ഇന്ത്യൻ വൈഎംസിഎ മുന്നോട്ട് വെക്കുന്ന ഐ.എസ്എച്ച് ബിർമിംഗാം പ്രോജക്ട്. 40 കോടി രൂപയുടെ കെട്ടിട നിർമ്മാണം അത് കൃത്യമായി ചർച്ച ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഒന്നും ചർച്ചക്ക് എത്തിയിട്ടില്ല . കൃത്യമായ ചർച്ചകളോ വിലയിരുത്തലുകളോ ഒന്നും കൂടാതെ ഇത്തരം പ്രവർത്തിയുമായി മുന്നോട്ട് പോകാൻ തിടുക്കം കാണിക്കുന്നത് തന്നെ സംശയകരമാണ്.
2. വൈഎംസി എ യുടെ കണക്കുകൾ സൂക്ഷിക്കുന്നതിൽ അപാകതകൾ ഉണ്ട്. പല ഘടകങ്ങൾക്കും അനുവദിച്ച ബിൽഡിങ് ഗ്രാന്റ് കൃത്യമായി എത്തേണ്ട കൈകളിൽ എത്തിയിട്ടില്ല. താൻ പറഞ്ഞതനുസരിച്ച് ഡൽഹി വൈഎംസിഎ ഗസ്റ്റ് ഹൗസിൽ താമസം അന്വേഷിച്ച പ്രതിനിധികൾക്ക് നാഷണൽ സെക്യൂരിറ്റികളിൽ നിന്നും നേരിട്ട അപമാനകരമായ പെരുമാറ്റത്തെ കുറിച്ച് ദേശീയ പ്രസിഡന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
3. വൈഎംസിഎ യിൽ ഉയർന്നു വരുന്ന മദ്യപാന സംസ്‌കാരം. വൈഎംസിഎ പോലൊരു സംഘടനക്ക് ഒട്ടും ആശാസ്യമായ ഒരു സംസ്‌കാരമാണതെന്ന് തോന്നുന്നില്ല. അത്രയും പവിത്രമായ ചടങ്ങുകൾ പോലും ഇപ്പോൾ മദ്യപാന സദസ്സുകൾ മാത്രമായി മാറുന്നു.'
'നിസ്വാർത്ഥ സേവനങ്ങളിലൂടെ കർത്താവിനെ അറിയുക എന്നതായിരുന്നു വൈ എം സി എന്ന സംഘടനയിലേക്ക് എന്നെ ആകർഷിച്ചത്. അഴിമതിക്കെതിരെ നിലകൊണ്ട ഞാൻ മുൻകൈയെടുത്ത് നടത്തിയ ഒരു മീറ്റിംഗിലൂടെയാണ് മുൻ ഭാരവാഹികളുടെ അഴിമതിയും കാപട്യവും വെളിവായത്. അതിനുശേഷം എന്നെ റീജണൽ പ്രസിഡന്റായും നിരവധി വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്തു. ഇത്രയും കാലം എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ ആത്മാർത്ഥമായി നിർവഹിച്ചു ' എന്നും അദ്ദേഹം കത്തിൽ കുറിച്ചു.
തന്റെ ഈ രാജി അഴിമതിയേയും മദ്യപാന സംസ്‌കാരത്തെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ സംഘടനയിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ ഭാരവാഹിത്വ കാലയളവിൽ വന്ന എല്ലാ ചിലവുകളും താനാണ് വഹിച്ചതെന്നും തനിക്ക് ഈ പദവിയുടെ ഭാഗമായി ലഭിച്ച വാഹനം തിരിച്ചേൽപ്പിക്കുന്നതായും ജോസ് ജി ഉമ്മൻ വൈഎംസിഎ റീജണൽ ചെയർമാൻ സ്ഥാനം രാജിവച്ചു കൊണ്ട് വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ ബി കോശിക്കെഴുതിയ എഴുതിയ കത്തിൽ പറഞ്ഞു .