- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജോസ് കണിയാലി ഷിക്കാഗോ കെ.സി.എസ്. പ്രസിഡന്റ്
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് കണിയാലിയും വൈസ് പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയിൽ (സെക്രട്ടറി), സണ്ണി ഇടിയാലിൽ (ജോയിന്റ് സെക്രട്ടറി), സ്റ്റീഫൻ കിഴക്കേക്കുറ്റ് (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 2015 - 2016 വർഷങ്ങളാണ് പ്രവർത്തന കാലാവധി. കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗങ
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് കണിയാലിയും വൈസ് പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയിൽ (സെക്രട്ടറി), സണ്ണി ഇടിയാലിൽ (ജോയിന്റ് സെക്രട്ടറി), സ്റ്റീഫൻ കിഴക്കേക്കുറ്റ് (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 2015 - 2016 വർഷങ്ങളാണ് പ്രവർത്തന കാലാവധി. കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗങ്ങളായി സക്കറിയ ചേലക്കൽ, ഡാളി കടമുറിയിൽ, ജോസ് മണക്കാട്ട്, ടിനു പറഞ്ഞാട്ട്, തോമസ് പൂതക്കരി, സിറിയക് പുത്തൻപുരയിൽ, തങ്കച്ചൻ വെട്ടിക്കാട്ടിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മജു ഓട്ടപ്പള്ളി, ദിലിപ് മാധവപ്പള്ളിൽ, അലക്‌സ് മുല്ലപ്പള്ളിൽ, പ്രദീപ് മുരിങ്ങോത്ത്, ഡെന്നി പുല്ലാപ്പള്ളിൽ, മാത്യു തട്ടാമറ്റത്തിൽ, സജി തേക്കുംകാട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ എന്നിവരാണ് പുതിയ ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങൾ. ജെയ്ബു കുളങ്ങരയാണ് പുതിയ ഓഡിറ്റർ. പുതിയ നേതൃത്വം ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്രമീകരണങ്ങൾക്ക് ലെയ്‌സൺ ബോർഡ് അംഗങ്ങളായ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ (ചെയർമാൻ), സാബു പടിഞ്ഞാറേൽ (വൈസ് ചെയർമാൻ), റ്റെഡി മുഴയ•ാക്കൽ, മാതാദാസ് ഒറ്റത്തൈക്കൽ, ജോമോൻ ചകിരിയാംതടത്തിൽ എന്നിവർ നേതൃത്വം നൽകി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കണിയാലി ഷിക്കാഗോ കെ.സി.എസ്. സെക്രട്ടറി, കെ.സി.സി.എൻ.എ. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റ്, 2002 ഫൊക്കാന ഷിക്കാഗോ കൺവെൻഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളാ എക്സ്‌പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായ ജോസ് കണിയാലി 2015 നവംബറിൽ ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ആറാമത് ഇന്ത്യാ പ്രസ്സ് ക്ലബ് ദേശീയ കോൺഫറൻസിന്റെ ചെയർമാൻ കൂടിയാണ്.
വൈസ് പ്രസിഡന്റ് റോയി നെടുംചിറ കെ.സി.എസ്. സെക്രട്ടറി, ബോംബെ ക്‌നാനായ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കെ.സി.വൈ.എൽ. മലങ്കര ഫൊറോന പ്രസിഡന്റ്, ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ച് പി.ആർ.ഒ, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സെക്രട്ടറി ജീനോ കോതാലടിയിൽ കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, മാന്നാനം കെ.ഇ. കോളേജ് യൂണിയൻ കൗൺസിലർ, കേരളാ യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ, ഐക്കഫ് സോണൽ ഓർഗനൈസർ, സി.ബി.സിഐ യുവജന പ്രതിനിധി തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ കെ.സി.എസ്. ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ, ലെയ്‌സൺ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ് കെ.സി.എസ്. യുവജനവേദി കോർഡിനേറ്റർ, കെ.സി.എസ് ഫിനാൻസ് കമ്മറ്റി ചെയർമാൻ, കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗം, സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചർച്ച് ട്രസ്റ്റി, ഷിക്കാഗോ പ്രവാസി കേരളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡിസംബർ 31 ന് വൈകിട്ട് 10 മണിക്ക് കെ.സി.എസ് സംഘടിപ്പിക്കുന്ന പുതുവത്സര സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കെ.സി.എസ്. പ്രസിഡന്റ് ജോർജ് തോട്ടപ്പുറം അഭിനന്ദിച്ചു.



