ന്യൂയോർക്ക്: നോർത്ത്  അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഫൊക്കാനാ നാഷണൽ കമ്മിറ്റി തീരുമാനിച്ചു .മുപ്പതു വർഷം പിന്നിട്ട  ഫൊക്കാനായുടെഭരണ നിർവഹണം അവ്യക്തകളും സങ്കിർണകളും  ഇല്ലാത് വളെരെ സുതാരിയവും ലളിതവും മാക്കി കൊണ്ട് വരത്തക്കവണ്ണം നിലവിലുള്ള  ബൈലോസിൽ മാറ്റം വരുത്തുവാൻ വേണ്ടിഒരു ബൈലോസ് കമ്മറ്റി  രൂപീകരിച്ചത് . 2015 ഒക്ടോബർ ഇരുപത്തി നാലാം  തീയതി ന്യൂജേർസിയിലെ എഡിസണിൽ വച്ച് കൂടിയ  ഈ  വർഷത്തെ ജനറൽ ബോഡി മീറ്റിങ്ങി ലാണ്  ഈ സുപ്രധാന തീരുമാനം ഉണ്ടായത് . കോൺസ്റ്റിറ്റുഷൻ കമ്മിറ്റി ചെയർമാൻ ആയി  ജോസഫ് കുരിയപ്പുറവും  കമ്മിറ്റി മെംബേർസ് ആയി ജോൺ  പി ജോൺ,വിനോദ് കെയാർകെ,പോൾ കറുകപ്പള്ളിൽ, ഡോക്ടർ എം അനിരുദ്ധൻ,ബോബി ജേക്കബ്, രാജൻ പാടവത്തിൽ,ഷാജി പ്രഭാകർ എന്നിവരെയും  തെരഞ്ഞുടുത്തു.

ഫൊക്കാനായുടെ നിലവിലുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുവാൻ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോൾ ശക്തമായ പ്രതികരണങ്ങൾ ലഭിച്ചതായിഫൊക്കാനായുടെ ബൈലോ കമ്മറ്റി അറിയിച്ചു. മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനാ അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു.
ഒരു സംഘടന മുപ്പത് വർഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും.

അംഗസംഘടനകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ഇതിനോടകം നിർദ്ദിഷ്ട ഫോമുകൾ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകൾ ദയവായി ഫൊക്കാനായുടെ ബൈലോ കമ്മറ്റിയുമായി ബന്ധപ്പെടുകയോ, ഫൊക്കാനായുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണ്ടതാണ് www.FOKANA.COM    അംഗസംഘടനകൾക് പുറമേ ഫൊക്കാനായുമയി ബന്ധപ്പെടുന്ന വെക്തികൾകും അനുഭാവികൾകും  ഈ  ഉദ്യമത്തിൽ പങ്കുചേരാം എന്ന് ജോസഫ് കുരിയപ്പുറം അറിയിച്ചു.