തിരുവനന്തപുരം: കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെതിരെ പേരിനുപോലും വകുപ്പ് തല നടപടിയില്ല. ഒളിവിലാണെന്ന് പൊലീസ് വിശദീകരിക്കുന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചത്.

കോടികളുടെ കൈക്കൂലി പണം വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ജോസ് മോൻ. കഴിഞ്ഞദിവസം അദ്ദേഹം കോഴിക്കോട് ഓഫിസിലെത്തി എക്‌സിക്യൂട്ടീവ് എൻജിനീയറായി ചുമതലയേറ്റു. ഡെപ്യൂട്ടഷനിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.

ഇയാൾക്കെതിരെ വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരിക്കുന്നു. ഏതെങ്കിലും തരത്തിലിലുള്ള റിപ്പോർട്ട് കിട്ടിയാൽ ഉടനെ നടപടിയെടുക്കുമെന്നും ചെയർമാൻ എബി പ്രദീപ് പറഞ്ഞു. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് അന്ന് ജില്ലാ ഓഫിസറായിരുന്ന ജോസ് മോൻ കൈക്കൂലി വാങ്ങിയതായുള്ള കേസിൽ ജോസ്‌മോനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ജോസ് മോൻ ഒളിവാലെണെന്നാണ് പൊലീസ് ഭാഷ്യം.

ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് അന്ന് വിജിലൻസ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

വീട്ടിൽ അടുക്കളയിലും പ്രഷർ കുക്കറിലും ബാങ്കിൽ സേവിങ്‌സ് അക്കൗണ്ടിൽ പോലും അനധികൃത പണം സൂക്ഷിച്ച ജോസ് മോൻ ഹാരീസിനെ പിടിക്കൂടിയതിന് തൊട്ടടുത്ത ദിവസം മുതൽ ഒളിവിണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഒളിവിലായിരുന്ന ജോസ്‌മോന് എങ്ങനെയാണ് സ്ഥലംമാറ്റ ഉത്തരവ് കൈപറ്റാനാകുന്നതെന്നും കോഴിക്കോട് ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ സാധിക്കുന്നതെന്നുമുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ഒളിവിൽ കഴിഞ്ഞ ജോസ്‌മോൻ എങ്ങനെയാണ് കോട്ടയം ഓഫീസിൽ ഹാജരായി റിലീവിങ് ലെറ്റർ കൈപറ്റിയതെന്നും വ്യക്തമല്ല.

ഒളിവിലായിരുന്ന ജോസ്‌മോൻ വളരെകാലമായി തുടർച്ചയായി ജോലിക്ക് ഹാജരാകാതിരിന്നിട്ടും നടപടികൾ കൈകൊള്ളാതെ റിലീവിങ് ലെറ്റർ നൽകി കോഴിക്കോട് പുനഃനിയമനം നൽകിയ വകുപ്പ് മേധാവികളും സംശയത്തിലാണ്.

അതേസമയം ജോസ് മോനെതിരെയുള്ള വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരിക്കുന്നു. ഏതെങ്കിലും തരത്തിലിലുള്ള റിപ്പോർട്ട് കിട്ടിയാൽ ഉടനെ നടപടിയെടുക്കും.കോഴിക്കോടാണ് ജോലിയിൽ പ്രവേശിച്ചതെങ്കിലും ഇന്നലെ തന്നെ ജോസ് മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.
മെന്നും പിസിബി ചെയർമാൻ എബി പ്രദീപ് പറഞ്ഞു.