കൊച്ചി: മുന്മന്ത്രി ജോസ് തെറ്റയിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിത്തീർക്കാമെന്ന് വിശ്വസിപ്പിച്ച്, ഇടനിലക്കാരായി നിന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാനും ഭാര്യ ഷേർലി ബഹനാനും കോടികൾ സമ്പാദിച്ചെന്ന ആരോപണവുമായി പരാതിക്കാരി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നീതി നിഷേധിച്ചെന്നും ഇര പറയുന്നു. താൻ നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായതായും ആലുവ സ്വദേശിനി അറിയിച്ചു.

തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കേരള പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായിട്ടാണ് അറിയുന്നതെന്നും ഇക്കാര്യത്തിൽ മൊഴിനൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വിളിച്ചിരുന്നെന്നും ഇന്ന് മൊഴിൽകുമെന്നും പരാതിക്കാരിയായ യുവതി മറുനാടനോട് വ്യക്തമാക്കി. ഇതോടെ ജോസ് തെറ്റയിൽ കേസ് വീണ്ടും സജീവമാകുകയാണ്.

ജോസ് തെറ്റയലിന്റെ മകൻ ആദർശിനെ ചെറുപ്പം മുതൽ അറിയാമായിരുന്നെന്നും തന്നെ വിവാഹം കഴിക്കാമെന്ന് ആദർശ് വാഗ്ദാനം നൽകിയിരുന്നെന്നും പിന്നീട് ഇയാൾ തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞെന്നും ഇതെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ തന്റെ ഫ്ലാറ്റിലെത്തിയ ജോസ് തെറ്റയിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി പ്രാധാമന്ത്രിക്ക് അയച്ച കത്തിലെ പ്രധാന ആരോപണം. ഇക്കാര്യത്തിലാകും അന്വേഷണം.

ജോസ് തെറ്റയിലിൽ നിന്നുണ്ടായ ദുരനുഭവം കുടംബസുഹൃത്തായിരുന്ന ബെന്നി ബെഹനാനോടും ഭാര്യയോടുമാണ് ആദ്യം പറഞ്ഞത്. അപ്പോൾ തെളിവ് വേണമെന്നായിരുന്നു ഇവരുടെ പ്രതികരണം.ഇതിന്റെ അടിസ്ഥാനത്തിൽ ബെഡ്റൂമിൽ ക്യാമറ സ്ഥാപിക്കുകയും ജോസ് തെറ്റയിൽ പിന്നീടൊരിക്കൽ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇത് പിന്നീട് സമ്മർദ്ദങ്ങൾ ചെലത്തി ബെന്നി ബഹനാനും ഭാര്യ ഷേർലി ബഹനാനും അഡ്വ.പിപി പത്മലായനും ചേർന്ന് കൈക്കാലാക്കി.

ഇത് രഹസ്യമായി സൂക്ഷിക്കുമെന്നും ജോസ് തെറ്റയിലിന്റെ മകനുമായി ഈ വിഷയം സംസാരിക്കാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അറിയിച്ചു. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഓഫീസ് സ്റ്റാഫുകളും സരിത എസ് നായരും ഉൾപ്പെട്ട സോളാർ വിവാദം കത്തിനിന്നപ്പോൾ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഈ ഘട്ടത്തിൽ പ്രതിപക്ഷം ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

സോളാർ വിവാദം വഴിമാറ്റുന്നതിനും ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ ഭാവി സുരക്ഷതമാക്കുന്നതിനും വേണ്ടിയായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഇതിന് പ്രത്യുപകാരമായി ബെന്നിബഹനാന് ഉമ്മൻ ചാണ്ടിയിൽ നിന്നും വൻതുക ലഭിച്ചു. പുറമെ ലോക്സഭ സീറ്റും കിട്ടി. വിജയിച്ച് എം പിയായി. എന്റെ പേരിൽ കോടികളുടെ സമ്പാദ്യവും കൈയ്ക്കാലാക്കി. എനിക്ക് നീതി കിട്ടിയില്ലെന്നുമാത്രമല്ല എല്ലാത്തരത്തിലും തകർന്നിരിക്കുകയുമാണ്-പരാതിയിൽ യുവതി പറയുന്നു.

അയാൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധകൃതരോട് ആവശ്യപ്പെടണമെന്ന് അപേക്ഷിക്കുന്നു. ഇക്കാര്യം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ സന്ദേശവും യുവതി മറുനാടന് കൊമാറിയിട്ടുണ്ട്. നിയമവദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ മൊഴിനൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കൊച്ചിയിലെ പ്രമുഖ അഭിഭാകനെക്കണ്ട് നിയമോപദേശം തേടിയെന്നും ഇവർ അറിയിച്ചു.

പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര വനിത കമ്മീഷൻ അധ്യക്ഷ , കേന്ദ്രമന്ത്രി സ്മൃതി ഇറാനി,മേനക ഗാന്ധി ,സോണിയ ഗാന്ധി, രാഹുൽഗാന്ധി ,വൃന്ദ കാരാട്ട്, മുകൾ വാസിനിക്ക്,ഗ ുലാം നബി ആസാദ്, മുഖ്യമന്ത്രി പിണറായി വിജയൻ, എറണാകുളം ജില്ലാകളക്ടർ എന്നിവർക്കും യുവതി പരാതിയുടെ പകർപ്പ് അയച്ചട്ടുണ്ട്.