- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്റെ ലാപ്‌ടോപ് തിരികെ വേണം; തന്റെ ലാപ്‌ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയതാണ്; പത്തുകോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ട്; ജോസ് തെറ്റയിൽ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദമായ ലൈംഗികപീഡന ആരോപണങ്ങളിൽ ഒന്നായ മുൻ മന്ത്രി ജോസ് തെറ്റയിലിന് എതിരായ കേസിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തെത്തി ബഹളം വെച്ചു. തനിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നും തന്റെ ലാപ് ടോപ്പ് തിരികേ വേണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ബഹളം വെച്ചത്.
ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ഉമ്മൻ ചാണ്ടി വീട്ടുമുറ്റത്ത് ജനങ്ങളെ കണ്ടുകൊണ്ടിരിക്കെയാണ് ഇവർ വന്നത്. തന്റെ ആവശ്യങ്ങൾ ഇവർ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം മറുപടിയും നൽകി. തുടർന്ന് ഇവർ മുറ്റത്ത് മാറിനിന്നു. ഉമ്മൻ ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.
അതിനേ ശേഷം സമീപത്തായി മാറി നിന്ന യുവതി കോൺഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്റെ ലാപ്‌ടോപ് തിരികെവേണമെന്നായിരുന്നു ഇവരുടെ ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടിയോട് നേരിട്ട് സംസാരിച്ചതായും ബെന്നി ബഹനാനോടുകൂടി ആലോചിച്ചശേഷം ലാപ്‌ടോപ് നൽകാമെന്ന് അദ്ദേഹം അറിയിച്ചതായും യുവതി പറഞ്ഞു.
ജോസ് തെറ്റയിലിനെതിരെ ആരോപണമുയർന്ന സമയത്താണ് പർപ്പിൾ നിറത്തിലുള്ള തന്റെ ലാപ്‌ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്‌ടോപ്പിലാണ്. പരാതി നൽകാനെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ലാപ്‌ടോപ്പിലെ തെളിവുകൾ ഇവർ മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിനുശേഷം പലതവണ ലാപ്‌ടോപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണുണ്ടായത്. സംസാരിച്ചപ്പോൾ ലാപ്‌ടോപ് കോയമ്പത്തൂരിലാണെന്നും കിട്ടാൻ താമസമെടുക്കുമെന്നുമാണ് പറഞ്ഞത്.
തന്റെ സ്ഥലത്തിന്റേതടക്കം കുറച്ച് രേഖകൾ ലാപ്‌ടോപ്പിലാണ്. പത്തുകോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ട്. ആ ഇടപാടിനുവേണ്ടിയാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടത്. ലാപ്‌ടോപ് കിട്ടിയേ മടങ്ങൂ എന്നുപറും യുവതി അവീട്ടുമ മുറ്റത്തു നിന്നും. ഇതിനിടെ ഇക്കാര്യങ്ങൾ പറഞ്ഞ് ഇവർ മുറ്റത്തുനിന്ന് ബഹളംവെയ്ക്കുകയായിരുന്നു.
നഷ്ടപരിഹാരം നൽകാൻ നേരത്തെ ധാരണയുണ്ടായിരുന്നെന്നും അത് ഉമ്മൻ ചാണ്ടിക്ക് അറിയാമെന്നും അവർ ആരോപിച്ചു. മടങ്ങാതെ അവിടെനിന്നതോടെ പ്രവർത്തകർ പൊലീസിനെ വിവരം അറിയിച്ചു. പിങ്ക് പൊലീസെത്തി അവരെ കാറിൽ കോട്ടയത്ത് എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു. യുവതിയെ മനപ്പൂർവ്വം ആരെങ്കിലും പറഞ്ഞു വിട്ടതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
നേരത്തെ ലൈംഗിക ആരോപണത്തിൽ കുടുങ്ങി 2013-ലാണ് ജോസ് തെറ്റയിലിനെതിരെ ഒളിക്യാമറ വിവാദം ആഞ്ഞടിച്ചത്. സോളാർ ചുഴിയിലായിരുന്ന യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കിയതോടെ അച്യുതാനന്ദൻ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന തെറ്റയിൽ പ്രതിരോധത്തിലായി. തുടർന്ന് തെറ്റയിലിന്റെ രാഷ്ട്രീയ ജീവിതവും ഏതാണ്ട് അവതാളത്തിലായി. സുപ്രീംകോടതിയിൽ വരെ എത്തിയ ഈ കേസ് തള്ളിപ്പോകുകയാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ