- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ സീറ്റുറപ്പിച്ച ജോസഫ് എം പുതുശേരിയെ കാത്തിരിക്കുന്നത് മുട്ടൻ പാരകൾ; കോൺഗ്രസ് നേതാക്കളെ കാട്ടി വിരട്ടി പി ജെ കുര്യൻ; കഴിഞ്ഞ തവണ പുതുശേരി കാലുവാരിയെന്ന് വിക്ടർ ടി തോമസിന്റെ പരസ്യ പ്രഖ്യാപനം; ഓർത്തഡോക്‌സ് സഭ കൈവിട്ടാൽ കാര്യം കട്ടപ്പൊക!
പത്തനംതിട്ട: കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസുമായി പടവെട്ടി ഉറപ്പിച്ച തിരുവല്ല സീറ്റിൽ ജോസഫ് എം. പുതുശേരിക്ക് കാര്യങ്ങൾ അത്രകണ്ട് എളുപ്പമാകില്ല. ഒരു വശത്ത് കമ്പിപ്പാരയുമായി പി.ജെ. കുര്യനും മറുവശത്ത് കാലുവാരൽ ഭീഷണിയുമായി സ്വന്തം പാർട്ടിക്കാരൻ പി.ജെ. കുര്യനും അണിനിരന്നതോടെ പുതുശേരിക്ക് ജയിക്കണമെങ്കിൽ ഓർത്തഡോക്‌സ് സഭ മൊത്തത്തിൽ കനിയണമെന്ന സ്ഥിതിയായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും റിബലുകളാണ് തന്നെ പരാജയപ്പെടുത്തിയതെന്ന് ആരോപിച്ച് വിക്ടർ ടി. തോമസ് വിളിച്ച വാർത്താ സമ്മേളനം കെ.എം. മാണിയെ വരെ ഞെട്ടിച്ചിരിക്കുകയാണ്. പുതുശേരിക്ക് ഇക്കുറി കാര്യങ്ങൾ സുഗമമാകില്ലെന്ന സൂചനയാണ് വിക്ടർ നൽകിയത്. തിരുവല്ല നിയോജക മണ്ഡലത്തിൽ 2006-ൽ സാം ഈപ്പൻ റിബലായി മത്സരിച്ചതും 2011-ൽ ജോസഫ് എം പുതുശേരിയുടെ വിരുദ്ധപ്രവർത്തനങ്ങളുമാണ് തന്റെ പരാജയത്തിന് ഇടയാക്കിയതെന്ന് വിക്ടർ പറയുന്നു. കേരളാ കോൺഗ്രസിൽ(ബി) നിന്നെത്തിയ പുതുശേരി കല്ലൂപ്പാറയിൽ മത്സരിക്കുമ്പോൾ അന്ന് യൂത്ത്ഫ്രണ്ട് നേ
പത്തനംതിട്ട: കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസുമായി പടവെട്ടി ഉറപ്പിച്ച തിരുവല്ല സീറ്റിൽ ജോസഫ് എം. പുതുശേരിക്ക് കാര്യങ്ങൾ അത്രകണ്ട് എളുപ്പമാകില്ല. ഒരു വശത്ത് കമ്പിപ്പാരയുമായി പി.ജെ. കുര്യനും മറുവശത്ത് കാലുവാരൽ ഭീഷണിയുമായി സ്വന്തം പാർട്ടിക്കാരൻ പി.ജെ. കുര്യനും അണിനിരന്നതോടെ പുതുശേരിക്ക് ജയിക്കണമെങ്കിൽ ഓർത്തഡോക്‌സ് സഭ മൊത്തത്തിൽ കനിയണമെന്ന സ്ഥിതിയായി.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും റിബലുകളാണ് തന്നെ പരാജയപ്പെടുത്തിയതെന്ന് ആരോപിച്ച് വിക്ടർ ടി. തോമസ് വിളിച്ച വാർത്താ സമ്മേളനം കെ.എം. മാണിയെ വരെ ഞെട്ടിച്ചിരിക്കുകയാണ്. പുതുശേരിക്ക് ഇക്കുറി കാര്യങ്ങൾ സുഗമമാകില്ലെന്ന സൂചനയാണ് വിക്ടർ നൽകിയത്. തിരുവല്ല നിയോജക മണ്ഡലത്തിൽ 2006-ൽ സാം ഈപ്പൻ റിബലായി മത്സരിച്ചതും 2011-ൽ ജോസഫ് എം പുതുശേരിയുടെ വിരുദ്ധപ്രവർത്തനങ്ങളുമാണ് തന്റെ പരാജയത്തിന് ഇടയാക്കിയതെന്ന് വിക്ടർ പറയുന്നു.
കേരളാ കോൺഗ്രസിൽ(ബി) നിന്നെത്തിയ പുതുശേരി കല്ലൂപ്പാറയിൽ മത്സരിക്കുമ്പോൾ അന്ന് യൂത്ത്ഫ്രണ്ട് നേതാവായിരുന്ന താൻ 140 മണ്ഡലങ്ങളിലെയും യുവാക്കളെ കൊണ്ടുവന്ന് പുതുശേരിക്കായി പ്രവർത്തിച്ചു. മാമ്മൻ മത്തായിയും എലിസബത്ത് മാമ്മൻ മത്തായിയും തിരുവല്ലയിൽ മത്സരിച്ചപ്പോൾ അവർക്കായും പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന, യൂത്ത്ഫ്രണ്ട്, കേരള കോൺഗ്രസ് എന്നിവയുടെ നേതൃനിരയിൽ നിന്ന താൻ മത്സരിച്ചപ്പോൾ തോൽപ്പിക്കാനാണ് രണ്ടുതവണയും പാർട്ടിക്കുള്ളിൽ നിന്ന് ശ്രമമുണ്ടായത്. ഒറ്റസ്വരത്തിൽ മത്സരിപ്പിക്കാനുള്ള അവസരം വേണമെന്ന് താൻ പാർട്ടി യോഗത്തിൽ കെ എം മാണിയോട് അഭ്യർത്ഥിച്ചിരുന്നതായി വിക്ടർ പറഞ്ഞു.
ഭിന്നാഭിപ്രായത്തോടെയും തർക്കത്തോടെയും പ്രശ്‌നമുണ്ടാക്കി മത്സരിക്കാൻ താൽപ്പര്യമില്ലെന്നും ഇന്നലെ വൈകിട്ട് കുറ്റപ്പുഴയിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് നേതാക്കളും 12 കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരും പുതുശേരിയെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ എങ്ങനെ യുഡിഎഫിന് ജയിക്കാനാകും എന്ന ചോദ്യത്തിന് ഐക്യമുണ്ടെങ്കിൽ മാത്രമേ ജയിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് എം. പുതുശേരിയെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്ത ശേഷം കോട്ടയത്ത് നിന്നു മടങ്ങി വീട്ടിലെത്തിയ വിക്ടർ ഉടൻ വാർത്താസമ്മേളനം വിളിക്കുകയായിരുന്നു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും വിക്ടർ പറഞ്ഞു. അതേസമയം പുതുശേരിയെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് നേതൃയോഗം തീരുമാനമെടുത്ത ശേഷവും അദ്ദേഹത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി ജെ കുര്യൻ കെ.എം. മാണിക്ക് ഫാക്‌സ് അയച്ചു.