- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിന്നാലെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും ഭൂമി വിവാദത്തിൽ; കൊച്ചി മരടിൽ പ്രവർത്തിച്ചു വരുന്ന ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ ഒരേക്കറിലധികം സർക്കാർ ഭൂമി കയ്യേറിയതായി പരാതി: മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മുഖ്യ പ്രതിയാക്കി നൽകിയ കേസ് വാദിക്കുന്നത് ആളൂർ വക്കീൽ
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിന്നാലെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും ഭൂമി വിവാദത്തിൽ. കൊച്ചി മരടിൽ പ്രവർത്തിച്ചു വരുന്ന ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിന്റെ നടത്തിപ്പ് ചുമതലക്കാരിൽ ഒരാളായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മുഖ്യ പ്രതിയാക്കിയുള്ള കേസ് നടപടികൾ പുരോഗമിക്കുന്നു. ജില്ലാ കളക്ടർ, കണയന്നൂർ തഹസീൽദാർ, താലൂക്ക് സർവ്വയർ തുടങ്ങിയവരുൾപ്പെടെ മറ്റു നാലു പേരെക്കൂടി പ്രതിസ്ഥാനത്ത് ഉൾക്കൊള്ളിച്ചാണ് ഈ വിഷയത്തിൽ സാമൂഹിക - വിവരാവകാശ പ്രവർത്തകനായ സേവ്യർ ജോസഫ് ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ മുഖേന കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത കെട്ടിടനിർമ്മാണം, സർക്കാർ ഭൂമി കയ്യേറ്റം, പരിസ്ഥിതി നിയമം ലഘനം തണ്ണീർതട സംരക്ഷണ നിയമ ലംഘനം എന്നി വകുപ്പുകൾ ചേർത്താണ് വക്കിൽ നോട്ടീസ് നോട്ടീസ് അയച്ചിട്ടുള്ളത്. മരടിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരേക്കറിലധികം സർക്കാർ ഭൂമിയുണ്ടെന്നും ഇത് അളന്ന് തിരിച്ച് റവന്യൂ ഭൂമിയായി പ്രഖ്യാപിക്കണമെന്നുമാണ് സേവ്യർ ജോസഫിന്റ ആവശ്യം .നെൽവയൽ എന്ന് നേരത്തെ ബി ടി ആറ
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിന്നാലെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും ഭൂമി വിവാദത്തിൽ. കൊച്ചി മരടിൽ പ്രവർത്തിച്ചു വരുന്ന ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിന്റെ നടത്തിപ്പ് ചുമതലക്കാരിൽ ഒരാളായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മുഖ്യ പ്രതിയാക്കിയുള്ള കേസ് നടപടികൾ പുരോഗമിക്കുന്നു.
ജില്ലാ കളക്ടർ, കണയന്നൂർ തഹസീൽദാർ, താലൂക്ക് സർവ്വയർ തുടങ്ങിയവരുൾപ്പെടെ മറ്റു നാലു പേരെക്കൂടി പ്രതിസ്ഥാനത്ത് ഉൾക്കൊള്ളിച്ചാണ് ഈ വിഷയത്തിൽ സാമൂഹിക - വിവരാവകാശ പ്രവർത്തകനായ സേവ്യർ ജോസഫ് ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ മുഖേന കോടതിയെ സമീപിച്ചിരിക്കുന്നത്.
അനധികൃത കെട്ടിടനിർമ്മാണം, സർക്കാർ ഭൂമി കയ്യേറ്റം, പരിസ്ഥിതി നിയമം ലഘനം തണ്ണീർതട സംരക്ഷണ നിയമ ലംഘനം എന്നി വകുപ്പുകൾ ചേർത്താണ് വക്കിൽ നോട്ടീസ് നോട്ടീസ് അയച്ചിട്ടുള്ളത്.
മരടിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരേക്കറിലധികം സർക്കാർ ഭൂമിയുണ്ടെന്നും ഇത് അളന്ന് തിരിച്ച് റവന്യൂ ഭൂമിയായി പ്രഖ്യാപിക്കണമെന്നുമാണ് സേവ്യർ ജോസഫിന്റ ആവശ്യം .നെൽവയൽ എന്ന് നേരത്തെ ബി ടി ആറിൽ നേരത്തെ പരാമർശിക്കപ്പെട്ടിരുന്ന സ്ഥലം ഒരു ദശാബ്ദം മുമ്പ് മണ്ണിട്ട് നികത്തിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതായും പരാതിയിൽ ആരോപിക്കുന്നു.