- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
തിരുവനന്തപുരം: ക്രൈസ്തവ മേഖലയിലെ മുസ്ലിംവിരോധം ആർഎസ്എസിന്റെ അജണ്ടയാണെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ.ക്രൈസ്തവ മേഖലിയിൽ മുസ്ലിംവിരോധം തുടങ്ങിയിട്ട് മൂന്നുമാസക്കാലമെ ആയുള്ളു. ഇതിൽ ബിജെപിയുടെ കൃത്യമായ ഇടപെടൽ ഉണ്ട്.തന്നെപ്പോലും ഇ അടുത്തകാലത്ത് കത്തോലിക്ക വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളിയുടെ അഭിമുഖം ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചുനാളായി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം പോസ്റ്ററുകളുടെ പ്രൊഫൈൽ നോക്കിയാൽ പലതും ഭാരതീയ ജനതാപാർട്ടിയുടെ അനുഭാവികളാണ്. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. പക്ഷെ ഇപ്പോഴിത് സിപിഎമ്മും ഉപയോഗപ്പെടുത്തുന്നു.പക്ഷെ ബിജെപി ആർഎസ്എസ് സംഘം വിചാരിച്ചത് പോലെ ഇ വിഷയത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ഭരണത്തിനായി അവർ എന്തും ചെയ്യും അതാണ് ഇതിന്റെയെക്കെ അടിസ്ഥാനം. ക്രൈസ്തവർക്കിടയിലെ മുസ്ലിം വിരോധ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണ് ജോസഫ് വാഴക്കൻ വിശദീകരിച്ചത്.
വരുന്ന തെരഞ്ഞടുപ്പിനെക്കുറിച്ചും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത പരാജയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ; തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവണമെന്നാണ് ആഗ്രഹം.നിൽക്കാൻ പാർട്ടി പറഞ്ഞിട്ടുണ്ട്. ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം. അവസരം ലഭിച്ചാൽ മൂവാറ്റ്പുഴ വേണമെന്നാണ് ആഗ്രഹം. തീർച്ചയായിട്ടും വിജയിക്കുകയും ചെയ്യും.കഴിഞ്ഞ പത്ത് വർഷമായി മൂവാറ്റ്പുഴയിലുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും അതൊന്നും തന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.ആദ്യതവണ വിജയിച്ചപ്പോൾ ഞാൻ മൂവാറ്റുപുഴയിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു. അപ്പോൾ തന്നെ വിജയം ലഭിച്ചതുകൊണ്ട് ഞാൻ ലക്ഷ്യം വച്ചത് നാട്ടിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതായിരുന്നു.അതൊക്കെ ഭംഗിയായി പൂർത്തിയാക്കാനും പറ്റി.
പക്ഷെ അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക സമയത്തും ഞാൻ തലസ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ ജനങ്ങളുമായി വേണ്ടത്ര ഇടപെടാൻ സാധിച്ചില്ല. അതാണ് ഒരു പ്രധാനകാരണം.പിന്നെ ഘടകകക്ഷികളിലെ ചില അഭിപ്രായ ഭിന്നതയും തിരിച്ചടിയായി. മാത്രമല്ല പി ആർ വർക്ക് എന്ന രീതി അ സമയത്ത് തുടങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു അതും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.
കള്ളക്കളികൾ നടത്താനും കള്ളം പ്രചരിപ്പിക്കാനും ഭരണത്തിൽ കയറാനും സിപിഐയെക്കഴിഞ്ഞെ ആളുള്ളു.ചെറിയ പാർട്ടിയാണെന്നൊന്നും നോക്കണ്ട. നുണപ്രചരണത്തിൽ സിപിഎമ്മിന് മുകളിലാണ് സിപിഐ.വ്യക്തിപരമായ അനുഭവം അതാണ്.ഇ രീതിയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.പിന്നെ വികസന പ്രവർത്തനങ്ങൾ ഒട്ടേറെ നടപ്പാക്കിയതോണ്ട് എന്തായാലും ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതും തിരിച്ചടിയായി.
സോഷ്യൽ മീഡിയയിലേ അപകീർത്തിപ്പെടുത്തലും അ സമയത്ത് ഒരു മാർഗ്ഗമായിരുന്നു. ലോകത്തുള്ള എല്ലാ അഴിമതികളും തന്റെ പേരിലാക്കുന്നത് പോലെയായിരുന്നു പ്രചരണം. അമേരിക്കയിൽ പാറമട ഉടമകൾക്കൊപ്പം പോയത് ഗവൺമെന്റ് പ്രതിനിധിയായാണ്. അത് വരെ ദുരുപയോഗം ചെയ്തു.എയർപോർട്ടിൽ നിന്ന് സ്വർണം കടത്തിയതിന് പിടികൂടിയ പൊലീസുകാരനെ നിയമിക്കൻ ഇടപെട്ടത് താനാണെന്ന് വരെ പറഞ്ഞുണ്ടാക്കി. അത്രയേറെ കുപ്രചരണമായിരുന്നു തനിക്ക് മേലെ.
ഇതിൽ ഏറ്റവും തിരിച്ചടിയായത് സചീന്ദ്രന്റെ ഭാര്യയുടെ വെളിപ്പെടുത്തലാണ്.എന്നാൽ അത് പണ്ട് യൂത്ത് കോൺഗ്രസ്സിൽ ഉണ്ടായിട്ട് ഇടതുപക്ഷത്തേക്ക് പോയ ശ്രീനിജിന്റെ ഭാര്യപിതാവായ കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു.പക്ഷെ ഓഡിയോ എഡിറ്റ് ചെയ്ത് അത് തനിക്കെതിരെ ഉള്ളതാക്കി മാറ്റുകയായിരുന്നു.പിന്നീട് ഇത് ചെയ്തവർ തന്നോട് ഞങ്ങൾ എഡിറ്റ് ചെയ്ത് ചെയ്തതാണെന്നു തുറന്നു പറഞ്ഞിരുന്നു. വീണ്ടും ഇതിന്റെ പുറകെ നടക്കാൻ കഴിയാത്തതുകൊണ്ട് താൻ അ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
ചാനൽ ചർച്ചകൾ തന്നെ പാർട്ടിയേൽപ്പിക്കുന്ന ദൗത്യമാണ്. പാർട്ടിക്ക് നേരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടത് നേതാവ് എന്ന നിലയിൽ തന്റെ കടമ കൂടിയാണ്. പക്ഷെ പലപ്പോഴും ഇത്തരത്തിൽ പ്രതരോധിച്ച് താൻ നാണം കെട്ടിട്ടുണ്ട്. അതിൽ പ്രധാനം ബാർക്കോഴക്കേസാണ്.കെ എം മാണിക്കെതിരായ ആരോപണങ്ങളുടെ പ്രതിരോധങ്ങൾ എല്ലാം തിരിച്ചടിയായവുകയായിരുന്നു.
മാണിസർ നെ പ്രത്രോധിച്ചതിൽ ഖേദം തോന്നുന്നില്ല പക്ഷെ വ്യക്തിപരമായി വേദനിപ്പിച്ചത് കെ എം മാണിക്കെതിരായി താനും രമേശ് ചെന്നിത്തലയുമൊക്കെ ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തി എന്നത് തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമായിരുന്നു മണ്ഡലത്തേക്കാൾ പ്രധാന്യം ചാനൽ ചർച്ചക്ക് കൊടുത്തുവെന്ന ആക്ഷേപത്തിൽ ജോസഫ് വാഴ്ക്കന്റെ മറുപടി.
പാറമടമുതലാളിയോ വമ്പൻ സ്വത്തുക്കളുടെ ഉടമയോ ആണെന്ന് ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങെനെ; പാറമടമൊലാതലാളിയൊന്നുമല്ല ഞാൻ.താൻ താമസിക്കുന്ന സ്ഥലം ഒരുപാട് പാറമടകൾ ഒക്കെയുള്ള സ്ഥലമാണ്.പക്ഷെ അതിലൊന്നുപോലും തന്റെതല്ല. മാത്രമല്ല ഇത്തരം മുതലാളിമാരോടൊന്നും തെറ്റായ തരത്തിലുള്ള ഒരു ബന്ധവും തനിക്കില്ല.
ഭാഗ്യം, ജനിച്ച പ്രദേശം, ഗോഡ്ഫാദർമാർ എന്നി ഘടകങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനമാണ്. എങ്ങിനെയാണോ താൻ രാഷ്ട്രീയത്തിലേക്ക് വന്നത് അതേ പോലെ തന്നെയാണ് ഇപ്പോഴും തന്റെ നിലപാടുകൾ.മാത്രമല്ല തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കണമെങ്കിൽ നമ്മുടെ കമ്മ്യൂണിറ്റി, പ്രദേശമുൾപ്പടെ ഘടകമായി വരും. അതുകൊണ്ട് തന്നെ തന്റെ ഭാഗമൊക്കെ എപ്പഴും കേരള കോൺഗ്രസ്സിന്റെ ഏരിയയായിരുന്നു.
ഇത്രയൊക്കെ കാരണങ്ങൾ കൊണ്ട് അവസരം കുറഞ്ഞു എന്നത് സത്യമാണ്. പക്ഷെ മനഃപൂർവ്വം തഴഞ്ഞു എന്ന ചിന്തയില്ല. അങ്ങിനെ ഉണ്ടെങ്കിൽ താൻ മൂവാറ്റുപുഴയിൽ എത്തില്ല. മാത്രമല്ല പാർട്ടി ചുമതലകൾ നൽകിയും പാർട്ടി തന്നെ നേതൃസ്ഥാനത്ത് തന്നെ നിർത്തി. സമകാലീനരൊക്കെ ഉയർന്നസ്ഥാനങ്ങളിൽ എത്തിയപ്പോൾ വാഴക്കനെ പാർട്ടി തഴഞ്ഞുവെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്.
രമേശ് ചെന്നിത്തലുമായുള്ള ആത്മബന്ധത്തെക്കുറിച്ചു ജോസഫ് വാഴക്കൻ അഭിമുഖത്തിൽ വാചാലനായി.കോളേജ് വിദ്യാഭ്യസവും ലോകേളേജ് കാലഘട്ടവും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനവുമാണ് രമേശ് ചെന്നിത്തലുമായി അടുപ്പിച്ചത്.ഇന്നും അ ബന്ധം തുടരുന്നു.രമേശ് ചെന്നിത്തല ഒരുപാട് കഴിവും ദൈവാനുഗ്രഹവും ഉള്ള ആളാണ്. തിരിച്ചടികളെ നേരിടാൻ പ്രാപ്തനും കഠിനധ്വാനിയുമാണ്. അതിനുള്ള ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയെ കേരളം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല.കാലഘട്ടത്തിന് പറ്റിയ നേതാവാണ് രമേശ് ചെന്നിത്തല.പാർട്ടി നേതൃത്വത്തിൽ അദ്ദേഹം തെളിയിച്ചതാണ്. കരുണാകരൻ പാർട്ടിവിട്ടുപോയി പാർട്ടി തകർന്നു നിൽക്കുമ്പോഴാണ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ രക്ഷിച്ചെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുമായി കൈകോർത്ത് നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കേരളത്തിലെ ഒരു സാധാരണക്കാരനും പിണറായി വിജയനെ നേരിട്ട് കാണുവാനോ നിവേദനം നൽകുവാനോ സാധിച്ചിട്ടില്ല.എന്നാൽ ഉമ്മൻ ചാണ്ടി എപ്പഴും സാധാരണക്കാർക്കിടയിൽ ജീവിക്കുന്നവരാണെന്നും അനുബന്ധമായ അദ്ദേഹം സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ