- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം അമ്മയുടെ ബലാത്സംഗ ദൃശ്യങ്ങൾക്ക് മക്കൾക്ക് പലപ്പോഴും സാക്ഷിയാകേണ്ടി വന്നു; ബന്ദിയാക്കപ്പെടുമ്പോൾ കെയ്റ്റ്ലാൻ കോൾമാൻ ഏഴുമാസം ഗർഭിണിയായിരുന്നു; ഒരു കുഞ്ഞിനെ താലിബാൻ ഭീകരർ കൊന്നു;ബാത്ത്ടബ്ബിനെക്കാൾ ഒട്ടും വലുതല്ലാത്ത മാറിമാറിയുള്ള ജയിലുകൾ; താലിബാൻ തടവിലാക്കിയ ഓർമകൾ പങ്കിവെച്ച് ഒരു കുടുംബം
ഓട്ടാവ: 2012 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ വച്ച് ഭീകരർ തട്ടിക്കൊണ്ടു പോയ കനേഡിയൻ പൗരനായ ജോഷ്വാ ബോയൽ, അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്ലാൻ കോൾമാൻ എന്നിവർ അഞ്ച് വർഷം ഭീകരുടെ തടവിൽ കിടന്ന ഓർമകൾ ഭീതിയോടെയാണ് ഓർക്കുന്നത്. ഒടുവിൽ അമേരിക്കൻ ഇന്റലിജൻസിന്റെ കീഴിൽ പാക്കിസ്ഥാൻ പട്ടാളം രക്ഷപ്പെടുത്തിയപ്പോൾ ജീവിതം തിരിച്ച് കിട്ടിയെന്ന് ഇരുവർക്കും വിശ്വാസം പോലും വന്നില്ല. താലിബാന്റെ ഉപവിഭാഗമായ ഹക്കാനി ഗ്രൂപ്പിന്റെ പിടിയിൽ നിന്നും മോചിതരായ ശേഷം ജോഷ്വാബോയലും ഭാര്യ കെയ്റ്റ്ലാൻ കോൾമാനും മൂന്ന് കുട്ടികളും ആ ഓർമ പോലും ഇല്ലാതിരിക്കുവാൻ ആഗ്രഹിക്കുകയാണ്. അവർ സെല്ലിലേക്ക് കടന്നുവന്ന് ഭർത്താവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. തന്നെ ഒരാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു. അതിന് ശേഷം നിന്നെ കൊല്ലും... ഞാൻ നിന്നെക്കൊല്ലും...ശരീരത്ത് ശക്തിയായി മർദ്ദിക്കുന്നതിനിടയിൽ അയാൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അവർ രണ്ടു പേരുണ്ടായിരുന്നു. മൂന്നാമൻ വാതിലിലായിരുന്നു. അവശയായി പോയ തനിക്ക് ആ മൃഗങ്ങൾ വസ്ത്രം പോലും തിരിച്ചുതരാൻ കൂട്ടാക്കിയി
ഓട്ടാവ: 2012 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ വച്ച് ഭീകരർ തട്ടിക്കൊണ്ടു പോയ കനേഡിയൻ പൗരനായ ജോഷ്വാ ബോയൽ, അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്ലാൻ കോൾമാൻ എന്നിവർ അഞ്ച് വർഷം ഭീകരുടെ തടവിൽ കിടന്ന ഓർമകൾ ഭീതിയോടെയാണ് ഓർക്കുന്നത്. ഒടുവിൽ അമേരിക്കൻ ഇന്റലിജൻസിന്റെ കീഴിൽ പാക്കിസ്ഥാൻ പട്ടാളം രക്ഷപ്പെടുത്തിയപ്പോൾ ജീവിതം തിരിച്ച് കിട്ടിയെന്ന് ഇരുവർക്കും വിശ്വാസം പോലും വന്നില്ല.
താലിബാന്റെ ഉപവിഭാഗമായ ഹക്കാനി ഗ്രൂപ്പിന്റെ പിടിയിൽ നിന്നും മോചിതരായ ശേഷം ജോഷ്വാബോയലും ഭാര്യ കെയ്റ്റ്ലാൻ കോൾമാനും മൂന്ന് കുട്ടികളും ആ ഓർമ പോലും ഇല്ലാതിരിക്കുവാൻ ആഗ്രഹിക്കുകയാണ്.
അവർ സെല്ലിലേക്ക് കടന്നുവന്ന് ഭർത്താവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. തന്നെ ഒരാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു. അതിന് ശേഷം നിന്നെ കൊല്ലും... ഞാൻ നിന്നെക്കൊല്ലും...ശരീരത്ത് ശക്തിയായി മർദ്ദിക്കുന്നതിനിടയിൽ അയാൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അവർ രണ്ടു പേരുണ്ടായിരുന്നു. മൂന്നാമൻ വാതിലിലായിരുന്നു. അവശയായി പോയ തനിക്ക് ആ മൃഗങ്ങൾ വസ്ത്രം പോലും തിരിച്ചുതരാൻ കൂട്ടാക്കിയില്ല കെയ്റ്റ്ലാൻ കോൾമാൻ ഭീകരതയുടെ പൂർണ രൂപം ഓർക്കുന്നതിങ്ങനെ
ഭീകരരുടെ തടവിൽ കഴിയേണ്ടി വന്ന കാലം ഏറെ കാഠിന്യമേറിയതായിരുന്നുവെന്നാണ് ജോഷ്വാ ബോയൽ പറയുന്നത്. ഭൂമിക്കടിയിൽ വർഷങ്ങളോളമുള്ള ജീവിതം, ബാത്ത്ടബ്ബിനെക്കാൾ ഒട്ടും വലുതല്ലാത്ത മാറിമാറിയുള്ള ജയിലുകൾ,തന്നെയും ഭാര്യയേയും വേർപെടുത്തി മർദ്ദിക്കുമായിരുന്നു.ഒരു കമാന്ററുടെ നിരീക്ഷണത്തിൽ ഒരു ക്യാപ്റ്റന്റെ സഹായത്തോടെ ഒരു ഗാർഡ് ഭാര്യയെ ബലാത്സംഗം ചെയ്തു. ഗർഭിണിയായിരിക്കുമ്പോഴായിരുന്നു അവരെ തീവ്രവാദികൾ പിടിച്ചുകൊണ്ടുപോയത്. ഭാര്യ പ്രസവിച്ച കടിഞ്ഞൂൽ കുഞ്ഞിനെ അവർ കഴുത്തു ഞെരിച്ചു കൊന്നു. തീവ്രവാദികൾക്കൊപ്പം അഫ്ഗാനിലേക്ക് യാത്ര ചെയ്തു. താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിലെ ഉൾനാടുകളിൽ ഒരു സാധാരണ ഗ്രാമീണരെ പോലെ നടന്നു. അവിടെ അടിയന്തിരസഹായം നൽകുന്ന എൻജിഒ കളോ സഹായിക്കൻ ആളുകളോ സർക്കാർ പോലുമോ ഉണ്ടായിരുന്നില്ല.
തങ്ങളുടെ രണ്ടാമശത്ത മകൻ ധാക്വിയോൻ നോവയ്ക്ക് മാനസീകാഘാതമായിരുന്നു ഇത്. ജയിലിൽ അവൻ കണ്ടതെല്ലാം ഭീകരതയായിരുന്നു. തടവിലാക്കപ്പെട്ടവരുടെ വീഡിയോകൾ, മാതാപിതാക്കളെ നിരന്തരം മയക്കി കിടത്തിയിരുന്ന മയക്കുമരുന്ന് നിറഞ്ഞ സിറിഞ്ചുകൾ. അവന് കാണേണ്ടി വന്നതെല്ലാം മോശം കാര്യമായിരുന്നു. കുട്ടികൾ സ്വന്തം കൈകൾ കൊണ്ട് ഭക്ഷിക്കുന്നത് പോലും ഇപ്പോൾ മനോഹരമായ കാഴ്ചയാണെന്ന് ബോയൽ പറയുന്നു.
2016 ജനുവരിയിൽ ഈ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഏതാണ്ട് അടുത്തെത്തി എന്ന് അമേരിക്ക കരുതിയതാണ്. ഖത്തറിന്റെ സഹായത്തോടെ ഹഖാനി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് കനേഡിയൻ പൗരനായ കോളിൻ റുതർഫോർഡിനെ എഫ്.ബി.ഐ യും, ആർമി റേഞ്ചേഴ്സും ചേർന്ന് അന്ന് മോചിപ്പിച്ചിരുന്നു. അടുത്തത് കെയ്റ്റ്ലാൻ കോൾമാൻ കുടുംബമായിരിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിച്ചിരുന്നത്. അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്ലാൻ കോൾമാൻ എന്നിവരെ കണ്ടെത്താൻ അക്കാലം മുതൽ അമേരിക്കൻ ഇന്റലിജൻസ് പരിശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് വിദൂരമായ കുറം താഴ്‌വരയിലുള്ള ഭീകര ക്യാമ്പിന്റെ വിശദാംശങ്ങൾ ഒപ്പിയെടുത്തിരുന്ന അമേരിക്കയുടെ ചാര ഡ്രോണാണ് ഇവരെ കണ്ടെത്തിയത്.
പാക്കിസ്ഥാനിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് ഹെയ്ലിക്ക് ഉടൻ സന്ദേശം പറന്നെത്തി. ബന്ദികളെ രക്ഷിക്കാൻ പാക്കിസ്ഥാൻ ഗവൺമെന്റ് ഉടൻ ഇടപെടണമെന്ന ആവശ്യമായിരുന്നു അത്. അല്ലെങ്കിൽ അമേരിക്ക കമാൻഡോ ഓപ്പറേഷൻ നടത്താൻ മടിക്കില്ലെന്നും വ്യക്തമാക്കപ്പെട്ടു.കമാൻഡോകൾ ദൗത്യത്തിനു വേണ്ടി പരിശീലനവും തുടങ്ങിയിരുന്നു. പാക്കിസ്ഥാനുള്ളിൽ കടന്ന് അമേരിക്ക കമാൻഡോ ഓപ്പറേഷൻ നടത്തുന്നത് പാക്കിസ്ഥനെ സംബന്ധിച്ചിടത്തോളം മറ്റൊരു നാണക്കേടായി മാറുമായിരുന്നു. നടപടി എടുത്തില്ലെങ്കിൽ ഭീകര സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന അമേരിക്കയുടെ ആരോപണത്തിന് അത് ശക്തി പകരുമായിരുന്നു. അമേരിക്കൻ ഇന്റലിജൻസിന്റെ സഹായത്തോടെ ബന്ദി കുടുംബത്തെ കൊണ്ടുപോയിരുന്ന വാഹനം അവർ കണ്ടെത്തുകയും വാഹനത്തിന്റെ ടയറുകൾ വെടിവച്ചിട്ട് അവരെ രക്ഷിക്കുകയായിരുന്നു.