ചെന്നൈ: മലയാളി മാധ്യമപ്രവർത്തകൻ ചെന്നൈയിൽ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകൻ പ്രദീപ് കുമാർ(56) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്.

ദീർഘകാലം ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായിരുന്നു. ഡൽഹിയിലും ചെന്നൈയിലും ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈ കെകെ നഗറിനടുത്ത് കാശിതിയേറ്ററിന് സമീപം അഡയാർ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോണ്ടിച്ചേരി സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയായ സ്മിതയാണ് പ്രദീപ് കുമാറിന്റെ ഭാര്യ.