- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 രൂപയ്ക്ക് ആധാർ വിവരങ്ങൾ! പൊലീസ് കേസ് എടുത്തതോടെ വാർത്ത എഴുതിയ ലേഖിക ലോകശ്രദ്ധയിൽ; പുത്തൻ വെളിപ്പെടുത്തൽ നടത്തുമെന്ന് പ്രഖ്യാപിച്ച് രചൻ ഖെയ്‌റ; വടക്കേ ഇന്ത്യയിലെ ഒരു സാധാരണ പത്രക്കാരി ലോകത്തിന്റെ കൈയടി നേടുന്നത് ഇങ്ങനെ
വെറും 500 രൂപയ്ക്ക് ആരുടെയും ആധാർവിവരങ്ങൾ ലഭിക്കുമെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ട്രിബ്യൂൺ പത്രത്തെയും വാർത്തയെഴുതിയ രചന ഖെയ്‌റ എന്ന ലേഖികയെയും അടുത്തിടെ പ്രശസ്തയാക്കിയത്. അതി സുരക്ഷിതമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി (ഉഡായി)യും കേന്ദ്ര സർക്കാരും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ആധാർ നിർബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രചനയുടെ സ്‌കൂപ്പ് ഇന്ത്യ ഞെട്ടലോടെ കേട്ടത്. എന്നാൽ, ആധാറിന്റെ വിശ്വാസ്യത തകർക്കാനെഴുതിയ വ്യാജ വാർത്തയാണിതെന്ന് ആരോപിച്ച് ഉഡായി പത്രത്തിനും രചനയ്ക്കുമെതിരേ കേസുകൊടുത്തു. പൊലീസ് ഇവർക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും താൻ അന്വേഷണത്തിൽനിന്ന് പിന്മാറില്ലെന്നാണ് രചന പ്രഖ്യാപിച്ചിരിക്കുന്നത്. താൻ റിപ്പോർട്ട് ചെയ്തത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. തന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആധാറിന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായുള്ള നടപടികൾ കേന്ദ്ര സർക്ക
വെറും 500 രൂപയ്ക്ക് ആരുടെയും ആധാർവിവരങ്ങൾ ലഭിക്കുമെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ട്രിബ്യൂൺ പത്രത്തെയും വാർത്തയെഴുതിയ രചന ഖെയ്‌റ എന്ന ലേഖികയെയും അടുത്തിടെ പ്രശസ്തയാക്കിയത്. അതി സുരക്ഷിതമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി (ഉഡായി)യും കേന്ദ്ര സർക്കാരും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ആധാർ നിർബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രചനയുടെ സ്‌കൂപ്പ് ഇന്ത്യ ഞെട്ടലോടെ കേട്ടത്.
എന്നാൽ, ആധാറിന്റെ വിശ്വാസ്യത തകർക്കാനെഴുതിയ വ്യാജ വാർത്തയാണിതെന്ന് ആരോപിച്ച് ഉഡായി പത്രത്തിനും രചനയ്ക്കുമെതിരേ കേസുകൊടുത്തു. പൊലീസ് ഇവർക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും താൻ അന്വേഷണത്തിൽനിന്ന് പിന്മാറില്ലെന്നാണ് രചന പ്രഖ്യാപിച്ചിരിക്കുന്നത്. താൻ റിപ്പോർട്ട് ചെയ്തത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
തന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആധാറിന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. പൊലീസ് കേസെടുത്തതിൽ സന്തോഷിക്കുന്നുവെന്നാണ് രചന പറഞ്ഞത്. കാരണം, തന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ ഉഡായി എന്തെങ്കിലും നടപടിയെടുത്തല്ലോ എ്ന്ന ആശ്വാസമുണ്ടെന്നും അവർ പറഞ്ഞു. വാർത്ത വന്നശേഷം, തനിക്ക് അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങളിൽനിന്നുപോലും അഭിനന്ദനങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്നും രചന പറഞ്ഞു.
താനെഴുതിയ വാർത്തയിലെ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നതായി രചന അഭിപ്രായപ്പെട്ടു. എഫ്.ഐ,ആറിന്റെ കോപ്പി കിട്ടിയശേഷമേ കേസിനെക്കുറിച്ച് പ്രതികരിക്കാനാവൂ. കേസ് വന്നതോടെ ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധയുണ്ടാകുമെന്ന് ഉറപ്ായി. ഉഡായിക്കും വിഷയത്തിൽ ശ്രദ്ധിക്കാതിരിക്കാനാകാത്ത സാഹചര്യമായി. പത്രത്തിൽനിന്നും പത്രാധിപരിൽനിന്നും പൂർണ പിന്തുണ തനിക്കുണ്ടെന്നും അത് കൂടുതൽ ശക്തമായ വാർത്തകളെഴുതാനുള്ള ധൈര്യം പകരുന്നതായും അവർ പറഞ്ഞു.
വാർത്തയെഴുതിയ ലേഖികയ്‌ക്കെതിരെ കേസെടുത്ത നടപടിയെ എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചിരുന്നു. അങ്ങേയറ്റം പൊതുജന താത്പര്യമുള്ള വിഷയത്തിലാണ് രചന അന്വേഷണം നടത്തിയതും ഉത്തമബോധ്യത്തോടെ വാർത്തയെഴുതിയതും. അതിന് അവർക്കെതിരെ പൊലീസ് കേസെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ ലേഖികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത നടപടി അപലപനീയമാണെന്ന് ട്രിബ്യൂൺ പത്രത്തിന്റെ മാനേജ്‌മെന്റും വ്യക്തമാക്കി. വാർത്ത പൂർണമായും വിശ്വാസ്യയോഗ്യമായതിനാലാണ് പ്രസിദ്ധീകരിച്ചതെന്നും പത്രം വ്യക്തമാക്കി.