- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ എന്താടാ പൊട്ടനാണോ, മാറിനിൽക്കെടാ; പൊതു പണിമുടക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അസഭ്യം വിളിയുമായി സെക്യൂരിറ്റി സംഘം പാഞ്ഞെത്തി മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി
കൊല്ലം: പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തന് നേരെ അസഭ്യ വർഷവും കയ്യേറ്റവും. ഇന്നലെ രാവിലെ ഒമ്പതരയോടെ മെഡിക്കൽ കോളജിൽ എത്തിയ മംഗളത്തിന്റെ പ്രാദേശിക ലേഖകൻ അനിലിന് നേരെയാണ് കയ്യേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിന്റെ പ്രധാന കവാടം കഴിഞ്ഞ് മോർച്ചറി ഭാഗത്തേക്ക് പോകുമ്പോൾ ഫോൺ വന്നതിനെതുടർന്ന് ബൈക്ക് റോഡിന്റെ വശത്ത് ഒതുക്കി ബൈക്കിലിരിന്ന് സംസാരിക്കവെ എതിർ വശത്ത് ബിൽഡിംഗിൽ ഡ്യൂട്ടിയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അസംഭ്യം പറഞ്ഞു. നീ എന്താടാ പൊട്ടനാണോ മാറി നിൽക്കടാ..... മോനെ എന്ന് പറഞ്ഞായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ ആക്രോശം. ഇതിനെ ചോദ്യചെയ്തപ്പോൾ മറ്റ് സെക്യൂരിറ്റി ജീവനക്കാർ അനിലിനെ വളയുകയും വന്നവരിൽ ഒരാൾ അനിലിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് വിവരം മറ്റ് മാധ്യമ പ്രവർത്തരെ അറിയിച്ചു. ചാത്തന്നൂർ, പാരിപ്പള്ളി, പരവൂർ മേഖലയിലെ മാധ്യമ പ്രവർത്തകർ മെഡിക്കൽ കോളജിൽ എത്തി മെഡിക്കൽ
കൊല്ലം: പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തന് നേരെ അസഭ്യ വർഷവും കയ്യേറ്റവും. ഇന്നലെ രാവിലെ ഒമ്പതരയോടെ മെഡിക്കൽ കോളജിൽ എത്തിയ മംഗളത്തിന്റെ പ്രാദേശിക ലേഖകൻ അനിലിന് നേരെയാണ് കയ്യേറ്റമുണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിന്റെ പ്രധാന കവാടം കഴിഞ്ഞ് മോർച്ചറി ഭാഗത്തേക്ക് പോകുമ്പോൾ ഫോൺ വന്നതിനെതുടർന്ന് ബൈക്ക് റോഡിന്റെ വശത്ത് ഒതുക്കി ബൈക്കിലിരിന്ന് സംസാരിക്കവെ എതിർ വശത്ത് ബിൽഡിംഗിൽ ഡ്യൂട്ടിയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അസംഭ്യം പറഞ്ഞു. നീ എന്താടാ പൊട്ടനാണോ മാറി നിൽക്കടാ..... മോനെ എന്ന് പറഞ്ഞായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ ആക്രോശം.
ഇതിനെ ചോദ്യചെയ്തപ്പോൾ മറ്റ് സെക്യൂരിറ്റി ജീവനക്കാർ അനിലിനെ വളയുകയും വന്നവരിൽ ഒരാൾ അനിലിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് വിവരം മറ്റ് മാധ്യമ പ്രവർത്തരെ അറിയിച്ചു. ചാത്തന്നൂർ, പാരിപ്പള്ളി, പരവൂർ മേഖലയിലെ മാധ്യമ പ്രവർത്തകർ മെഡിക്കൽ കോളജിൽ എത്തി മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകാൻ ശ്രമിച്ചെങ്കിലും പരാതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് പാരിപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു.
എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിക്കവെയാണ് എ.ആർ.എം.ഒ എത്തിയത്. തുടർന്ന് ആശുപത്രിയിലെ ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ' ചാത്തന്നൂരിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ സ്വീകരിക്കാനാണ് മെഡിക്കൽ കോളേജിൽ എത്തിയത്. മെയിൻ ഗേറ്റ് കടന്നപ്പോൾ ബന്ധുക്കളെ ഫോണിൽ വിളിക്കുവാനായി ബൈക്ക് സൈഡിലേക്ക് ഒഴിച്ചു നിർത്തി.
അപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ വിസിൽ മുഴക്കി അവിടെ നിൽക്കരുതെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കൈ കാട്ടി പറഞ്ഞു ഫോണിൽ സംസാരിക്കുകയാണ് ഇപ്പോൾ പോകാമെന്ന്. ഫോണിൽ സംസാരം തുടരവെയാണ് അയാൾ എന്റെ അടുത്തെത്തി അസഭ്യം പറഞ്ഞത്' അനിൽ പറയുന്നു. കേരള ജേർണലിസ്റ്റ് യൂണിയൻ ചാത്തന്നൂർ മേഖലാ സെക്രട്ടറിയാണ് അനിൽ. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പൊലീസിൽ പാരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.