- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മികച്ച മാദ്ധ്യമപ്രവർത്തകനുള്ള അവാർഡ് സന്തോഷ് കരിമ്പുഴയ്ക്ക്
സിഡ്‌നി: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ സിഡ്‌നിയുടെ ഈ വർഷത്തെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള അവാർഡിന് സന്തോഷ് കരിമ്പുഴ അർഹനായി. സിഡ്‌നിയിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി ഡീൻ പ്രൊഫസർ മൈക്കൾ ഡയമണ്ട്‌സ്, ഹോൺസ്ബീ എംപി, മാറ്റ് കീൻ, മറ്റ് ഫെഡറൽ എംപിമാർ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ
സിഡ്‌നി: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ സിഡ്‌നിയുടെ ഈ വർഷത്തെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള അവാർഡിന് സന്തോഷ് കരിമ്പുഴ അർഹനായി. സിഡ്‌നിയിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി ഡീൻ പ്രൊഫസർ മൈക്കൾ ഡയമണ്ട്‌സ്, ഹോൺസ്ബീ എംപി, മാറ്റ് കീൻ, മറ്റ് ഫെഡറൽ എംപിമാർ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സംന്ധിച്ചു.
പത്രപ്രവർത്തനത്തോടൊപ്പം സിനിമകളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള സന്തോഷ് കരിമ്പുഴ തീർത്ഥയാത്ര, വാദ്യം ശിവമയം, മുണ്ടൂരിന്റെ കഥാവഴികൾ തുടങ്ങിയ പത്തിലധികം ഡോക്യുമെന്ററികൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2009-ൽ സിഡ്‌നിയിൽ വച്ച് നടന്ന ഫിലിം ഫെസ്റ്റിവലിൽ സന്തോഷ് കരിമ്പുഴയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.
കഥകളി ആചാര്യന്മാരുടെ അരങ്ങിലെ ജീവിതത്തേയും ജീവിതാനുഭവങ്ങളേയും ആസ്പദമാക്കി സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിർവ്വഹിച്ച ദി കഥകളി മെസ്‌ട്രോ ആണ് ഏറ്റവും പുതിയ ഡോക്യുമെന്ററി. ഇതിൽ കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി കേരളത്തിലെ കഥകളി വാദ്യരംഗത്ത് പ്രവർത്തിക്കുന്ന മിക്കവരും 2 മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ഫിലിമിൽ വേഷമിടുന്നു. സിഡ്‌നിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ടൈംസ് പത്രത്തിന്റെ എഡിറ്ററും കൂടിയാണ് സന്തോഷ് കരിമ്പുഴ.