മുംബൈ: മുംബൈയിൽ ചേരി ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഫ്രീലാൻസ് റിപ്പോർട്ടർ പ്രിയങ്ക ബോർ പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രഹൺ മുംബൈ മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ വകോലയിൽ ചേരി ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു പ്രിയങ്ക. സ്ഥലത്തെത്തി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതാണ് പൊലീസിന്റെ പ്രകോപനത്തിന് കാരണമായത്. എന്നാൽ ചേരി ഒഴിപ്പിക്കുന്നതിൽ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.