- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂരിലെ വസതിക്ക് മുൻപിൽ വെടിയേറ്റ് മരിച്ചത് ബിജെപിക്കെതിരെ എന്നും കടുത്ത നിലപാട് എടുത്തിരുന്ന കോളംനിസ്റ്റ്; സ്വന്തം പേരിൽ പത്രം തുടങ്ങി അഴിമതിക്കെതിരെ പോരാടിയ ഗൗരി ലങ്കേഷിന്റെ കൊലപാതകം കർണ്ണാടകയെ പിടിച്ച് കുലുക്കും
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിക്ക് മുന്നിൽ ചൊവ്വാഴ്ച് രാത്രിയാണ് മുതിർന്ന പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് ഗേറ്റിന് മുന്നിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗൗരി ലങ്കേഷിന് മേൽ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രാത്രി 8.25 ഓടെയായിരുന്നു സംഭവം. കഴുത്തിനും നെഞ്ചിലും വെടിയേറ്റ ഗൗരി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. ബിജെപിക്കെതിരെ എന്നും ശക്തമായ നിലപാട് എടുത്ത ഇവർ 'ഗൗരി ലങ്കേഷ് പത്രിക'യുടെ എഡിറ്ററായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ്, ഒരു അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ടു ബിജെപി നേതാക്കൾ നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് 'ഗൗരി ലങ്കേഷ് പത്രിക'യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമ
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിക്ക് മുന്നിൽ ചൊവ്വാഴ്ച് രാത്രിയാണ് മുതിർന്ന പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് ഗേറ്റിന് മുന്നിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗൗരി ലങ്കേഷിന് മേൽ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രാത്രി 8.25 ഓടെയായിരുന്നു സംഭവം. കഴുത്തിനും നെഞ്ചിലും വെടിയേറ്റ ഗൗരി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു.
ബിജെപിക്കെതിരെ എന്നും ശക്തമായ നിലപാട് എടുത്ത ഇവർ 'ഗൗരി ലങ്കേഷ് പത്രിക'യുടെ എഡിറ്ററായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ്, ഒരു അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ടു ബിജെപി നേതാക്കൾ നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് 'ഗൗരി ലങ്കേഷ് പത്രിക'യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.
സംഭവ സ്ഥലത്തേക്ക് പൊലീസ് ഉടൻ തന്നെ പാഞ്ഞെത്തി. സിറ്റി പൊലീസ് കമ്മീഷണർ കൊലപാതകം സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചു. വർഗ്ഗീയതയ്‌ക്കെതിരായി എന്നും ശക്തമായ നിലപാടെടുത്ത മാധ്യമ പ്രവർത്തകയായിരുന്നു അവർ. ഇതിന്റെ പേരിൽ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ഗൗരി ലക്ഷ്മിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ബിജെപിക്കും ആർഎസ്എസിനുമെതിരെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൽബുർഗി വധവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ഗൗരി സജീവമായിരുന്നു. കർണാടകത്തിലെ പ്രമുഖ പുരോഗമന ചിന്തകനും എഴുത്തുകാരനുമായിരുന്ന എംഎം കൽബുർഗി വെടിയേറ്റ് മരിച്ച് രണ്ട് വർഷം തികയുന്നതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്.