- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിൽ മാധ്യമ പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു; ബംഗാളി പത്രത്തിന്റെ ലേഖകൻ കൊല്ലപ്പെട്ടത് സംസ്ഥാന റൈഫിൾസിന്റെ രണ്ടാം കമാൻഡൻഡിനെ കാണാനെത്തിയപ്പോൾ
അഗർത്തല: ത്രിപുരയിൽ മാധ്യമപ്രവർത്തകൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു. സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനുമായുണ്ടായ തർക്കത്തിനൊടുവിലാണ് സംഭവം. ബംഗാളി പത്രമായ സ്യന്ദൻ പത്രികയുടേയും വംഗ്വാദ് എന്ന പ്രാദേശിക വാർത്താ ചാനലിന്റേയും ലേഖകനായ സുദീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സംസ്ഥാന റൈഫിൾസിന്റെ രണ്ടാം കമാൻഡൻഡിനെ കാണാനായി എത്തിയതായിരുന്നു സുദീപ്. നേരത്തെ അനുമതി നേടി എത്തിയിട്ടും ഓഫീസറെ കാണാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. ഇതേതുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് വെടിവച്ചത്. വാക്കുതർക്കത്തിനിടെ സുദീപിനെതിരെ സുരക്ഷാ ജീവനക്കാരനായ നന്ദ റീങ് വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സുദീപ് കൊല്ലപ്പെട്ടു.
അഗർത്തല: ത്രിപുരയിൽ മാധ്യമപ്രവർത്തകൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു. സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനുമായുണ്ടായ തർക്കത്തിനൊടുവിലാണ് സംഭവം. ബംഗാളി പത്രമായ സ്യന്ദൻ പത്രികയുടേയും വംഗ്വാദ് എന്ന പ്രാദേശിക വാർത്താ ചാനലിന്റേയും ലേഖകനായ സുദീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സംസ്ഥാന റൈഫിൾസിന്റെ രണ്ടാം കമാൻഡൻഡിനെ കാണാനായി എത്തിയതായിരുന്നു സുദീപ്.
നേരത്തെ അനുമതി നേടി എത്തിയിട്ടും ഓഫീസറെ കാണാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. ഇതേതുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് വെടിവച്ചത്. വാക്കുതർക്കത്തിനിടെ സുദീപിനെതിരെ സുരക്ഷാ ജീവനക്കാരനായ നന്ദ റീങ് വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സുദീപ് കൊല്ലപ്പെട്ടു.
Next Story