- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടും നൃത്തവും ഒരുക്കി ജോയ് ആലുക്കാസും ജോളിയും 30ാം വിവാഹ വാർഷികം ആഘോഷിച്ചത് ലണ്ടനിൽ; 17 സഹോദരങ്ങളിൽ ഒരുവൻ ലോകം കീഴടക്കിയ കഥ പറഞ്ഞ് ജുവല്ലറി ഉടമ
ലണ്ടൻ: സ്വർണ്ണവ്യാപാര രംഗത്ത് പുതുപ്പണക്കാർ ചുവടുവെയ്ക്കുന്നതിന് മുമ്പ് തന്നെ ഈ രംഗത്തെ അതികായനായി മാറിയിരുന്നു ജോയി ആലുക്കാസ്. ടെലിവിഷൻ ചാനലുകളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത് ആദ്യം വന്നിരുന്ന പരസ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ജോയി ആലുക്കാസിന്റെ സ്വർണ്ണക്കടയുടെ പരസ്യവും. ഇന്ത്യയ്ക്ക് അകത്തും പുറത്തു ബിസിനസ
ലണ്ടൻ: സ്വർണ്ണവ്യാപാര രംഗത്ത് പുതുപ്പണക്കാർ ചുവടുവെയ്ക്കുന്നതിന് മുമ്പ് തന്നെ ഈ രംഗത്തെ അതികായനായി മാറിയിരുന്നു ജോയി ആലുക്കാസ്. ടെലിവിഷൻ ചാനലുകളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത് ആദ്യം വന്നിരുന്ന പരസ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ജോയി ആലുക്കാസിന്റെ സ്വർണ്ണക്കടയുടെ പരസ്യവും. ഇന്ത്യയ്ക്ക് അകത്തും പുറത്തു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തിട്ടുള്ള ജോയി ആലുക്കാസിന്റെ വ്യാപാരശക്തി എന്നു പറഞ്ഞത് കൂട്ടായ പ്രവർത്തനം തന്നെയാണ്. ജോയി ആലുക്കാസിന്റെ ഭാഷയിൽ പറഞ്ഞാൽ അത് സ്വന്തം കുടുംബത്തിൽ നിന്നു തന്നെ തുടങ്ങും. ഇങ്ങനെ സ്വർണ്ണ വ്യാപാരത്തിന്റെ മലയാള പെരുമ ലോകത്ത് വ്യാപിപ്പിച്ച ജോയി ആലുക്കാസ് ദമ്പതികൾ മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത് ലണ്ടനിൽ വച്ചാണ്.
പാട്ടും നൃത്തവും ഒരുക്കിയാണ് ജോയി ആലുക്കാസും ഭാര്യ ജോളിയും 30ാം വിവാഹ വാർഷികം ആഘോഷിച്ചത്. ലണ്ടനിലെ തങ്ങളുടെ ജുവല്ലറിയിൽ ജീവനക്കാരും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. ദാമ്പത്യത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജോയി-ജോളി ദമ്പതികൾക്ക് ആശംസ നേരാൻ ലണ്ടനിലെ അവരുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്നിരുന്നു. ആഘോഷങ്ങൾക്ക് തുടക്കമിട്ട് ദമ്പതികൾ ചേർന്ന് ആദ്യം കേക്ക് മുറിച്ചു. പിന്നീട് ജീവനക്കാരും സുഹൃത്തുക്കളും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
എല്ലാവരുടെയും സ്‌നേഹോഷ്മള സ്വീകരണത്തിനും ആശംസകൾക്കും ന്ദി പറഞ്ഞ ജോയി ആലുക്കാസ് വിവരിച്ചത് തന്റെ വാണിജ്യ വിജയത്തിന്റെ കഥ തന്നെയായിരുന്നു. പതിനേഴ് മക്കളിൽ ഒരുവനായ ജോയി എങ്ങനെയാണ് സ്വർണ്ണക്കച്ചവടത്തിലെ അഗ്രഗണ്യനായ ജോയി ആയി മാറിയതെന്ന് ലണ്ടൻ മലയാളികൾക്കായി വിശദീകരിക്കുകയും ചെയ്തു അദ്ദേഹം.
പതിനേഴുമക്കളിൽ പതിനൊന്നാമനാണ് താൻ. ഇവരിൽ രണ്ടു സഹോദരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല. കുടുംബത്തിലെ എല്ലാവരും കൂടി ചേർന്നാൽ 350 പേരുണ്ട്. 30 വർഷം മുമ്പ് ദൈവം തനിക്ക്‌വേണ്ടി കണ്ടുപിടിച്ച പ്രിയ പത്‌നി ജോളി തന്റെ ജീവിതത്തിന്റെ ഐശ്വര്യമാണെന്ന് എല്ലാവരുടെയും പ്രിയങ്കരനായ ജോയിയേട്ടനായി മാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ജോയി- ജോളി ദമ്പതികളുടെ മക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് മക്കളും രണ്ട് മരുമക്കളും രണ്ട് പേരക്കുട്ടികളുമായി ഇപ്പോൾ തങ്ങളുടെ കുടുംബത്തിൽ ഒമ്പത് അംഗങ്ങളുണ്ടെന്ന് ജോയി ആലുക്കാസ് പറഞ്ഞു.
ലോകത്തെ സ്വർണ്ണ വ്യാപാര രംഗത്തെ തന്നെ പ്രധാനികളിൽ ഒരാളായ ജോയി ആലുക്കാസ് തന്റെ ബിസിനസ് വിജയത്തിൽ എപ്പോഴും ഒപ്പം താങ്ങായി ഭാര്യ ജോളിയുണ്ടായിരുന്നെന്നും പറഞ്ഞു. ജോയി ആലുക്കാസിന് പത്തുരാജ്യങ്ങളിലായി 95 ഷോറൂമുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ജീവനക്കാരും സുഹൃത്തുക്കളും ആവേശത്തോടെ കൈയടിച്ചു. രണ്ടുമാസത്തിനകം അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ജോയ് ആലൂക്കാസിന്റെ പുതിയ ഷോറൂം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ഗൾഫ് നാടുകളിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച ജോയ് ആലൂക്കാസ് അമേരിക്കയിൽ ഷോറൂം തുടങ്ങുന്നതോടെ പതിനൊന്നാമത്തെ രാജ്യത്തെ ജോയ് ആലൂക്കാസിന്റെ സാന്നിധ്യം ആയിരിക്കും അത്.
ഏഴായിരത്തി ഇരുന്നൂറ് ജീവനക്കാരാണ് ജോയ് ആലൂക്കാസിലുള്ളത്. വിശ്വസ്തരായ ജീവനക്കാരാണ് തന്റെ ബിസിനസ് വിജയത്തിന്റെ ഒരു ഘടകം എന്നു അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേരുകൾ പോലെ തന്നെ സന്തുഷ്ടപൂർണ്ണമാണ് ജീവിതമെന്നും ജോയി ആലുക്കാസ് പറഞ്ഞു. ജോയ് എന്ന വാക്കിന്റെയും ജോളി എന്ന വാക്കിന്റെയും അർത്ഥം സന്തോഷം എന്നാണ്. ഈ പേരുപോലെ സന്തോഷവാന്മാരാണ് തങ്ങൾ. ലണ്ടൻ മലയാളികൾക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം മറച്ചുവച്ചില്ല.
സന്തുഷ്ടിയുടെ 30ാം വാർഷികം ആഘോഷിച്ചതു പോലെ അമ്പതാം വാർഷികവും ആഘോഷിക്കാൻ കഴിയണമെന്നാണ് ദൈവ്‌ത്തോടുള്ള പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ജോയ് ആലൂക്കാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ ഭാര്യ ജോളിയും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ സന്തോഷം ലണ്ടനിലെ മലയാളികളുമായി പങ്കുവച്ചു. ജീവിതത്തിലുണ്ടായിട്ടുള്ള എല്ലാ ന്മകൾക്കും ദൈവത്തിന് ന്ദിപറയുകയാണെന്ന് അവർ പറഞ്ഞു.
സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്ത്യാം കുളത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് 30ാം വാർഷികത്തിലേക്ക് കടക്കുന്ന ദമ്പതികൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ജോയ് ആലൂക്കാസിലെ മാത്യുസ് സ്വാഗതം ആശംസിച്ചു. ഈസ്റ്റ്ഹാമിലെ സിവിക് അംബാസിഡറും കൗൺസിലറുമായിരുന്ന ഓമന ഗംഗാധരൻ,ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാർ, ലോ ആൻഡ് ലോയേഴ്‌സ് സാരഥി ഫ്രാൻസിസ്, ഫിലിപ്പ് കേരള ലിങ്ക്, ഗായകൻ അഫ്‌സൽ സീറോ മലബാർ ഈസ്റ്റ്ഹാം പള്ളി ട്രസ്റ്റി പോൾ, ശ്രീജിത് ശ്രീധരൻ തുടങ്ങി നിരവധി പ്രമുഖർ ദമ്പതികൾക്ക് പൂച്ചെണ്ടുനൽകി ആശംസ അർപ്പിച്ചു. ഗാനമേളയും നൃത്തവും ആഹ്ലാദം പകർന്ന ആഘോഷത്തിന് ജൂബിലി വിരുന്നോടെയാണ് സമാപനമായത്.
ജോയി ആലുക്കാസിന്റെ ജുവല്ലറികൾക്ക് പുറമേ കല്യാണ സാരികൾക്കുള്ള പ്രത്യേക ഷോറൂമുകളും ആരംഭിച്ചത് ഭാര്യ ജോളിയുടെ പേരിലാണ്. പ്രമുഖ ബോളിവുഡ് സിനിമാതാരം വിദ്യാബാലനാണ് ജോളി സിൽക്‌സിന്റെ ബ്രാൻഡ് അംബാസിഡർ.