- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ മലയാളിയെ മകൻ കൊന്ന് കഷ്ണങ്ങളാക്കി കത്തിച്ച കേസിൽ 88ാം നാളിൽ കുറ്റപത്രം; ഷെറിൻ ഒറ്റയ്ക്കല്ല കൊല നടത്തിയതെന്ന അമ്മയുടെ സംശയം ഇപ്പോഴും ബാക്കി; ജോയ് ജോണിന്റെ വിവാഹപൂർവ ബന്ധത്തെപ്പറ്റി അന്വേഷിച്ചില്ലെന്ന് പരാതിപ്പെട്ട് നാട്ടുകാർ
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയ് ജോണിനെ കൊന്ന് കത്തിക്കുകയും കഷ്ണങ്ങളാക്കി പലയിടത്തായി അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മകൻ ഷെറിനെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 25ന് വൈകീട്ട് നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിൽ 88-ാം ദിവസമാണ് പൊലീസ് കുറ്റപത്രം നൽകുന്നത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്. മെയ് 25ന് ആഡംബരക്കാർ തിരുവനന്തപുരത്ത് സർവീസിനായി കൊണ്ടുപോയ ശേഷം മടങ്ങി വരവെ ജോയിയും മകൻ ഷെറിനും സ്വത്ത് സംബന്ധിച്ച് തർക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം നഗരമധ്യത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തിൽ ബിൽഡിങ്‌സിന്റെ ഗോഡൗണിൽ എത്തിന് കത്തിച്ച ശേഷം വെട്ടിമുറച്ച് ശരീരഭാഗങ്ങൾ ചാക്കിലാക്ക
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയ് ജോണിനെ കൊന്ന് കത്തിക്കുകയും കഷ്ണങ്ങളാക്കി പലയിടത്തായി അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മകൻ ഷെറിനെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 25ന് വൈകീട്ട് നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിൽ 88-ാം ദിവസമാണ് പൊലീസ് കുറ്റപത്രം നൽകുന്നത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്.
മെയ് 25ന് ആഡംബരക്കാർ തിരുവനന്തപുരത്ത് സർവീസിനായി കൊണ്ടുപോയ ശേഷം മടങ്ങി വരവെ ജോയിയും മകൻ ഷെറിനും സ്വത്ത് സംബന്ധിച്ച് തർക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയുമായിരുന്നു.
തുടർന്ന് മൃതദേഹം നഗരമധ്യത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തിൽ ബിൽഡിങ്‌സിന്റെ ഗോഡൗണിൽ എത്തിന് കത്തിച്ച ശേഷം വെട്ടിമുറച്ച് ശരീരഭാഗങ്ങൾ ചാക്കിലാക്കി കാറിൽ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തള്ളിയെന്നാണ് കേസ്. ജോയ് ജോണിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മകൻ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇടതുകാൽ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം, കേസിൽ ഷെറിൻ മാത്രമല്ല പ്രതിയെന്ന സംശയം നാട്ടുകാർക്കും ജോയി ജോണിന്റെ ബന്ധുക്കൾക്കും ഇപ്പോഴുമുണ്ട്്. ഷെറിൻ ഒറ്റയ്ക്കാവില്ല ഈ കൃത്യം നടത്തിയതെന്ന് ജോയിയുടെ ഭാര്യ മറിയാമ്മ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഒ്റ്റയ്ക്ക് ചെയ്യാൻ പറ്റുന്ന രീതിയിലല്ല കൊല നടത്തിയതും തുടർന്ന് മൃതദേഹഭാഗങ്ങൾ കത്തിക്കുകയും പലയിടത്തായി കൊണ്ടുതള്ളുകയും ചെയ്തതെന്നതും ഈ വാദത്തിന് ബലം പകരുന്നു. സ്വത്തിനുവേണ്ടി നടത്തിയ ക്രൂരമായ കൊലപാതകത്തിൽ ഷെറിന് കൂട്ടാളികളുണ്ടായിരുന്നുവെന്ന് നാട്ടുകാർ ഉറപ്പിച്ചുപറയുന്നു. മരിച്ച ജോണിന് ഒരു വിവാഹ പൂർവ ബന്ധമുണ്ടായിരുന്നെന്നും ഷെറിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് ഈ ബന്ധമായിരുന്നെന്നുമുള്ള സൂചനകളും ഇടയ്ക്ക് ഉയർന്നിരുന്നു. കോടികൾ വരുന്ന സ്വത്ത് വീതംവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയും കൊലയ്ക്ക് പ്രേരണയായെന്ന വാദവും ഉയർന്നിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും പൊലീസ് പരിശോധിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
വെടിയേറ്റാണ് ജോൺ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തലയിൽ നിന്ന് നാലു വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ ജോൺ തോക്കുചൂണ്ടിയെന്നും അത് പിടിച്ചുവാങ്ങി ജോണിനെതിരെ ഷെറിൻ നിറയൊഴിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. താന്തോന്നിയായ മകനോട് ജോണിനും മറിയാമ്മയ്ക്കും സ്‌നേഹം കുറഞ്ഞതും ഇതോടെ നാട്ടിൽ ആഡംബര ജീവിതം നയിക്കാൻ പണം അയച്ചുകൊടുക്കാതിരുന്നതുമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് പറയുന്നു.
വാഴാർ മംഗലത്തെ ആഡംബര വീട്ടിലാണ് ഷെറിൻ താമസിച്ചിരുന്നതെങ്കിലും ചെലവിന് പണം വേണമെങ്കിൽ പിതാവ് നിയമിച്ച മാനേജർ കനിയണമായിരുന്നു. ചെങ്ങന്നൂരിലെ ഷോപ്പിങ് കോംപ്ലക്‌സിലെ വാടകയും ഏജൻസി മുഖാന്തിരം ജോൺ കൈപ്പറ്റിയതും ഇത് ഷെറിന് വാങ്ങാൻ അവസരം നൽകാതിരുന്നതും മകന്റെ ധൂർത്തിന് തടയിടാനായിരുന്നു. അമ്മയാണ് പിതാവ് അറിയാതെ ഷെറിന് ചിലവുകാശ് നല്കിയിരുന്നത്. അതുകൊണ്ടുതന്നെ ഷെറിന് അമ്മയോടായിരുന്നു സ്‌നേഹമെന്നും പൊലീസ് പറയുന്നു.
പിതാവും മറ്റു മക്കളും എയർപോർട്ടിൽ വന്നിറങ്ങുമ്‌ബോൾ കൂട്ടിക്കൊണ്ടു വരികയും ലെഗേജുകൾ എടുത്തു വയ്ക്കുന്നതുമായിരുന്നു ഷെറിന്റെ ജോലി. ഇത്തവണ പിതാവ് നാട്ടിലെത്തിയപ്പോൾ കുടുംബ ഓഹരി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തന്റെ കോടിക്കണക്കിന് സ്വത്തുക്കളിൽ ഒരു പൈസ പോലും നൽകില്ലെന്നും വേണ്ടിവന്നാൽ നിന്റെ വിഹിതം അനാഥാലയത്തിന് നല്കുമെന്നും പിതാവ് തറപ്പിച്ചു പറഞ്ഞുവെന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. അങ്ങനെയിരിക്കെയാണ് പുതിയതായി വാങ്ങിയ കാറിന്റെ എ.സി. സർവീസ് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നത്. ഈ അവസരം മുതലാക്കാൻ ഷെറിൻ തീരുമാനിച്ചു. അങ്ങനെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയതെന്നാണ് പൊലീസ് പറയയുന്നത്. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാൻ ജോണിന്റെ കുടുംബത്തിന് കഴിയുന്നുമില്ല.
ഏതായാലും പ്രതിക്ക് 90 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാകും മുമ്പ് കുറ്റപത്രം നൽകിയില്ലെങ്കിൽ ജാമ്യം ലഭിക്കുമായിരുന്ന സാഹചര്യം ഒഴിവാക്കാനാണ് അതിന് രണ്ടുനാൾ മുമ്പേ കുറ്റപത്രം ഇപ്പോൾ നൽകിയിരിക്കുന്നത്. അന്വേഷണത്തിന് ഐ.ജിമാരായ മഹിപാൽയാദവ്, എസ്.ശ്രീജിത്ത്, എസ്‌പിമാരായ പി.അശോക്കുമാർ, എ.അക്‌ബർ, ഡി.വൈ.എസ്‌പി: കെ.ആർ.ശിവസുതൻ പിള്ള, നാലു സി.ഐമാർ 25 പൊലീസ് ഉദ്യോഗസഥർ എന്നിവർ നേതൃത്വം നൽകി. കേസിന്റെ വിചാരണയ്ക്കായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 3500 പേജുള്ള കുറ്റപത്രം തയാറാക്കുന്നതിന് 340 പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ 98 പേർ സാക്ഷികളാണ്. 152 രേഖകളും 140 തൊണ്ടി വകകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ആറുപേർ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്ന് ഡി.വൈ.എസ്‌പി: കെ.ആർ.ശിവസുതൻപിള്ള പറഞ്ഞു.
ഷെറിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ടാബ്, മൊബൈൽഫോൺ തുടങ്ങിയവ ഫോറൻസിക് പരിശോധനയക്ക് വിധേയമാക്കി. ഫോൺവിളിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതു കൂടാതെ ഷെറിൻ താമസിച്ച ഹോട്ടൽ, യാത്ര ചെയ്ത സ്ഥലങ്ങൾ, മൃതദേഹം കത്തിക്കാൻ ഇന്ധനം വാങ്ങിയ പമ്പ് എന്നിവടങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്‌ക് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തിൽ സമർപ്പിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത കത്തിക്കരിഞ്ഞ മാംസാവശിഷ്ടങ്ങൾ, വസ്ത്രങ്ങൾ, രക്തക്കറ പുരണ്ട ആയുധങ്ങൾ, വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ തുടങ്ങിയവ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കി. ഇവ കൊല്ലപ്പെട്ട ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങളും ഷെറിന്റെ പക്കൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും ഒന്നു തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പു വരുത്തിയിട്ടുണ്ട്.