- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ നിർമ്മിച്ച കൈവിരലിന്റെ നീളമുള്ള തോക്ക്; ശരീരം കഷ്ണമാക്കിയ ഒരടി നീളമുള്ള മൂർച്ചയേറിയ കത്തി; എല്ലുകൾ ഒടിക്കാൻ ഉപയോഗിച്ച മൺവെട്ടി; ജോയിയുടെ അഞ്ച് പവന്റെ രുദ്രാക്ഷമാല; അമേരിക്കൻ മലയാളിയെ മകൻ കൊന്ന കേസിൽ അതിനിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയ ആശ്വാസത്തിൽ പൊലീസ്
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയി ജോണിനെ മകൻ ഷെറിൻ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. നിർണ്ണായക തെളിവുകൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് ആശ്വാസമായി. ഷെറിൻ കുറ്റസമ്മതം നടത്തിയെങ്കിലും ആയുധങ്ങൾ കണ്ടെത്തനാവവാത്തത് പ്രതിസന്ധിയായിരുന്നു. ആയുധങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിനും തോക്കും തിരകളും ബാലിസ്റ്റിക് വിഭാഗത്തിനും കൈമാറി. തെളിവെടുപ്പുകൾ പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്. കൊല്ലാനുപയോഗിച്ച അമേരിക്കൻ നിർമ്മിത തോക്കിന് വിരലോളം നീളമേയുള്ളു. കണ്ടെടുത്ത തോക്കിൽ അഞ്ചു തിരകൾ അവേശേഷിച്ചിരുന്നു. മൃതശരീരം മുറിക്കാൻ ഉപയോഗിച്ച ഒരടി നീളമുള്ള മൂർച്ചയേറിയ കത്തി, കൈകാലുകൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച മൺവെട്ടി, മൃതശരീരം കത്തിക്കാൻ പെട്രോൾ വാങ്ങിയ ജാറുകൾ, കത്തിക്കാനായി കിടത്തിയ ടിൻഷീറ്റ്, ജോയി അണിഞ്ഞിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല, മോതിരം, പഴ്‌സ് എന്നിവയും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഇതോടെ കേസിൽ അന്വേഷണത്തിൽ ഏറെ പുരോഗതിയുണ്ടാക്കാൻ പൊലീ
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയി ജോണിനെ മകൻ ഷെറിൻ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. നിർണ്ണായക തെളിവുകൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് ആശ്വാസമായി. ഷെറിൻ കുറ്റസമ്മതം നടത്തിയെങ്കിലും ആയുധങ്ങൾ കണ്ടെത്തനാവവാത്തത് പ്രതിസന്ധിയായിരുന്നു. ആയുധങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിനും തോക്കും തിരകളും ബാലിസ്റ്റിക് വിഭാഗത്തിനും കൈമാറി. തെളിവെടുപ്പുകൾ പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്.
കൊല്ലാനുപയോഗിച്ച അമേരിക്കൻ നിർമ്മിത തോക്കിന് വിരലോളം നീളമേയുള്ളു. കണ്ടെടുത്ത തോക്കിൽ അഞ്ചു തിരകൾ അവേശേഷിച്ചിരുന്നു. മൃതശരീരം മുറിക്കാൻ ഉപയോഗിച്ച ഒരടി നീളമുള്ള മൂർച്ചയേറിയ കത്തി, കൈകാലുകൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച മൺവെട്ടി, മൃതശരീരം കത്തിക്കാൻ പെട്രോൾ വാങ്ങിയ ജാറുകൾ, കത്തിക്കാനായി കിടത്തിയ ടിൻഷീറ്റ്, ജോയി അണിഞ്ഞിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല, മോതിരം, പഴ്‌സ് എന്നിവയും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഇതോടെ കേസിൽ അന്വേഷണത്തിൽ ഏറെ പുരോഗതിയുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞു. നഗരമധ്യത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തിൽ ബിൽഡിങ്ങിന്റെ ഗോഡൗണിലെ സ്‌റ്റോർ മുറിയിൽ നിന്നാണ് ഇതെല്ലാം കണ്ടെത്തിയത്.
ഇവിടെവച്ചാണ് ഷെറിൻ കൊലയ്ക്കുശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചതും പിന്നീട് തീ കെടുത്തി ശരീരം ആറു കഷ്ണങ്ങളായി മുറിച്ചതും. ചോരപറ്റിയ ചെരിപ്പും, ടിൻഷീറ്റും ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഗോഡൗണിന്റെ ഭിത്തിയിൽ രക്തം വീണത്. ഇതും നിർണ്ണായകമായ തെളിവുകളായി മാറും. കണ്ടെടുത്ത ആയുധങ്ങൾ കൃത്യത്തിനുശേഷം ഗോഡൗണിലെ സ്‌റ്റോറിനുള്ളിൽ വച്ചു പൂട്ടിയ നിലയിലായിരുന്നു. താക്കോൽ കണ്ടെത്താനാവാത്തതിനാൽ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. ഒരു മണിക്കുറോളം നീണ്ട തെളിവെടുപ്പിനുശേഷം തിരുവല്ലയിൽ ഷെറിൻ താമസിച്ച ഹോട്ടൽ, പെട്രോൾ വാങ്ങിയ പമ്പ്, ജാർ വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
ഉടൽ ഉപേക്ഷിച്ച ചങ്ങനാശേരിയിലെ വെരൂർ, തല ഉപേക്ഷിച്ച ചിങ്ങവനം എന്നിവിടങ്ങളിലും ഇയാൾ താമസിച്ച കോട്ടയത്തെ ഹോട്ടലിലും തെളിവെടുക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ പരാതികൾ ഇപ്പോഴുമുണ്ട്. ഒറ്റയ്ക്ക് ഷെറിന് കൊല നടത്താനാകില്ലെന്ന തിയറിയും സജീവമാണ്. അതിനിടെ ഷെറിന്റെ ബെംഗളൂരുവിലുള്ള ഗേൾഫ്രണ്ടിനെയും പൊലീസ് ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടിൽ കാര്യമായി കൂട്ടുകാരില്ലാത്ത ഷെറിന് അവിടെ ഗേൾഫ്രണ്ടും കുറെ കൂട്ടുകാരുമുള്ളതായി ചോദ്യംചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്. ഗേൾഫ്രണ്ടിനെ ഇയാൾ വിളിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാറുണ്ടെന്നാണ് വിവരം.
ബെംഗളൂരുവിൽ ഷെറിൻ നയിച്ചിരുന്ന ആർഭാടജീവിതത്തിന്റെ പുതിയ വിവരങ്ങൾ പൊലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. യാത്ര മുന്തിയ ആഡംബര കാറുകളിലോ വിമാനത്തിലോ മാത്രം. താമസം സ്റ്റാർ ഹോട്ടലുകളിൽ. കൂട്ടുകാരൊത്ത് ഹോട്ടലുകളിൽ കയറിയിറങ്ങുമ്പോൾ പൊടിച്ചിരുന്നത് പതിനായിരങ്ങൾ. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങളും തെളിവുകളും തേടി പൊലീസ് ബെംഗളൂരുവിന് പോകാൻ തീരുമാനിച്ചത്. ഒ.സിഐ(ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡ്, പാസ്‌പോർട്ട് എന്നിവ കണ്ടെടുക്കാൻ പൊലീസ് ഷെറിനെയും കൂട്ടി ബെംഗളൂരുവിന് പോകാനിരിക്കുകയായിരുന്നു. ഇവ ഇല്ലെന്ന ഷെറിന്റെ ഒടുവിലത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷെറിനെയും കൂട്ടിയുള്ള ബെംഗളൂരു യാത്ര ഉപേക്ഷിച്ചു. എന്നാൽ, ഇയാളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി ബെംഗളൂരുവിന് പോകാൻതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
എം.സി.റോഡിൽ മുളക്കുഴ ഊരിക്കടവ് പാലത്തിന്റെ തെക്കുപടിഞ്ഞാറെ അരികിൽ നിർത്തിയിട്ട കാറിലാണ് അച്ഛനുനേരെ മകൻ നാല് റൗണ്ട് വെടിയുതിർത്തത്. ഇതിന് എതിർവശത്തെ റബ്ബർകടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. കാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.