അറ്റ്‌ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റയിൽനിന്നു സംപ്രേഷണം ആരംഭിക്കുന്ന ജോയ് ടെലിവിഷൻ നെറ്റ് വർക്കിന്റെ വേൾഡ് ക്ലാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോയുടെ ഗ്രൗണ്ട് ബ്രേക്കിങ് കർമ്മം അഭിവന്ദ്യ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.

പത്തു ടെലിവിഷൻ ചാനലുകളും എട്ടു റേഡിയോ ചാനലുകളും ഉൾപ്പെടെ 18 ചാനലുകളുമായാണ് 'ജോയ് ടെലിവിഷൻ നെറ്റ് വർക്ക്' ചാനൽ 21 പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് , കൊറിയൻ, ഹിന്ദി, ഗുജറാത്തി, തെലുംഗ്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ വിജ്ഞാന-വിനോദ പരിപാടികളും  വാർത്താ വിശകലന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെയാണു ചാനലുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.