- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഗവർണറെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററാക്കണം : ജെ.എസ്.എസ്
കൊച്ചി :(09.06.2021) ലക്ഷദ്വീപിന്റെ ഭരണ ചുമതല കേരള ഗവർക്ക് നൽകണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു. ഇന്ത്യൻ ഭരണഘടനയുടെ 239 (2) പ്രകാരം ഒരു യൂണിയൻ ടെറിട്ടറിയുടെ അഡ്‌മിനിസ്ട്രേറ്ററായി ഏറ്റവും അടുത്തുള്ള സംസ്ഥാനത്തിന്റെ ഗവർണ്ണറെ നിയമിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. കേരളം ലക്ഷദ്വീപിന്റെ പോറ്റമ്മയാണ്. 1957-ൽ ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പുനക്രമീകരണവും രൂപീകരണവും നടത്തിയത്. ലക്ഷദ്വീപിലെ സംസാര ഭാക്ഷയും മലയാളമാണ്.ദ്വീപുമായി ബന്ധപ്പെട്ടിരിക്കുന്ന മിക്ക ഓഫീസുകളും കേരളത്തിലാണ് പ്രവർത്തിക്കുന്നത്. മാത്രവുമല്ല ദ്വീപിന്റെ ജുഡീഷ്യൽ അഡ്‌മിനിസ്്രേടഷൻ കേരള ഹൈക്കോടതിക്കും കേരള സംസ്ഥാനത്തിനുമാണ്. ഭരണഘടന വ്യവസ്ഥയനുസരിച്ചും, ഭാക്ഷാപരവും, സാംസ്‌കാരിക പൈതൃകമനുസരിച്ചും കേരള ഗവർണ്ണർറെ അഡ്‌മിനിസ്ട്രേറ്ററായിട്ടുകൂടി നിയമിക്കേണ്ടതാണ്.
ജെ.എസ്.എസ് ജില്ലാ കമ്മിറ്റി ലക്ഷദ്വീപ് ഡവലപ്പമെന്റ് കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജൻ ബാബു. ഭരണഘടനാപരമായി ദ്വീപ് പഞ്ചായത്തിന് ലഭിച്ച അധികാരം അഡ്‌മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം ഇല്ലാതാക്കുന്നത് ഭരണഘടനാവിരുദ്ധവുമാണ്. പഞ്ചായത്തുകൾക്കുള്ള അധികാരം 243 (L) പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കൊഴികെ യൂണിയൻ ടെറിട്ടറികൾക്കും രാജ്യത്ത് ഉടനീളവും ബാധകമാണ്. ഡൽഹി, പുതുച്ചേരി മുതലായ മിക്ക യൂണിയൻ ടെറിട്ടറികൾക്കും സംസ്ഥാന പദവി നൽക്കുന്ന ഇക്കാലത്ത് ബിജെപിയുടെ രഹസ്യ അജണ്ട നടപ്പാക്കാൻ വേണ്ടിമാത്രമാണ് കിരാത ഉത്തരവുകൾ അഡ്‌മിനിസ്ട്രേറ്റർ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം എൽ.കുമാർ, ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി പി. ആർ.ബിജു, കമ്മിറ്റി അംഗങ്ങളായ മനോജ് ബാബു,കെ.വി. ജോയി എന്നിവരും പ്രസംഗിച്ചു.