ആലപ്പുഴ: ജെ.എസ് .എസ് തനിച്ചു മൽസരിക്കുമെന്ന് കെ.ആർ. ഗൗരിയമ്മ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിൽ സീറ്റു ലഭിക്കാത്തതിനെ തുർന്നാണ് തീരുമാനം. ആറ് മണ്ഡലങ്ങളിൽ തനിച്ച് മത്സരിക്കും. മണ്ഡലങ്ങളും സ്ഥാനർത്ഥികളെയും പിന്നീട് തീരുമാനിക്കും.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഗൗരിയമ്മ രംഗത്തു വന്നിരുന്നു. എ.കെ.ജി. സെന്ററിൽ വിളിച്ചു വരുത്തിയത് സീറ്റില്ലെന്നു പറയാനായിരുന്നെന്ന് പറയാനായിരുന്നെന്നു ഗൗരിയമ്മ പറഞ്ഞു.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ പാർ്ട്ടിയിൽ ഭിന്നത രൂപപ്പെട്ടതായി സൂചനയുണ്ട്. സംസ്ഥാന സമിതിയിൽ ഭൂരിഭാഗം പേരും ഇടതു പക്ഷത്തോടൊപ്പം ചേർന്നു നിൽകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതായാണ് സൂചന

ഇതിനിടെ ജെ.എസ്.എസിന് ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാമെന്നറിയിച്ച് സിപിഐ(എം) ഗൗരിയമ്മയെ സമീപിച്ചിരുന്നു. സിപിഐ(എം) നേതാവ് ഡോ.തോമസ് ഐസക് ഗൗരിയമ്മയെ സന്ദർശിക്കുകയും ചെയ്തു. ഇതോടെ ജെ.എസ്.എസ് സിപിഎമ്മിൽ ലയിക്കുമെന്ന വാർത്തകൾ പുറത്ത് വന്നു. കൂടാതെ എൻ.ഡി.എയുടെ ഭാഗമാകാനുള്ള ബിജെപിയുടെ ക്ഷണം ഗൗരിയമ്മ സ്വാഗതം ചെയ്‌തെങ്കിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല.