റിയാദ്: കഴിഞ്ഞ ദിവസം ജുബൈലിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളായ മലയാളി ദമ്പതികൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി പുത്തൻവീട്ടിൽ ശ്രീകാന്ത് (45), ഭാര്യ ദീപ്തി (34) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മകൾ അർച്ചനയെ (12) സാരമായ പരുക്കുകളോടെ ജുബൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് അർച്ചന. കഴിഞ്ഞദിവസം രാത്രി ദമ്മാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം. അൽഖോബാറിൽ സുഹൃത്തിന്റെ വീട് സന്ദർശിച്ച ശേഷം ജുബൈലിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ടൊയോട്ട കൊറോള കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ശ്രീകാന്തിന് ഹൃദയാഘാതം സംഭവിക്കുകയോ ഉറങ്ങിപ്പോവുകയോ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഒരുതവണ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.

അപകട സമയം കാറിന്റെ പിൻസീറ്റിൽ ഉറക്കത്തിലായിരുന്നു ദീപ്തിയും അർച്ചനയും. ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാറിൽനിന്ന് ദീപ്തി പുറത്തേക്ക് തെറിച്ച് വീണ് റോഡിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് അർച്ചനക്ക് ഓർത്തെടുക്കാനാവുന്നില്ല.

സ്വകാര്യ കമ്പനിയിൽ സീനിയർ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീകാന്ത്. ദീപ്തി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. കുറച്ചു വർഷങ്ങളായി ഗൾഫിൽ ജോലിക്കാ രനായ ശ്രീകാന്ത് എട്ടുമാസം മുൻപാണു ദീപ്തിയെയും മകളെയും കൊണ്ടുവന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. പരേതരായ പു ത്തൻവീട്ടിൽ ശ്രീധരൻ നായരുടെയും ദാക്ഷായണി അമ്മയുടെയും മകനാണു ശ്രീകാന്ത്. മേലൂർ ശ്രീവൽസത്തിൽ സരസ്വതി അമ്മയുടെയും പരേതനായ ഗോപിനായരുടെയും മക ളാണു ദീപ്തി